അസ്ഥികളുടെ ബലത്തിന് വൈറ്റമിൻ ഡി അത്യാവശ്യമാണ്. കുട്ടികളിൽ വൈറ്റമിൻ ഡിയുടെ അളവ് കുറഞ്ഞാൽ വളർച്ചക്കുറവും അംഗവൈകല്യവും ഉണ്ടാകാം. മുതിർന്നവരിൽ അസ്ഥികൾ മൃദുവായി പോകുന്ന ഓസ്റ്റിയോ മലേഷ്യ എന്നറിയപ്പെടുന്ന അവസ്ഥ ഉണ്ടാകാം. പൊതുവേ വെയിലു കൊള്ളാത്തവരിലും, വ്യായാമരഹിതമായ ജീവിതം നയിക്കുന്നവരിലുമാണ് ഈ അവസ്ഥകൾ കണ്ടു വരാറുള്ളത്. 

സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ നമ്മുടെ ശരീരംതന്നെ ഈ വൈറ്റമിൻ ഉണ്ടാക്കുന്നുണ്ട്. സൂര്യനെ ഒരു ശത്രുവായി കാണാതെ അല്പം വെയില് ശരീരത്തിലേക്കു കിട്ടുന്ന രീതിയിലുള്ള പ്രവർത്തികളിൽ ഏർപ്പെടുക. ഒപ്പം ശരീരം അനങ്ങിയുള്ള വ്യായാമങ്ങളും ആകാം. 

വെയിലേറ്റ് ഭാഗം ഉടനെ കഴുകാതിരിക്കുക. വൈറ്റമിൻ ഡി മരുന്നായി ലഭ്യമാണ്. എന്നാൽ അളവ് കൂടിയാലും കുറഞ്ഞാലും കുഴപ്പമാണ്. കുട്ടികളിൽ മിക്കപ്പോഴും മരുന്നു തന്നെ വേണ്ടി വരാറുണ്ട്. മരുന്നായി കഴിക്കേണ്ടി വരികയാണെങ്കിൽ ഒരു ഡോക്ടറുടെ മേൽനോട്ടത്തി ലായിരിക്കണം.