സാറ ഹീനയും വില്യം ഗോവനും തങ്ങളുടെ മൂന്നാമത്തെ പെണ്‍കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു. മകളുടെ വരവ് ആഘോഷിക്കാന്‍ വീട് മുഴുവന്‍ പിങ്ക് നിറത്തില്‍ അലങ്കരിച്ചു കാത്തിരുന്ന അവരുടെ കൈയില്‍ ലഭിച്ചത് പക്ഷേ ആണ്‍കുഞ്ഞിനെ. എട്ടു മാസവും മൂന്നു ഡോക്ടര്‍മാര്‍ നടത്തിയ സ്കാന്‍ റിപ്പോര്‍ട്ടുകളും ഇവരോട് പറഞ്ഞത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാറ ഹീനയും വില്യം ഗോവനും തങ്ങളുടെ മൂന്നാമത്തെ  പെണ്‍കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു. മകളുടെ വരവ് ആഘോഷിക്കാന്‍ വീട് മുഴുവന്‍ പിങ്ക് നിറത്തില്‍ അലങ്കരിച്ചു കാത്തിരുന്ന അവരുടെ കൈയില്‍ ലഭിച്ചത് പക്ഷേ  ആണ്‍കുഞ്ഞിനെ.

എട്ടു മാസവും മൂന്നു ഡോക്ടര്‍മാര്‍ നടത്തിയ സ്കാന്‍ റിപ്പോര്‍ട്ടുകൾ ഇവരോടു പറഞ്ഞത് സാറയുടെ ഉദരത്തില്‍ വളരുന്നത്‌ ഒരു പെണ്‍കുഞ്ഞാണ് എന്നായിരുന്നു. എന്നാല്‍ സാറയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ നടത്തിയ സ്കാന്‍ റിപ്പോര്‍ട്ടിലാണ് പെൺകുഞ്ഞല്ല എന്നു കണ്ടെത്തുന്നത്.

ADVERTISEMENT

വടക്കന്‍ അയര്‍ലന്‍ഡില്‍ ആണ് സംഭവം. ഗർഭത്തിന്റെ 17–ാമത്തെ ആഴ്ച മുതല്‍ എട്ടോളം സ്കാനുകള്‍ നടത്തിയിട്ടും ഒരു ഡോക്ടറും ഇവര്‍ക്ക് ആണ്‍കുഞ്ഞാണ് എന്ന് പറഞ്ഞില്ല. മൂത്ത രണ്ടു പെണ്‍മക്കളോടും തങ്ങള്‍ക്ക് ഒരു കുഞ്ഞനുജത്തി വരുന്നെന്നു സാറയും വില്യമും പറഞ്ഞു. അവള്‍ക്കായി പിങ്ക് ഉടുപ്പും പിങ്ക് ബ്ലാങ്കറ്റും എല്ലാം അവര്‍ വാങ്ങികൂട്ടി. ലൂണ എന്ന് പേരും തീരുമാനിച്ചു. 

പ്രസവത്തിനു തൊട്ടു മുന്‍പാണ് സോണോഗ്രാഫര്‍ പറയുന്നത് ഇവര്‍ക്ക് ആണ്‍കുഞ്ഞാണ് എന്ന്. എന്താണ് സംഭവിച്ചത് എന്ന് ഇപ്പോഴും ഇവര്‍ക്ക് അറിയില്ല. മകള്‍ക്കായി കാത്തിരുന്നു, മകനെ ആണ് ലഭിക്കാന്‍ പോകുന്നതെന്ന് അറിഞ്ഞപ്പോള്‍ ആദ്യം വല്ലാത്ത ഒരു ഞെട്ടലും അദ്ഭുതവുമാണ് തോന്നിയതെന്ന് സാറയും വില്യമും പറയുന്നു. ഇപ്പോള്‍ പന്ത്രണ്ടുമാസക്കാരനായ മാക്സും തങ്ങളുടെ വീട്ടില്‍ സന്തോഷം നിറയ്ക്കുകയാണ് എന്ന് ഇവര്‍ പറയുന്നു. 

ADVERTISEMENT

English summary: Couple expecting their daughter, discover they were actually having a boy