തിരുവനന്തപുരം ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ കോളജിലെ ആർഎംഒ ഡോ. എസ്. ഗോപകുമാറിനു കേരള സർവകലാശാലയിൽ നിന്നു പി എച്ച്ഡി ലഭിച്ചു. ‘ഐടി രംഗത്തുള്ളവർ നേരിടുന്ന മാനസിക പ്രശ്നങ്ങളും അതിനുള്ള പ്രതിവിധികളും ആയുർവേദത്തിലൂടെ’ എന്ന വിഷയത്തിലെ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. കേരള സർവകലാശാല ആയുർവേദ രംഗത്തുള്ളവർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ കോളജിലെ ആർഎംഒ  ഡോ. എസ്. ഗോപകുമാറിനു കേരള  സർവകലാശാലയിൽ നിന്നു പി എച്ച്ഡി  ലഭിച്ചു. ‘ഐടി  രംഗത്തുള്ളവർ നേരിടുന്ന  മാനസിക പ്രശ്നങ്ങളും അതിനുള്ള പ്രതിവിധികളും  ആയുർവേദത്തിലൂടെ’ എന്ന വിഷയത്തിലെ പഠനത്തിനാണ്  ഡോക്ടറേറ്റ് ലഭിച്ചത്.  കേരള സർവകലാശാല ആയുർവേദ രംഗത്തുള്ളവർക്ക് നൽകുന്ന ആദ്യ പിഎച്ച്ഡിയാണിത്. 

ഐടി ജീവനക്കാരിൽ അമിതമായ മാനസിക സംഘർഷം കണ്ടുവരുന്നുണ്ട്. ജോലിയുടെ സ്വഭാവം, രാത്രിയുള്ള ജോലി,  ജോലി പാറ്റേൺ,  അല്ലെങ്കിൽ കമ്പനി മാറുന്നത്, സ്വകാര്യ ജീവിതവും പ്രഫഷനൽ  ജീവിതവും തമ്മിലുള്ള വൈരുധ്യം, അമിതമായ ജോലിഭാരം, പ്രോജക്ടുകളുടെ ഡെഡ് ലൈൻ ഇങ്ങനെ ധാരാളം കാരണങ്ങൾ കൊണ്ട് ഇവരിൽ മാനസിക സമ്മർദമുണ്ടാകുന്നു. ഇതിനു പരിഹാരം കണ്ടെത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദം,  കാഴ്ചവൈകല്യങ്ങൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളും  ഇവർക്കിടയിൽ  വ്യാപകമാണ്. 

ADVERTISEMENT

കംപ്യൂട്ടറിന്റെ മുന്നിലിരുന്നു ജോലി  ചെയ്യുന്നവർക്ക് കഴുത്തു വേദന, നടുവേദന എന്നിവയും വർധിച്ചുവരുന്നു. ആയുർവേദത്തിലൂടെ ഇതെങ്ങനെ   പരിഹരിക്കാമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.  ഗവൺമെന്റ് ആയുർവേദ കോളേജിൽ പ്രഫസർ ആയിരുന്ന ഡോ .എം എ ഷാജഹാന്റെ കീഴിലായിരുന്നു ഗവേഷണം.