വന്ധ്യത സമൂഹം അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകളിലെ പ്രശ്നം മാത്രമാണ് വന്ധ്യതയ്ക്കു കാരണമെന്നു തെറ്റിദ്ധരിക്കുന്നവർ ഇന്നും നമ്മുടെ സമൂഹത്തിൽ ഏറെയുണ്ട്. എന്നാൽ പുരുഷനും വന്ധ്യതയിൽ തുല്യപങ്കുണ്ട്. സ്ത്രീകൾക്ക് പുരുഷനെക്കാൾ സങ്കീർണമായ പ്രത്യുൽപ്പാദന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വന്ധ്യത സമൂഹം അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകളിലെ പ്രശ്നം മാത്രമാണ് വന്ധ്യതയ്ക്കു കാരണമെന്നു തെറ്റിദ്ധരിക്കുന്നവർ ഇന്നും നമ്മുടെ സമൂഹത്തിൽ ഏറെയുണ്ട്. എന്നാൽ പുരുഷനും വന്ധ്യതയിൽ തുല്യപങ്കുണ്ട്. സ്ത്രീകൾക്ക് പുരുഷനെക്കാൾ സങ്കീർണമായ പ്രത്യുൽപ്പാദന വ്യവസ്ഥയായതിനാൽ കാരണങ്ങൾ കൂടുതലുണ്ടാകാവുന്നത് സ്ത്രീകളിലാണെന്നു മാത്രം.

ഹോർമോൺ തകരാറുകൾ, അണ്ഡാശയ രോഗങ്ങൾ, എൻഡോമെട്രിയോസിസ്, പിസിഒഡി തുടങ്ങി വിവിധ രോഗാവസ്ഥകൾ സ്ത്രീകളിലെ വന്ധ്യതയ്ക്കു കാരണമാകാം. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ വന്ധ്യത അനുഭവിക്കുന്ന സ്ത്രീകളുമുണ്ട്. അമ്മയുടെ ഉദരത്തിൽ ഒരു പെൺകുഞ്ഞ് രൂപപ്പെടുന്നതു മുതൽ വന്ധ്യതയുടെ പരിഹാരവും ആരംഭിക്കുന്നു. ഗർഭാവസ്ഥയിൽ അമ്മ കഴിക്കുന്ന ആരോഗ്യപൂർണമായ ഭക്ഷണം, വ്യായാമം എന്നിവ വരെ പെൺകുഞ്ഞിന്റെ വളർച്ചാവഴികളിൽ പ്രത്യുൽപാദനാരോഗ്യത്തിന് അത്യാവശ്യമാണ്. വന്ധ്യതയെ അകറ്റാനുള്ള ചില മുൻകരുതലുകൾ അറിയാം.

ADVERTISEMENT

∙ പെൺകുട്ടികളിലെ അണ്ഡോൽപാദനത്തിന്റെ പ്രാരംഭഘട്ടങ്ങൾ അമ്മയുടെ ഗർഭപാത്രത്തിൽതന്നെ പൂർത്തീകരിക്കപ്പെടുന്നതിനാൽ ഗർഭകാലം ശാരീരികവും മാനസികവുമായി ആരോഗ്യപൂർണമായിരിക്കണം. ഇത് പെൺകുഞ്ഞിന്റെ ഭാവിയിലെ ഗർഭധാരണ ശേഷി മെച്ചപ്പെടുത്തും.

∙ ബാല്യകാലത്ത് ലഭിക്കുന്ന വ്യായാമവും പോഷകസമൃദ്ധമായ ഭക്ഷണവും കൗമാരജീവിതത്തിലെ ലൈംഗിക വളർച്ചയ്ക്ക് മികച്ച അടിത്തറ ഇടും. അമിതവണ്ണവും തീരെ മെലിഞ്ഞ പ്രകൃതവും ലൈംഗികാരോഗ്യത്തെ ബാധിക്കും.

ADVERTISEMENT

∙ മകൾ ഋതുമതിയായാൽ വയറുവേദന, ആർത്തവക്രമക്കേട് തുടങ്ങിയവയ്ക്ക് അനാവശ്യമായി ഹോർമോൺ ചികിത്സ നടത്താതിരിക്കുക. ആർത്തവം ആരംഭിച്ചു കഴിഞ്ഞാൽ അതു ക്രമമാകാൻ ചിലപ്പോൾ ഒന്നു രണ്ടു വർഷം എടുത്തെന്നു വരാം. ഇതിനിടയിൽ ചെയ്യുന്ന ഹോർമോൺ ചികിത്സകൾ പ്രത്യുൽപ്പാദന ശേഷിയെ ബാധിച്ചെന്നു വരാം.

∙ ഹൈപ്പോതൈറോയ്ഡിസം, അണ്ഡാശയത്തിലെ തകരാറുകൾ, ഗർഭാശയത്തിലെ പ്രശ്നങ്ങൾ, പെൽവിക് തകരാറുകൾ  എന്നിവ സംശസം തോന്നിയാൽ തുടക്കത്തിലെതന്നെ വിദഗ്ധ നിർദേശം തേടണം.

ADVERTISEMENT

∙ വൈകിയുള്ള വിവാഹവും ഗർഭധാരണവും അണ്ഡങ്ങളുടെ ഗുണമേൻമയെ ബാധിക്കാം. ഇതു വന്ധ്യതാസാധ്യത കൂട്ടുമെന്നു മാത്രമല്ല ഗർഭധാരണം ഉണ്ടായാലും വൈകല്യങ്ങൾക്കോ ജനിതക തകരാറുകൾക്കോ കാരണവുമാകാം.

English summary: Female Infertility causese and treatment