നവജാതശിശുക്കൾ സാധാരണയായി വെള്ള നിറത്തിലാണ് ഛർദിക്കുക. കുടിച്ച പാലാണ് ഛർദിച്ചു പോകാറ്. അതിനാൽ പാൽ കൊടുത്തു കഴിഞ്ഞാൽ കുട്ടിയെ അമ്മയുടെ തോളിൽ കിടത്തിയശേഷം 15മിനിറ്റ് നേരം പുറത്തു തട്ടി കൊടുക്കണം. ഇതിനെ ബർപ്പിംഗ് എന്നു പറയും. 

എന്നാൽ കുട്ടി മഞ്ഞ നിറത്തിലോ പച്ച നിറത്തിലോ ഛർദിച്ചാൽ കുട്ടിക്ക് കുടലിൽ തടസ്സമുള്ളതിന്റെ ലക്ഷണമാണ്. അങ്ങനെയുള്ള കുട്ടികളെ ഉടനടി ശിശുരോഗവിദഗ്ധനെ കാണിക്കണം. ഇത്തരത്തിലുള്ള കുട്ടികൾക്ക് ജന്മന ഉണ്ടാകുന്ന കുടലിന്റെ രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തണം.