ലോക ഹൃദയദിനത്തോടനുബന്ധിച്ച് മലയാള മനോരമയുടെ ഡോക്ടർ അപ്പോയിന്റ്മെന്റ് ബുക്കിങ് ആപ്ലിക്കേഷനായ ക്വിക് ഡോക് ഡോട് കോം, കോഴിക്കോട്ടെ പ്രമുഖ ആശുപത്രിയായ ബേബി മെമ്മോറിയൽ ഹോസ്പിറ്റലുമായി ചേർന്ന് ഹാർട്ട് ഡോക് 2019 എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. ‌

ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 29 മുതൽ ഒക്ടോബർ 15 വരെ കുറഞ്ഞ നിരക്കിൽ ഹൃദയ പരിശോധന കൂടാതെ ലോകഹൃദയദിനമായ സെപ്റ്റംബര്‍ 29–ന് രാവിലെ 7 മുതൽ കോഴിക്കോട് സരോവരം ബയോപാർക്കിൽ സൗജന്യ രോഗനിർണയ ക്യാംപും നടത്തുന്നു. ഈ ക്യാംപിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, ബിഎംഐ എന്നീ പരിശോധനകൾ ലഭ്യമാക്കുന്നതാണ്. 

ഹാർട്ട് ഡോക്കിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2–ന് എക്സ് സർവീസ് മെൻ അസോസിയേഷനുമായി ചേർന്ന് മോരിക്കര എഎൽപി സ്കൂളിൽ വച്ച് പൊതുജനങ്ങൾക്കായി ഹൃദ്രോഗ നിർണയ ക്യാംപും നടത്തുന്നു. 

ഹാർട്ട് ഡോക് 2019–ന്റെ പ്രചരണാർത്ഥം നടത്തുന്ന റോഡ് ഷോയുടെ ഫ്ലാഗ് ഓഫ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ബിഎംഎച്ച് ഹാർട്ട് സെന്ററിന്റെ തലവനും മുതിർന്ന ഹൃദ്രോഗ വിദഗ്ധനുമായ ഡോ.അശോകൻ നമ്പ്യാർ.സി നിർവഹിച്ചു. ഡോ. അഞ്ജു മറിയം അലക്സ് (ഡയറക്ടർ, ബിഎംഎച്ച്) ഗ്രേസി മത്തായി (സിഇഒ, ബിഎംഎച്ച്), സുരേഷ് തമ്പി (മാർക്കറ്റിങ് ഹെഡ്, ബിഎംഎച്ച്) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.