സിരകൾ (Veins) വികസിച്ച്, ചുരുണ്ട് കാലിൽ അശുദ്ധരക്തം കെട്ടി നിൽക്കുന്നതിനെയാണ് ‘വെരിക്കോസ് വെയിൻ’ എന്നു വിളിക്കുന്നത്. ഇതോടൊപ്പം കാലിൽ നീര്, നിറവ്യത്യാസം, ചൊറിച്ചിൽ, ഉണങ്ങാൻ താമസമുള്ള വ്രണങ്ങൾ, രക്തസ്രാവം, കൂടുതൽ നേരം നിൽക്കാനും നടക്കാനും പ്രയാസവും കാൽകഴപ്പും കാലുകൾക്കു വലുപ്പക്കൂടുതൽ, ഭാരക്കൂടുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിരകൾ (Veins) വികസിച്ച്, ചുരുണ്ട് കാലിൽ അശുദ്ധരക്തം കെട്ടി നിൽക്കുന്നതിനെയാണ് ‘വെരിക്കോസ് വെയിൻ’ എന്നു വിളിക്കുന്നത്. ഇതോടൊപ്പം കാലിൽ നീര്, നിറവ്യത്യാസം, ചൊറിച്ചിൽ, ഉണങ്ങാൻ താമസമുള്ള വ്രണങ്ങൾ, രക്തസ്രാവം, കൂടുതൽ നേരം നിൽക്കാനും നടക്കാനും പ്രയാസവും കാൽകഴപ്പും കാലുകൾക്കു വലുപ്പക്കൂടുതൽ, ഭാരക്കൂടുതൽ എന്നിവയും അനുഭവപ്പെടാം. 

ചികിത്സ ഏറെനാൾ വൈകിയാൽ കാൽമുട്ട്, കണങ്കാൽ, പാദം തുടങ്ങിയ സ്ഥലങ്ങളിൽ വേദനയും അസ്ഥിശോഷണവും അനുഭവപ്പെടാം. മുട്ടിനു താഴെ പുറമേയുള്ള ശല്യങ്ങളാണ് മിക്കവരും പറയാറ്. എന്നാൽ പ്രശ്നം അരക്കെട്ടിൽ തുടങ്ങി തുടകളുടെയും കാലുകളുടെയും ഉള്ളിലും പുറമേയുമായി വ്യാപിച്ചു കിടക്കുന്നു. കാലിൽ നിന്നു മുകളിലേക്കു മാത്രം അശുദ്ധരക്തം പ്രവഹിക്കാൻ ക്രമീകരിച്ചിട്ടുള്ള കാഫ്മസിൽ പമ്പും വാൽവുകളും ഇതൊടൊപ്പം തകരാറിലാകും. പ്രായപൂർത്തിയായ പ്രസവിച്ച സ്ത്രീകളെയാണ് വെരിക്കോസ് വെയിൻ പ്രശ്നം കൂടുതൽ അലട്ടാറ്. ദൈനംദിന പ്രവൃത്തികളിൽ ഏറെ നേരെ നിൽക്കുകയും ഇരിക്കുകയും ചെയ്യേണ്ടി വരുന്നവർക്ക് രോഗസാധ്യത കൂടുതലാണ്. 

ADVERTISEMENT

പാരമ്പര്യ ഘടകവും പ്രധാനമാണ്. വീനസ് ഡോപ്ലർ പരിശോധനയിലൂടെ പ്രശ്നത്തിന്റെ വ്യാപ്തി മനസ്സിലാക്കാം. വെരിക്കോസ് വെയിൻ മാറ്റാൻ ഗുളികകളോ ലേപനങ്ങളോ ഫ്രപ്രദമമല്ല. പ്രശ്നക്കാരായ വെയിനുകളെ കാലിന്റെ ഭാഗത്തുള്ള മുറിവുകളിലൂടെ വലിച്ചെടുത്തുകളയുന്ന ഓപ്പറേഷൻ (Stripping) കാലഹരണപ്പെട്ടിരിക്കുന്നു. 

ഓപ്പറേഷൻ ഒഴിവാക്കിയുള്ള ലളിതമായ ഏകദിന ചികിത്സകൾക്കാണ് ഇപ്പോൾ പ്രചാരം. ചിലതരം മരുന്നുകൾ കുത്തിവച്ച്  വെയിനുകളെ ചുരുക്കിക്കളയുന്ന സ്ക്ളീറോതെറപ്പി, വെയിനുകൾക്കുള്ളിലേക്ക് ലേസറോ റേ‍ഡിയോ ഫ്രീക്വൻസി രശ്മികളോ കടത്തി വിട്ട് വെയിനുകളെ വേദനയില്ലതെ ഇല്ലാതാക്കുന്ന അബ്ളേഷൻ തെറപ്പി എന്നീ ചികിത്സകൾ വളരെ ഫലപ്രദവും ആശുപത്രി അഡ്മിഷൻ ആവശ്യമില്ലാത്തതുമാണ്. 

ADVERTISEMENT

ചികിത്സയ്ക്കു മുൻപും ശേഷവും കുറച്ചു കാലം കംപ്രഷന്‍ കാലുറകൾ ധരിക്കേണ്ടി വരും. ഏതു ഘട്ടത്തിലും വെരിക്കോസ് വെയിൻ കൊണ്ടുണ്ടാകുന്ന ശല്യങ്ങൾക്കും അസുഖലക്ഷണങ്ങൾക്കും റീഹാബിലിറ്റേഷൻ വ്യായാമക്രമങ്ങൾ ഫലപ്രദമാണ്. ഏറെ നേരമുള്ള നിൽപും ഇരിപ്പും ഇടയ്ക്ക് ഒഴിവാക്കി കാലുയർത്തി വച്ച് ഇത്തരം വ്യായാമങ്ങൾ  ചെയ്യുന്നത് വെരിക്കോസ് വെയിൻ വരാതിരിക്കാനും ഫലപ്രദമാണ്. 

English summary : Varicose veins: Causes, treatment and prevention

ADVERTISEMENT