ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു മലയാള മനോരമ ക്വിക് ഡോക് ഡോട്ട് കോം, റാഹ  ആയുർവേദയുടെയും വൈഎംസിഎയുടെയും സഹകരണത്തോടെ 29 ന് എറണാകുളം വൈഎംസിഎ യിൽ ഹാർട്ട് ഡോക് 2019  നടത്തുന്നു. രാവിലെ  10:30 ന് ആരംഭിക്കുന്ന പരിപാടിയിൽ വാംഅപ്പ് വോക്, കാർഡിയാക് കിക്ക് ബോക്സിങ്, സൂംബ ഡാൻസ്  എന്നിവയിൽ സൗജന്യമായി പങ്കെടുക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. 

ഹാർട്ട് ഡോക് 2019െന്റ് പ്രചരണാർഥം നടത്തുന്ന റോഡ് ഷോയുടെ ഫ്ലാഗ് ഓഫ് കൊച്ചിയിൽ റാഹ ആയുർവേദ ഡയറക്ടർമാരും വൈഎംസിഎ യുടെ ഭാരവാഹികളും മലയാള മനോരമ മാർക്കറ്റിങ്  സർവീസസ്‌ ആൻഡ് സൊലൂഷ്യൻസ് വൈസ് പ്രസിഡന്റ് ജോയി മാത്യൂവും ചേർന്ന് നടത്തി. അസ്ലാം. എ. എം (സി.ഇ.ഒ, റാഹ ആയുർവേദ), സി.എ. പോൾസൺ കെ.പി (പ്രസിഡന്റ്  വൈഎംസിഎ), ഡോ. മോഹൻ ജോർജ് മാധവമംഗലം (ചെയർമാൻ, വൈഎംസിഎ പ്രോഗ്രാം കമ്മിറ്റി), ആന്റോ ജോസഫ് (അസോസിയേറ്റ് ജനറൽ സെക്രട്ടറി വൈഎംസിഎ) തുടങ്ങിയവർ സംബന്ധിച്ചു.