നാൽപതുകഴിഞ്ഞവരിൽ പ്രത്യേകിച്ചു സ്ത്രീകളിൽ കാൽ മുട്ടു വേദന വളരെ സാധാരണമാണ്. മുട്ടിന്റെ ഉള്ളിലെ തരുണാസ്ഥികൾ ദ്രവിച്ചു പോകുന്ന ‘ഓസ്റ്റിയോ ആർത്രൈറ്റിസ്’ എന്ന അവസ്ഥയാണ് സാധാരണ മുട്ടുവേദനയക്കു കാരണമാകാറ്. കുറച്ചു നേരം ഇരുന്നിട്ടെഴുന്നേൽക്കുക. പടിയും കയറ്റങ്ങളും കയറാനും ഇറങ്ങാനും ഇന്ത്യൻ കക്കൂസിലോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാൽപതുകഴിഞ്ഞവരിൽ പ്രത്യേകിച്ചു സ്ത്രീകളിൽ കാൽ മുട്ടു വേദന വളരെ സാധാരണമാണ്. മുട്ടിന്റെ ഉള്ളിലെ തരുണാസ്ഥികൾ ദ്രവിച്ചു പോകുന്ന ‘ഓസ്റ്റിയോ ആർത്രൈറ്റിസ്’ എന്ന അവസ്ഥയാണ് സാധാരണ മുട്ടുവേദനയക്കു കാരണമാകാറ്. കുറച്ചു നേരം ഇരുന്നിട്ടെഴുന്നേൽക്കുക. പടിയും കയറ്റങ്ങളും കയറാനും ഇറങ്ങാനും ഇന്ത്യൻ കക്കൂസിലോ മറ്റാവശ്യത്തിനോ കുത്തിയിരിക്കുക. മുട്ടു കുത്തിയോ നിസ്കരിച്ചോ പ്രാർഥിക്കുക. കുറച്ചേറെ ദൂരം നടക്കേണ്ടി വരിക തുടങ്ങിയ കാര്യങ്ങൾക്കെല്ലാം പ്രയാസം അനുഭവപ്പെടാം. 

ചിലർക്ക് മുട്ടിൽ നീരും കിരുകിരുപ്പോ, ക്ലിക്കോ ശബ്ദമോ തോന്നിക്കാറുണ്ട്. അവഗണിച്ചാൽ ക്രമേണ മുട്ടുകൾ ഉള്ളിലേക്കോ പുറത്തേക്കോ പുറകിലേക്കോ വളഞ്ഞു തുടങ്ങും. നടക്കുന്ന രീതി തന്നെ ക്രമേണ മാറും. ‘എല്ലു തേയ്മാനം’ എന്ന പൊതുധാരണ ശരിയല്ല. പുറമേ പുരട്ടുന്ന ലേപനങ്ങളും വേദനനിവാരിണികളും കാൽസ്യം ഗുളികകളും കാര്യമായ പ്രയോജനം ചെയ്യില്ല. 

ADVERTISEMENT

നിയമവിരുദ്ധമാണെങ്കിലും രോഗികളെ കബളിപ്പിക്കുന്ന പരസ്യങ്ങൾ ധാരാളമാണ്. ശരീരഭാരം കുറയ്ക്കുന്നത് ഗുണപ്രദമാണ്. DMRDS എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഗുളികകൾ‌ ദീർഘകാലം കഴിച്ചാൽ അസുഖത്തിന്റെ അവസ്ഥയ്ക്കു മാറ്റം വരാം. ഇവയ്ക്കു പാർശ്വഫലങ്ങളും കുറവാണ്. വിദഗ്ധ ‍ഡോക്ടർ മുട്ടിനുള്ളിലേക്കെടുക്കുന്ന ചിലതരം കുത്തിവയ്പു കൾ പ്രയോജനപ്രദമാണ്. ഇവയ്ക്കു വേദനയും കുറവാണ്. 

ഇത്തരം ചികിത്സകൾ ചെയ്യുന്നവരും മുട്ടുറകൾ ധരിക്കുന്നവരും ശാസ്ത്രീയ ചികിത്സാവ്യായാമങ്ങൾ നിർബന്ധമായും ചെയ്യണം. രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ വ്യായാമങ്ങൾ കൊണ്ടു മാത്രം അസുഖം മാറ്റിയെടുക്കാം. ചികിത്സ വൈകിയാൽ മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരും. ഇത്തരം ശസ്ത്രക്രിയകൾ ചെയ്താലും വ്യായാമങ്ങൾ തുടരണം. 

ADVERTISEMENT

English summary: Knee pain treatment