പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്നു പറയേണ്ട കാര്യമില്ല. ലോകത്താകമാനം ശ്വാസകോശ കാന്‍സര്‍ നിരക്ക് വര്‍ധിക്കാന്‍ ഏറ്റവും വലിയ കാരണം പുകവലിയാണ്. പുകവലിക്ക് അടിമയായാല്‍ ഉപേക്ഷിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പുകയിലയില്‍ നിക്കോട്ടിൻ, കാർബൺ മോണോക്സൈഡ്‌, ടാർ, സൾഫർ, കാഡ്മിയം എന്നിങ്ങനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്നു പറയേണ്ട കാര്യമില്ല. ലോകത്താകമാനം ശ്വാസകോശ കാന്‍സര്‍ നിരക്ക് വര്‍ധിക്കാന്‍ ഏറ്റവും വലിയ കാരണം പുകവലിയാണ്. പുകവലിക്ക് അടിമയായാല്‍ ഉപേക്ഷിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പുകയിലയില്‍ നിക്കോട്ടിൻ, കാർബൺ മോണോക്സൈഡ്‌, ടാർ, സൾഫർ, കാഡ്മിയം എന്നിങ്ങനെ മൂവായിരത്തിലധികം വിഷവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയിൽ ഏറ്റവും അപകടകാരി നിക്കോട്ടിനാണ്‌. പുകവലിച്ചാൽ നിമിഷങ്ങൾക്കകം നിക്കോട്ടിൻ തലച്ചോറിലെത്തുകയും അവിടെനിന്നു ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ വ്യാപിക്കുകയും ചെയ്യുന്നു. സിഗരറ്റ്‌, ബീഡി, പാൻപരാഗ്‌, തംബാക്ക്‌, ഗുഡ്ക, മൂക്കുപൊടി തുടങ്ങിയ പല രൂപങ്ങളിലും പേരുകളിലും പുകയില ഉത്‌പന്നങ്ങൾ ലഭ്യമാണ്‌.

പുകയിലയുടെ ഉപയോഗം തലച്ചോറിൽ ഡോപമൈൻ  ഉത്പാദനത്തെ ഉത്തേജിപ്പിക്കും. ഇതാണ് പുകവലി പിന്നീട് ഉപേക്ഷിക്കാനാവാത്ത ശീലമാകുന്നതിനു കാരണം. നിക്കോട്ടിൻ ശരീരത്തിലെ ഓരോ അവയവത്തെയും ബാധിക്കും. ഇത് അഡ്രിനാലിൻ ഉത്പാദിപ്പിക്കുവാൻ പ്രേരകമാകുകയും അത് ശരീരത്തിന്റെ ഊഷ്മാവ്, ഹൃദയ മിടിപ്പ്, രക്തസമ്മർദം എന്നിവ ഉയർത്തുകയും ചെയ്യും. 

ADVERTISEMENT

പുകയില  ഉപയോഗിക്കുന്നവർക്ക് ശ്വാസകോശം, വായ, സ്തനം, ഗർഭ പാത്രം, പാൻക്രിയാസ്, വൃക്ക, വയർ എന്നിവിടങ്ങളിൽ കാൻസർ വരാനുള്ള സാധ്യത വളരെയേറെയാണ്. പുകരഹിതമായ പുകയില ഉപയോഗിക്കുന്നവരിൽ വായ, അന്നനാളം, ശ്വാസനാളം, വയർ, പാൻക്രിയാസ് എന്നിവിടങ്ങളിൽ അർബുദം വരാം. 

എങ്ങനെ ഉപേക്ഷിക്കാം 

പുകവലി ശീലമായാല്‍ അത് ഒരു നാള്‍ കൊണ്ട് ഉപേക്ഷിക്കാന്‍ സാധിക്കില്ല. ക്രമേണ ഉപേക്ഷിക്കാന്‍ സാധിക്കുന്ന ശീലം മാത്രം ആണ് പുകവലി. നിക്കോട്ടിന്‍ അഡിക്‌ഷന്‍ ഉള്ളവര്‍ പുകവലി ഉപേക്ഷിക്കുമ്പോള്‍ കുറച്ചു നാള്‍ വിത്ത്‌ഡ്രോവല്‍ സിംപ്റ്റംസ് കാണിക്കാം. ഇത് സ്വാഭാവികമാണ്. എന്തൊക്കെയാണ് ഈ ലക്ഷണങ്ങള്‍ എന്ന് നോക്കാം 

∙ ഭാരം കൂടുക 

ADVERTISEMENT

∙ വിഷാദം 

∙ ഡ്രൈ മൗത്ത് 

∙ തലവേദന 

∙ ശ്രദ്ധ ഇല്ലായ്മ 

ADVERTISEMENT

∙ ഉറക്കം കുറയുക 

∙ തലകറക്കം 

∙ മറവി 

∙ ചുമ 

∙ വിയര്‍ക്കുക 

പുകവലി ഉപേക്ഷിച്ച ആദ്യ ദിവസങ്ങളില്‍ ഈ ലക്ഷണങ്ങള്‍ കൂടാം. എന്നാല്‍ ക്രമേണ അവ കുറഞ്ഞു വരും. Nicotine replacement medicines ഡോക്ടറുടെ നിര്‍ദേശപ്രകാരം ഈ സമയം കഴിക്കാവുന്നതാണ്. Bupropion, Varenicline എന്നീ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കാം. നല്ലൊരു കാര്യത്തിനായി കുറച്ചു ദിവസം ഈ അസ്വസ്ഥതകള്‍ സഹിക്കുകയാണ് പുകവലി എന്ന ദുശ്ശീലം ഒഴിവാക്കാന്‍ നല്ലത്.

English Summary: Nicotine withdrawal symptoms: Know how to deal with it