വളരെയധികം ചലനം ഉള്ള ഒരു സന്ധിയാണ് തോൾസന്ധി. കൈപ്പലകയുടെ പുറംവശത്തെ പരന്ന ഒരു ചെറിയ കുഴിയും തോളെല്ലും കൂടി നിൽക്കുന്ന ഭാഗത്ത് കൈയുടെ മുകൾ ഭാഗത്തെ അസ്ഥിയുടെ മുഴ ഉറപ്പിച്ചു വച്ചിരിക്കുന്നു. ധാരാളം ചലനസ്വാതന്ത്ര്യത്തിനു വേണ്ടിയാണ് അധികം ആഴമില്ലാത്ത പരന്ന കുഴി, തോൾ സന്ധിയിൽ ഉണ്ടാക്കിയിരിക്കുന്നത്. ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെയധികം ചലനം ഉള്ള ഒരു സന്ധിയാണ് തോൾസന്ധി. കൈപ്പലകയുടെ പുറംവശത്തെ പരന്ന ഒരു ചെറിയ കുഴിയും തോളെല്ലും കൂടി നിൽക്കുന്ന ഭാഗത്ത് കൈയുടെ മുകൾ ഭാഗത്തെ അസ്ഥിയുടെ മുഴ ഉറപ്പിച്ചു വച്ചിരിക്കുന്നു. ധാരാളം ചലനസ്വാതന്ത്ര്യത്തിനു വേണ്ടിയാണ് അധികം ആഴമില്ലാത്ത പരന്ന കുഴി, തോൾ സന്ധിയിൽ ഉണ്ടാക്കിയിരിക്കുന്നത്. ഈ സന്ധി വളരെ ബലമുള്ള മാംസപേശികൾ കൊണ്ട് പൊതിഞ്ഞ് ദൃഢപ്പെടുത്തിയിരിക്കുന്നു.  

ഇതെല്ലാമാണെങ്കിലും അപ്രതീക്ഷിതമായ അടിയോ ഇടിയോ വീഴ്ചയോ ഉണ്ടായാൽ കൈക്കുഴ തെറ്റാറുണ്ട്. അതോടുകൂടി താൽക്കാലികമായി കൈയുടെ ചലനശേഷി നഷ്ടമാകും. കയ്യിന്റെ മുകളിലെ എല്ല് സന്ധിയിൽ നിന്ന് വിട്ടുമാറി തൂങ്ങിക്കിടക്കുന്നതുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്. കൈമുട്ടിനു മുകളിലുള്ള അസ്ഥിയുടെ മുകൾഭാഗം ഇടിയുടെ അവസ്ഥ അനുസരിച്ച് പുറകോട്ടോ മുന്നിലേക്കോ താഴേക്കോ തെന്നിപ്പോകാം. ഇത് പൂർവസ്ഥിതിയിലാകുന്നതുവരെ അസഹ്യവേദനയായിരിക്കും. ഉറച്ച മാസംപേശി ഉള്ളവരിൽ ഇത് പൂർവസ്ഥിതിയിലേക്കു പിടിച്ചിടുന്നത് എളുപ്പമല്ല. അത്യധ്വാനം തന്നെ വേണ്ടിവരും. 

ADVERTISEMENT

രോഗിയെ ഇരുത്തി കൈമുട്ട് മടക്കിയ നിലയിൽ ദൂരേക്കു വലിച്ചു ചരിച്ച് മാറോടു ചേർത്തു കൈ പെട്ടെന്ന് പൂർവസ്ഥിതിയിലാക്കുന്നതാണ് ഇതിന്റെ മർമ ചികിത്സ. പണ്ടു കാലങ്ങളിൽ യുദ്ധങ്ങൾക്കിടയിൽ ധാരാളം സന്ദർഭങ്ങളിൽ തോൾസന്ധിവിശ്ലേഷം സംഭവിക്കുമായിരുന്നു. ഇപ്പോൾ സ്പോർട്സിനിടയിലും വാഹനാപകടത്തിനുമിടയിലാണ് ഇതു സംഭവിക്കുന്നത്. കൃത്യമായി പിടിച്ചിട്ടതിനുശേഷം തൈലം പുരട്ടി ഉഴിഞ്ഞ് ശരിയാക്കി ബാൻഡേജ് ചെയ്താൽ അൽപ ദിവസം കൊണ്ടുതന്നെ പ്രശ്നം പൂർണമായി ഭേദമാകും. തോൾസന്ധി ഉറച്ചു കിട്ടാൻ സൂപ്പും മാംസാഹാരവും ഔഷധങ്ങളും നൽകണം. അല്ലെങ്കില്‍ വീണ്ടും ചെറിയ ഒരു അടിയോ ഇടിയോ തട്ടിയാൽ കൈക്കുഴ വീണ്ടും തെറ്റി പ്രശ്നമായിത്തീരും. അകത്തേക്ക്, മഹാരാസ്നാദി കഷായം, ഗന്ധതൈലം, മുറിവെണ്ണ തുടങ്ങിയ ഔഷധങ്ങൾ ഇതിനു പ്രയോഗിക്കാവുന്നതാണ്. 

English Summary: Ayurvedic cure for frozen shoulder