വർധിച്ച വിശപ്പും ദാഹവും, കാരണമില്ലാതെ തന്നെ ശരീരഭാരം കുറയുക ഇവയാണ് സാധാരണ ലക്ഷണങ്ങൾ. കാഴ്ച മങ്ങൽ, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, ക്ഷീണം ഇവയും

വർധിച്ച വിശപ്പും ദാഹവും, കാരണമില്ലാതെ തന്നെ ശരീരഭാരം കുറയുക ഇവയാണ് സാധാരണ ലക്ഷണങ്ങൾ. കാഴ്ച മങ്ങൽ, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, ക്ഷീണം ഇവയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർധിച്ച വിശപ്പും ദാഹവും, കാരണമില്ലാതെ തന്നെ ശരീരഭാരം കുറയുക ഇവയാണ് സാധാരണ ലക്ഷണങ്ങൾ. കാഴ്ച മങ്ങൽ, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, ക്ഷീണം ഇവയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവംബർ 14 ലോകപ്രമേഹദിനം ആണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുമ്പോൾ ഉണ്ടാകുന്ന ഒരു മെറ്റബോളിക് ഡിസോർഡർ ആണ് പ്രമേഹം. ഭക്ഷണത്തിൽ നിന്നു ലഭിക്കുന്ന ഗ്ലൂക്കോസിനെ ഊർജ്ജമാക്കി മാറ്റുന്നത് പാൻക്രിയാസ് ഉല്‍പ്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ ആണ്. ഈ ഊർജ്ജത്തെ കോശങ്ങളിലേക്കെത്തിക്കാനുള്ള സൗകര്യവും ഇത് ചെയ്തുകൊടുക്കുന്നു. എന്നാൽ ഇൻസുലിൻ ഉൽപ്പാദനത്തിൽ എന്തെങ്കിലും പ്രശ്നം നേരിട്ടാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും. എന്നാൽ ഭക്ഷണത്തിലും ജീവിതരീതിയിലും വരുത്തുന്ന വ്യത്യാസങ്ങളിലൂടെ ആരോഗ്യവും ദീര്‍ഘായുസ്സും നിലനിർത്താൻ നമുക്ക് സാധിക്കും. എന്നാൽ നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം അനാരോഗ്യത്തിലേക്കും ഗുരുതരമായ ഭവിഷ്യത്തുക്കൾക്കും കാരണമാകാം. 

ലക്ഷണങ്ങൾ

ADVERTISEMENT

വർധിച്ച വിശപ്പും ദാഹവും, കാരണമില്ലാതെ തന്നെ ശരീരഭാരം കുറയുക ഇവയാണ് സാധാരണ ലക്ഷണങ്ങൾ. കാഴ്ച മങ്ങൽ, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, ക്ഷീണം, ഇവയും രോഗ ലക്ഷണമാകാം. തുടർച്ചയായുള്ള അണുബാധയും പ്രമേഹ സൂചനയാകാം. പുരുഷന്മാരിൽ പേശികൾക്ക് ബലക്ഷയം, ലൈംഗിക വിരക്തി, ശീഘ്രസ്ഖലനം ഇവയും ഉണ്ടാകാം. സ്ത്രീകളിൽ സാധാരണ ലക്ഷണങ്ങൾ കൂടാതെ മൂത്രനാളിയിലെ അണുബാധ, യീസ്റ്റ് ഇൻഫക്ഷൻ, ചർമം വരളുക, ചൊറിച്ചിൽ ഉണ്ടാകുക ഇവയും ഉണ്ടാകാം. 

പ്രമേഹം രണ്ടു തരം

പ്രധാനമായും ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ 2 തരം പ്രമേഹം ഉണ്ട്. ചിലപ്പോൾ ഗർഭകാലത്ത് പ്രമേഹം (gestational diabetes) ഉണ്ടാകാം. ഇത് സ്ത്രീകളിൽ പിന്നീട് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂട്ടും. ഹോർമോൺ വ്യതിയാനമാണ് ഗർഭകാല പ്രമേഹത്തിന് മിക്കവാറും കാരണമാകുന്നത്. 

ടൈപ്പ് 1 പ്രമേഹം, പാൻക്രിയാസ് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാത്ത അവസ്ഥയാണ്. ഇൻസുലിന്റെ ഉൽപ്പാദനം തകരാറിലാകുന്നു. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ടൈപ്പ് 1 പ്രമേഹം സാധാരണയായി കാണുന്നത്. എന്നാൽ ചിലപ്പോൾ ഇത് പ്രായമായവരിലും വരാം. ടൈപ്പ് 1 പ്രമേഹമുള്ളവർ ദിവസവും ഒരു ഡോസ് ഇൻസുലിൻ എടുക്കണം. ആരോഗ്യ വിദഗ്ധർക്ക് ഇപ്പോഴും ടൈപ്പ് 1 പ്രമേഹം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. രോഗപ്രതിരോധ സംവിധാനം, പാൻക്രിയാസിലെ ഇൻസുലിൻ  ഉൽപ്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളെ അബദ്ധത്തിൽ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നതാകാം ഇതിനു കാരണം. 

ADVERTISEMENT

പാൻക്രിയാസ് ആവശ്യത്തിനുള്ള ഇൻസുലിൻ ഉൽപ്പാദിപ്പിക്കാത്ത അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. ചിലപ്പോൾ ശരീരം വേണ്ടവിധം ഇൻസുലിൻ ഉപയോഗിക്കാത്തതും കാരണമാകാം. ഏതു പ്രായക്കാരെയും ബാധിക്കുന്ന വളരെ സാധാരണമായ ഒന്നാണ് ടൈപ്പ് 2 പ്രമേഹം. അനാരോഗ്യ കരമായ ജീവിതശൈലിയാണ് ഇതിന് പ്രധാന കാരണം. ജനിതകഘടകങ്ങളും ചിലപ്പോൾ രോഗകാരണമാകാം. പൊണ്ണത്തടിയും മേലനങ്ങാതുള്ള ജീവിതശൈലിയുമാണ് ടൈപ്പ് 2 പ്രമേഹത്തിന് പ്രധാന കാരണം. 

മോണോജെനിക് ഡയബറ്റിസ് എന്ന പാരമ്പര്യമായി പകർന്നു കിട്ടിയ രോഗാവസ്ഥയും സിസ്റ്റിക് ഫൈബ്രോസിസുമായി ബന്ധപ്പെട്ട പ്രമേഹം വളരെ അപൂർവ്വമായി ചിലരിൽ കണ്ടു വരുന്നു.

ചികിത്സ തേടാം

പ്രമേഹമുണ്ടെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കണം. അനിയന്ത്രിതമായ പ്രമേഹം, ഹൃദ്രോഗം, വൃക്ക തകരാറ്, നേത്രരോഗങ്ങൾ, പക്ഷാഘാതം, പല്ലിന്റെ തകരാറ്, നാഡികളുടെ തകരാറ് ഇവയ്ക്കെല്ലാം കാരണമാകും.

ADVERTISEMENT

നിയന്ത്രിക്കാം

പ്രമേഹത്തെ നിയന്ത്രിക്കാനും ചിലപ്പോൾ തടയാനും സാധിക്കും. ടൈപ്പ് 1 പ്രമേഹം, രോഗപ്രതിരോധ സംവിധാനത്തിന്റെ തകരാറുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കൂടുതൽ ഒന്നും ചെയ്യാനില്ല. എന്നാൽ ടൈപ്പ് 2 പ്രമേഹം ജീനുകളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ രോഗം വരാനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും. പത്തു വർഷത്തിലധികമായി പ്രമേഹം ഉള്ളവരിൽ പോലും രോഗാവസ്ഥ റിവേഴസ് ആക്കാൻ സാധിച്ചതായി യു കെ യിലെ ന്യൂകാസിൽ സർവകലാശാല ഗവേഷകർ പറയുന്നു. 

അതിനായി ശരീരഭാരം കുറച്ച് ആരോഗ്യമുള്ളവരാകണം. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. ഹൃദയമിടിപ്പിന്റെ നിരക്ക് കുട്ടുന്ന എന്തും അതു വീട്ടുജോലി ആണെങ്കിൽ കൂടെ വ്യായാമമായി കരുതാം. കഴിക്കുന്ന ഭക്ഷണം ആരോഗ്യമേകുന്നതാകാൻ ശ്രദ്ധിക്കണം. ട്രാൻസ് ഫാറ്റുകളും സാച്ചുറേറ്റഡ് ഫാറ്റും ഒപ്പം റിഫൈൻഡ്  കാർബോഹൈഡ്രേറ്റുകളും ഒഴിവാക്കണം. കൂടുതൽ പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും കഴിക്കുക. കുറച്ചു മാത്രം കഴിക്കാൻ ശ്രദ്ധിക്കാം. ഈ ലളിതമായ കാര്യങ്ങൾ പിന്തുടർന്നാൽ പ്രമേഹം വരാതെ തടയാൻ ഇത് നിങ്ങളെ സഹായിക്കും. 

English summary: Diabetes: Symptoms, treatment, Causes, Prevention, Type 1 Diabetes, Type 2 Diabetes