തന്റെ 75 ശതമാനം കരളും രോഗം മൂലം കേടുപറ്റിയതാണെന്നും ബാക്കി 25 ശതമാനം കൊണ്ടാണ് കഴിഞ്ഞ 20 വർഷമായി ജീവിക്കുന്നതെന്നും നടൻ അമിതാഭ് ബച്ചൻ. സമയത്തു ചികിത്സ തേടേണ്ടതിന്റെ ആവശ്യം അദ്ദേഹം എടുത്തു പറഞ്ഞു.

ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചത് രോഗമുള്ള ഒരാളുടെ രക്തം സ്വീകരിച്ചതു കൊണ്ടാണ്. കൂലി എന്ന സിനിമയുടെ ഷൂട്ടിങ്ങിനെ ഉണ്ടായ അപകടത്തെത്തുടർന്ന് 60 യൂണിറ്റ് രക്തം സ്വീകരിക്കേണ്ടി വന്നു. അതിലൊന്ന് അണുബാധ ഉള്ളതായിരുന്നു. രോഗം കണ്ടെത്തിയപ്പോഴേക്കും 75 ശതമാനം കരളും നശിച്ചു. നട്ടെല്ലിൽ ക്ഷയരോഗം ബാധിച്ചത് എട്ടു വർഷത്തിനു ശേഷമാണു കണ്ടെത്തിയത്. പരിശോധന നടത്താതെ ഒരു ചികിത്സയും ഫലപ്രദമാകില്ലെന്നു ബച്ചൻ ഓർമിപ്പിച്ചു.