ആരോഗ്യ കേന്ദ്രങ്ങൾക്കു പുറത്തു സംഭവിക്കുന്ന ഹൃദയ സ്തംഭനങ്ങളിൽ 70 ശതമാനവും വീട്ടിൽ ഉണ്ടാകുന്നുവെന്നാണു കണക്ക്. ഇതിൽ‌ 90 ശതമാനവും മരണത്തിലേക്കും നയിക്കുന്നു. ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീഴുന്ന ഒരു വ്യക്തിയുടെ ജീവന് ആദ്യ തുണയാകാൻ നമുക്കും കഴിയും. അതിന് ആകെ വേണ്ടത് സഹായിക്കാനുള്ള മനസ്സും ചെറിയൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യ കേന്ദ്രങ്ങൾക്കു പുറത്തു സംഭവിക്കുന്ന ഹൃദയ സ്തംഭനങ്ങളിൽ 70 ശതമാനവും വീട്ടിൽ ഉണ്ടാകുന്നുവെന്നാണു കണക്ക്. ഇതിൽ‌ 90 ശതമാനവും മരണത്തിലേക്കും നയിക്കുന്നു. ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീഴുന്ന ഒരു വ്യക്തിയുടെ ജീവന് ആദ്യ തുണയാകാൻ നമുക്കും കഴിയും. അതിന് ആകെ വേണ്ടത് സഹായിക്കാനുള്ള മനസ്സും ചെറിയൊരു പരിശീലനവും മാത്രമാണ്. 

ഒരു വീട്ടിൽ ഒരു ജിവൻ രക്ഷാ പ്രവർത്തകൻ എന്ന ആശയം മുൻനിർത്തി  രാജ്യാന്തര ഹൃദയ പുനരുജ്ജീവന ദിനംആചരിച്ചു.  കൺ‌മുമ്പിൽ അപകടത്തിൽപ്പെടുന്ന ഒരു ജീവന് കാവലാളാകാൻ അറിയേണ്ട ‘ഹൃദയരഹസ്യം’ നമുക്ക്  പങ്കുവയ്ക്കാം....

ADVERTISEMENT

ഹൃദയ പുനരുജ്ജീവനം

ലോകത്തിലെ വിവിധ ഹൃദയ പുനരുജ്ജീവന സംഘടനകളെ നിയന്ത്രിക്കുന്നസംഘടനയായ ഇന്റർനാഷനൽ ലൈസൻ കമ്മിറ്റി ഓൺ റെസ്‌സിറ്റേഷൻ ജീവൻരക്ഷാ പ്രക്രിയയെ കുറിച്ചുള്ള അറിവ് ജനങ്ങളിലേക്ക് എത്തിക്കാൻ 2018 ഒക്ടോബർ 16 മുതലാണ് ഹൃദയ പുനരുജ്ജീവന ദിനാചരണം തുടങ്ങിയത്. 

ഇന്ത്യൻ റെസ്‌സിറ്റേഷൻ കൗൺസിലിന്റെയും ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജിസ്റ്റ് സംഘടനയുടെയും പ്രാഥമിക ശിക്ഷണത്തിൽ ഇന്ത്യയിലുടെ നീളം അവബോധന–പരിശീലന പരിപാടികൾ നടക്കുന്നുണ്ട്. 2018ൽ ഇന്ത്യയിൽ 2 ലക്ഷം പേരെയാണു പരിശീലിപ്പിച്ചത്. ഈ വർഷം 5 ലക്ഷം പേരെ പരിശീലിപ്പിക്കാനാണു പദ്ധതി.

 ‘കോൾസ്’ ജീവന്റെ വിളി

ADVERTISEMENT

കംപ്രഷൻ ഓൺലി ലൈഫ് സപ്പോർട്ട് (സമ്മർദ പ്രയോഗ ജീവൻരക്ഷാപ്രക്രിയ) എന്നതിന്റെ ചുരുക്കെഴുത്താണ് ‘കോൾസ്’. ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീഴുന്ന വ്യക്തിക്കു നൽകുന്ന പ്രഥമ ശുശ്രൂഷയാണിത്. ആരോഗ്യകേന്ദ്രത്തിലേക്ക് എത്തിക്കുന്നതുവരെ ഹൃദയത്തിലേക്കും മസ്തിഷ്കത്തിലേക്കും രക്തം എത്തിക്കുക എന്നതാണ് ഈ പ്രക്രിയയുടെ ലക്ഷ്യം. ഹൃദയം നിന്നുപോയാൽ മസ്തിഷ്കം ഉൾപ്പെടെ എല്ലാ അവയവങ്ങളിലേക്കുമുള്ള രക്തസഞ്ചാരം നിലയ്ക്കും. മസ്തിഷ്കത്തിലേക്കുള്ള രക്തസഞ്ചാരം നിലയ്ക്കുന്നത് മസ്തിഷ്കമരണത്തിനു ഇടയാക്കും. 

തൃശൂർ ഗവ. മോഡൽ ബോയ്സ് ഹൈസ്കൂളിലെ ഹൃദയ ജീവൻരക്ഷാ പരിശീലനം കലക്ടർ എസ്.ഷാനവാസ് ഉദ്ഘാടനം ചെയ്യുന്നു

ഹൃദയത്തിനായി കൈകോർക്കാം

∙ ആദ്യം സമ്മർദ പ്രയോഗ ജീവൻരക്ഷാ പ്രക്രിയ ചെയ്യാനുദ്ദേശിക്കുന്ന സ്ഥലം സുരക്ഷിതമാണോ എന്ന് ഉറപ്പാക്കണം. തീ, വിഷവാതകം, വൈദ്യുതിയാഘാതം എന്നിവയുള്ള സ്ഥലമാണെങ്കിൽ സുരക്ഷിത സ്ഥാനത്തേക്കു മാറണം. 

∙ കൈകൾ കോർത്തുപിടിച്ച് നെഞ്ചിനു മധ്യഭാഗത്തായി (മാറെല്ലിന്റെ താഴത്തെ അറ്റത്തുനിന്നു 2 വിരലടയാളത്തിനു മുകളിൽ) കൈപ്പത്തികൾ വച്ച് താഴേക്കു ശക്തിയായി അമർത്തിക്കൊണ്ടിരിക്കണം. 

ADVERTISEMENT

∙ഹൃദയം മാറെല്ലിനും നട്ടെല്ലിനും ഇടയിൽ അമരുമ്പോൾ രക്തസഞ്ചാരം നടക്കുന്നു. 

ഓരോ തവണ അമരുമ്പോൾ രക്തം ഹൃദയത്തിൽനിന്നു മസ്തിഷ്കത്തിലേക്കും മറ്റ് അവയവങ്ങളിലേക്കും സഞ്ചരിക്കും. 

∙ നെഞ്ചമർത്തുമ്പോൾ 1,2,3,4....എന്ന് എണ്ണി 30 തവണ സമ്മർദം കൊടുക്കണം. ഇത് 5 പ്രാവശ്യം തുടരണം. അഞ്ച് ആവർത്തിക്കു ശേഷം രോഗിയുടെ പ്രതികരണം (ശബ്ദമോ, ചലനമോ, ചുമയോ) വീണ്ടും പരിശോധിക്കണം. പ്രതികരണമില്ലെങ്കിൽ നെഞ്ചമർത്തുന്നതു ക്രമത്തിൽ തുടരണം. 

പ്രതികരിക്കുന്നുണ്ടെങ്കിൽ നിരീക്ഷണത്തിനുശേഷം സമീപത്തെ ആരോഗ്യ കേന്ദ്രത്തിലേക്കു എത്തിക്കണം. 

∙ നെഞ്ചമർത്തുന്നത് എത്രത്തോളം കാര്യക്ഷമമായി നടന്നു എന്നതിനെ ആശ്രയിച്ചാണ് ഹൃദയ പുനരുജ്ജീവനത്തിന്റെ വിജയസാധ്യത.

നെഞ്ചമർത്തുന്ന ക്രമം

1 മാറെല്ലിന്റെ ഏറ്റവും താഴ്ന്ന ഭാഗം കണ്ടെത്തുക.

2 കൈയുടെ ഉപ്പൂറ്റി മാറെല്ലിന്റെ താഴ്ഭാഗത്തു നിന്നു 2 വിരലളവ് മുകളിൽ വയ്ക്കുക.

3 മറ്റേ കൈയുടെ ഉപ്പൂറ്റി ആദ്യത്തേതിനു മുകളിൽവയ്ക്കുക. വിരലുകൾ കോർത്തുപിടിക്കുക.

∙ കൈമുട്ട് വളയാതെ, തോൾ വ്യക്തിയുടെ നെ‍ഞ്ചിനു ലംബമായി വയ്ക്കുക. വിരലുകൾ കോർത്തുപിടിക്കുക.

English Summary : Heart Attack Signs, Symptoms and Emergency Treatment