നവംബർ മുതൽ മാർച്ച് വരെയുള്ള കാലഘട്ടം ഒട്ടുമിക്ക പാമ്പുകളുടെയും ഇണചേരൽ സമയമാണ്. ഇവയെ പതിവിലും കൂടുതൽ നമ്മുടെ ചുറ്റുപാടുകളിൽ കാണാനുള്ള സാധ്യതയും കൂടുതലാണ്. മൂർഖൻ, അണലി, ശംഖു വരയൻ (വെള്ളിക്കെട്ടൻ), ചേര, നീർക്കോലി, ചുവർപാമ്പ്, മണ്ണൂലി, പെരുമ്പാമ്പ് തുടങ്ങിയവയാണു നാട്ടിൻപുറങ്ങളിലും മറ്റും സാധാരണ കാണുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവംബർ മുതൽ മാർച്ച് വരെയുള്ള കാലഘട്ടം ഒട്ടുമിക്ക പാമ്പുകളുടെയും ഇണചേരൽ സമയമാണ്. ഇവയെ പതിവിലും കൂടുതൽ നമ്മുടെ ചുറ്റുപാടുകളിൽ കാണാനുള്ള സാധ്യതയും കൂടുതലാണ്.

മൂർഖൻ, അണലി, ശംഖു വരയൻ (വെള്ളിക്കെട്ടൻ), ചേര, നീർക്കോലി, ചുവർപാമ്പ്, മണ്ണൂലി, പെരുമ്പാമ്പ് തുടങ്ങിയവയാണു നാട്ടിൻപുറങ്ങളിലും മറ്റും സാധാരണ കാണുന്ന പാമ്പുകൾ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാമ്പുകൾ വീടുകളിലോ മറ്റോ പ്രവേശിക്കുന്നത് ഒരു പരിധിവരെ തടയാം.

ADVERTISEMENT

∙ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

∙ ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക. ഇവ ഭക്ഷിക്കാനെത്തുന്ന എലികളും മറ്റു ചെറു സസ്തനികളുമാണ് പാമ്പുകളുടെ പ്രധാന ഇരകൾ.

∙ തറകളിൽ കാണുന്ന പൊത്തുകൾ, ചുറ്റുമതിലിനു സമീപത്തെ മാളങ്ങൾ എന്നിവ അടയ്ക്കുക.

∙ വീടിനു പുറത്തെ ചായ്പിൽ വിറക് അടുക്കിവയ്ക്കുമ്പോൾ തറയിൽനിന്ന് അൽപം ഉയരത്തിൽ സൂക്ഷിക്കുക.

ADVERTISEMENT

പാമ്പുകടിയേറ്റാൽ 

പാമ്പു വിഷത്തിന് എഎസ്‌വി (Anti Snake Venom) ചികിത്സ മാത്രമാണു പരിഹാരം. ഏറ്റവും വേഗത്തിൽ ചെയ്യുകയെന്നതാണു പ്രധാനം.

Do it the ‘RIGHT’ way എന്ന ചുരുക്കെഴുത്തിലൂടെ ചില കാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കാം. 

∙ R (Reassure the victim) – കടിയേറ്റ വ്യക്തിയെ കൂടുതൽ ഭയപ്പെടുത്താതിരിക്കുക. വിഷമില്ലാത്ത പാമ്പാണെന്നോ ആണിയോ മുള്ളോ കുത്തിയതാണെന്നോ വിശ്വസിപ്പിക്കാം. ഇതു രക്തസമ്മർദം കുറയ്ക്കാനും തന്മൂലം കയറിയ വിഷത്തിന്റെ വ്യാപനം കുറയ്ക്കാനും ഇടയാക്കും.

ADVERTISEMENT

∙ I (Immobilize the bitten limb) – കടിയേറ്റ വ്യക്തിയെയും കടിയേറ്റ ഭാഗവും ചലിക്കാതെ ഇരുത്തുക, കടിയേറ്റതിനു മുകളിൽ രക്തയോട്ടം കുറയ്ക്കുന്ന തരത്തിലുള്ള മുറുക്കി കെട്ടൽ ഗുണത്തേക്കാൾ ദോഷം ചെയ്യും.

∙ GH (Get to the Hospital) – കടിയേറ്റ വ്യക്തിയെ ഉടൻ ആശുപത്രിയിൽ എത്തിക്കുക. കടിയേറ്റതു മുതൽ ആശുപത്രിയിൽ എത്തുന്നതു വരെയുള്ള സമയം (Golden Hour) ചികിത്സയിൽ പ്രധാനമാണ്.

∙ T (Tell to the Doctor) – കടിയേറ്റതു മുതലുള്ള കാര്യങ്ങൾ, ഉണ്ടായ ലക്ഷണങ്ങൾ കൃത്യമായി ഡോക്ടറോടു വിശദീകരിക്കുക.

English summary: Snake Bite: Learn First Aid Procedures and Treatment