ഹൃദയസ്തംഭനം മൂലം മരണമടയുന്നവരുടെ എണ്ണം ഓരോ വർഷവും വർധിച്ചുവരികയാണ്. പ്രത്യേകിച്ചും 40 വയസ്സിനു താഴെയുള്ളവരിൽ ഹാർട്ട് അറ്റാക്ക് നേരത്തേതിനേക്കാൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ടത്രേ. പുതിയ തലമുറയുടെ ഹൃദയത്തിന് മുൻ തലമുറയെ അപേക്ഷിച്ച് ആരോഗ്യം കുറവാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനു പിന്നിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൃദയസ്തംഭനം മൂലം മരണമടയുന്നവരുടെ എണ്ണം ഓരോ വർഷവും വർധിച്ചുവരികയാണ്. പ്രത്യേകിച്ചും 40 വയസ്സിനു താഴെയുള്ളവരിൽ ഹാർട്ട് അറ്റാക്ക് നേരത്തേതിനേക്കാൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ടത്രേ. പുതിയ തലമുറയുടെ ഹൃദയത്തിന് മുൻ തലമുറയെ അപേക്ഷിച്ച് ആരോഗ്യം കുറവാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനു പിന്നിൽ യുവതലമുറ പിന്തുടരുന്ന ജീവിതശൈലി ഉൾപ്പെടെ ഒട്ടേറെ കാരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്. 

∙ ഹൃദയത്തിന്റെ സുഗമമായ പ്രവർത്തനത്തിന് വിലങ്ങുതടിയാകുന്ന കാരണങ്ങളിൽ പ്രധാനമാണ് പ്രമേഹം. തെറ്റായ ഭക്ഷണശീലം കൊണ്ടും വ്യായാമക്കുറവുകൊണ്ടും പ്രമേഹത്തെ വിളിച്ചുവരുത്തുന്നവർ അറിയുന്നില്ല, അവർ ഹൃദയത്തിന്റെ ആരോഗ്യത്തിനു കൂടി അപകടം ക്ഷണിച്ചുവരുത്തുകയാണെന്ന്. ഹൃദയാഘാതം സംഭവിക്കുന്ന ചെറുപ്പക്കാരിൽ 20 ശതമാനം പേരും പ്രമേഹരോഗികളാണെന്ന് ഗവേഷണത്തിൽ വ്യക്തമായത്രേ. പലരും ഹൃദയാഘാതം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോൾ മാത്രമാണ് അവർക്ക് പ്രമേഹമുണ്ടെന്ന് തിരിച്ചറിയുന്നതു തന്നെ. കൃത്യമായ സമയത്ത് രക്തപരിശോധന നടത്താത്തതിനാൽ സംഭവിക്കുന്ന അപകടമാണിത്. 

ADVERTISEMENT

∙ ഹൃദയത്തെ ക്ഷീണിപ്പിക്കുന്ന മറ്റൊരു പ്രധാനവില്ലൻ അമിതവണ്ണം ആണ്. അമിതവണ്ണം ഉള്ളവരിൽ രക്തസമ്മർദം വളരെ ഉയർന്ന നിലയിൽ ആകാൻ സാധ്യത കൂടുതലാണ്. കൊളസ്ട്രോൾ നിലയും അപകടത്തിലായിരിക്കും. ഇത് ഹൃദയത്തിന്റെ ജോലിഭാരം കൂട്ടുകയും രക്തത്തിന്റെ പമ്പിങ്ങിനെ ബാധിക്കുകയും ചെയ്യുന്നു.

∙ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഹൃദയത്തിന്റെ ആരോഗ്യത്തെ താറുമാറാക്കുന്ന മറ്റൊരു ഘടകം പുകവലിയാണ്. ഓരോ സിഗരറ്റും പുകച്ചുതള്ളുമ്പോൾ ഹൃദയത്തിന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് അവർ അറിയുന്നില്ല. 

ADVERTISEMENT

∙ സ്ത്രീകളെ സംബന്ധിച്ചിടത്തോളം മാനസിക സമ്മർദം ഒരു പ്രധാനവില്ലനാണ്. വിഷാദം ഉൾപ്പെടെയുള്ള മാനസികാവസ്ഥകളിലൂടെ കടന്നുപോകുന്നവർക്ക് അറ്റാക്കിനുള്ള സാധ്യത കൂടുതലാണ്. 

∙ ഹൃദയാഘാതം ഉണ്ടാകുന്ന 50 വയസ്സിൽ താഴെയുള്ളവരിൽ 20 ശതമാനം പേർ 40 വയസ്സിൽ താഴെയുള്ളവർ ആണ്. 2006നു ശേഷം ഓരോ വർഷവും 40 വയസ്സിൽ താഴെയുള്ളവരിലെ ഹൃദയാഘാത സാധ്യത 2 ശതമാനം വീതം വർധിച്ചുകൊണ്ടിരിക്കുകയാണ്. ബോസ്റ്റണിലെ ഹാർവാഡ് മെഡിക്കൽ സ്കൂളിലാണ് ഇതുസംബന്ധിച്ച ഗവേഷണങ്ങൾ നടന്നത്. 

ADVERTISEMENT

English Summary: Premature Heart Disease