കൊതുകിനെ തുരത്താൻ മനുഷ്യൻ ഇനി പ്രയോഗിക്കാൻ തന്ത്രങ്ങളൊന്നും ബാക്കിയില്ല. ശാസ്ത്രവും മനുഷ്യനും തോൽക്കുകയും കൊതുകു മാത്രം ജയിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനൊരു പരിഹാരം കാണാൻ പുതിയ മാർഗം പരീക്ഷിക്കുകയാണ് ഫിലിപ്പീൻസിലെ ഒരു ഗ്രാമം. 

ഡെങ്കു ഉൾപ്പടെയുള്ള മാരക രോഗങ്ങളിൽ നിന്നു ഗ്രാമവാസികളെ രക്ഷിക്കാൻ ആലിയോൺ വില്ലേജ് കൗൺസിൽ ആവിഷ്കരിച്ച പദ്ധതിയാണ് 200 കൊതുകിന് ഒരു കിലോഗ്രാം അരി. അതായത് ഗ്രാമീണർ 200 കൊതുകുകളെ കൊന്നു കൊണ്ടുചെന്നാൽ പകരം ഒരു കിലോ അരി കിട്ടും. 

കൊതുകിനെ കൊല്ലേണ്ടതിന്റെ പ്രാധാന്യം അറിയിക്കുന്നതോടൊപ്പം അതിനു പ്രചോദനം നൽകാനും കൂടിയാണ് പദ്ധതി. എന്തായാലും പലതരം നാട്ടുവിദ്യകളിലൂടെ ഗ്രാമീണർ കൊതുകുവേട്ട ആരംഭിച്ചു കഴിഞ്ഞു.