ആർത്തവസമയത്തെ ടാംപൺ ഉപയോഗത്തിലൂടെ 32 കാരിയായ ഗ്രേറ്റ സരാട്ട മരണത്തെ മുഖാമുഖം കണ്ടത് കഴിഞ്ഞ ജനുവരിയിലാണ്. ജനുവരി 31 ന് ആര്‍ത്തവത്തിന്റെ ആദ്യദിവസം തന്നെ ഗ്രേറ്റയ്ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. നോര്‍ത്ത് കാരലൈന സ്വദേശിനിയായ ഗ്രേറ്റ ആശുപത്രിയില്‍ എത്തിയെങ്കിലും എന്താണു പ്രശ്നമെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർത്തവസമയത്തെ ടാംപൺ ഉപയോഗത്തിലൂടെ 32 കാരിയായ ഗ്രേറ്റ സരാട്ട മരണത്തെ മുഖാമുഖം കണ്ടത് കഴിഞ്ഞ ജനുവരിയിലാണ്. ജനുവരി 31 ന് ആര്‍ത്തവത്തിന്റെ ആദ്യദിവസം തന്നെ ഗ്രേറ്റയ്ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. നോര്‍ത്ത് കാരലൈന സ്വദേശിനിയായ ഗ്രേറ്റ ആശുപത്രിയില്‍ എത്തിയെങ്കിലും എന്താണു പ്രശ്നമെന്നു കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്കു സാധിച്ചില്ല. സി ടി സ്കാന്‍, എക്സ്‌ റേ എന്നിവയിലും രോഗം കണ്ടെത്തിയില്ല. തുടർന്ന് ഗൈനക്കോളജിസ്റ്റ്‌ യോനീഭാഗം പരിശോധിച്ചപ്പോഴാണ് ഗ്രേറ്റയ്ക്ക് ടോക്സിക് ഷോക്ക്‌ സിൻഡ്രോം ആണെന്നു സ്ഥിരീകരിച്ചത്.

ആര്‍ത്തവകാലത്ത് ഉപയോഗിച്ച, യോനിയില്‍ കടത്തി വയ്ക്കുന്ന ടാംപൺ ആയിരുന്നു ഗ്രേറ്റയുടെ ജീവന് ഭീഷണിയായത്‌. ശരീരത്തിന്റെ പ്രതിരോധശേഷിയെ വരെ ടോക്സിക് ഷോക്ക്‌ സിൻഡ്രോം തകിടം മറിക്കും. ഒപ്പം രക്തസമ്മര്‍ദം വളരെ കുറയുകയും പതിയെ ആന്തരികാവയങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും രോഗി മരിക്കുകയും ചെയ്യും. നാല് മക്കളുടെ അമ്മയായ ഗ്രേറ്റ ടോക്സിക് ഷോക്ക് സിൻഡ്രോമിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അതൊരിക്കലും തനിക്കു വരുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ ശരിയായ നേരത്ത് ആശുപത്രിയില്‍ എത്തിയതാണ് ഗ്രേറ്റയുടെ ജീവന്‍ രക്ഷിച്ചത്‌. ടാംപൺ ഉപയോഗിച്ചപ്പോഴുണ്ടായ ചെറിയ മുറിവുകളിലൂടെയാണ് ബാക്ടീരിയകള്‍ രക്തത്തില്‍ അണുബാധയുണ്ടാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

ADVERTISEMENT

ബ്ലഡ്‌ ട്രാന്‍സ്ഫ്യൂഷന്‍ നടത്തിയാണ് ഗ്രേറ്റയുടെ ജീവന്‍ രക്ഷിച്ചത്‌. ഒപ്പം മരുന്നുകളും നൽകി.  100,000 ത്തില്‍ ഒരാളെയാണ് ടോക്സിക് ഷോക്ക്‌ സിൻഡ്രോം ബാധിക്കുന്നത്. പനി, തലകറക്കം, ഛര്‍ദി, രക്തസമ്മര്‍ദം കുറയുക എന്നിയാണ് പ്രധാനലക്ഷണങ്ങള്‍. 

സ്റ്റെഫലോ കോക്കസ് ബാക്ടീരിയയാണ് സാധാരണ ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. തൊലിപ്പുറത്ത് ജീവിക്കുന്ന ഈ ബാക്ടീരിയകള്‍ രക്തത്തില്‍ പ്രവേശിക്കുമ്പോള്‍ ആണ് ടോക്സിക് ഷോക്ക്‌ സിൻഡ്രോം ഉണ്ടാകുന്നത്. ടാംപൺ ഉപയോഗിക്കുമ്പോഴും തിരികെ എടുക്കുമ്പോഴും യോനിയില്‍ ഉണ്ടാകുന്ന ചെറിയ മുറിവുകള്‍ ആണ് ചില അവസരങ്ങളില്‍ ഭീഷണിയുണ്ടാക്കുന്നത്. ഇപ്പോള്‍ പൂര്‍ണആരോഗ്യത്തോടെ മക്കളും സൈനികനായ ഭര്‍ത്താവുമായി സന്തോഷത്തോടെ കഴിയുകയാണ് ഗ്രേറ്റ. 

ADVERTISEMENT