കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഇടയ്ക്കിടെ പേശിവേദന ഉണ്ടാകാറുണ്ട്. കഠിനമായ വർക്കൗട്ട് കൊണ്ടോ അമിതമായി ശരീരം അനങ്ങി ജോലികൾ ചെയ്തതു കൊണ്ടോ ആകാം ചിലപ്പോൾ കാലിന്റെ മസിലുകൾക്ക് വേദന വരുന്നത്. എന്നാൽ ചിലപ്പോൾ പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാതെതന്നെ പേശികൾക്കു വേദന വരാം. ∙ സ്ട്രെസ് അമിതമായാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഇടയ്ക്കിടെ പേശിവേദന ഉണ്ടാകാറുണ്ട്. കഠിനമായ വർക്കൗട്ട് കൊണ്ടോ അമിതമായി ശരീരം അനങ്ങി ജോലികൾ ചെയ്തതു കൊണ്ടോ ആകാം ചിലപ്പോൾ കാലിന്റെ മസിലുകൾക്ക് വേദന വരുന്നത്. എന്നാൽ ചിലപ്പോൾ പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാതെതന്നെ പേശികൾക്കു വേദന വരാം. 

∙ സ്ട്രെസ് അമിതമായാൽ മാനസികാരോഗ്യത്തെ മാത്രമല്ല അത് പേശികളെയും ബാധിക്കാം. രോഗങ്ങളെ പ്രതിരോധിക്കാൻ ചിലപ്പോൾ സ്ട്രെസ് ഹോർമോണുകൾ മൂലം സാധിക്കാതെ വരാം. സ്ട്രെസ് ഉള്ളപ്പോൾ ഇൻഫ്ലമേഷൻ തടയാൻ ശരീരത്തിന് കഴിയാതെ വരുകയും ക്ഷീണവും പേശിവേദനയും വരുകയും ചെയ്യും. 

ADVERTISEMENT

∙ ശരീരത്തിൽ ജലാംശം കുറഞ്ഞാലും പേശിവേദന വരാം. ദിവസം രണ്ടു ലീറ്റർ വെള്ളമെങ്കിലും ഒരാൾ കുടിക്കണം. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് വെള്ളം കൂടിയേ തീരൂ. ഡീഹൈഡ്രേഷൻ അഥവാ നിർജലീകരണം തലവേദനയ്ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. 

∙ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് വൈറ്റമിനുകളും ധാതുക്കളും എല്ലാം കൂടിയേ തീരൂ. പോഷകങ്ങൾ, എല്ലുകളെ ആരോഗ്യമുള്ളതാക്കാനും തലച്ചോറിന്റെ ആരോഗ്യത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും ആവശ്യമാണ്. ഏതെങ്കിലും പോഷകങ്ങളുടെ അഭാവം േപശിവേദനയ്ക്കു കാരണമാകും. പേശികളുടെ ആരോഗ്യത്തിന് സൂര്യപ്രകാശത്തിൽ നിന്നു ലഭിക്കുന്ന ജീവകം ഡി അത്യാവശ്യമാണ്. 

ADVERTISEMENT

∙ ഉറക്കമില്ലായ്മയും, പേശീവേദനയ്ക്കു കാരണമാകും. പേശികളുടെ ആരോഗ്യത്തിനും കേടുപാടുകൾ പരിഹരിക്കാനും എല്ലാം 7–8 മണിക്കൂർ സുഖകരമായ ഉറക്കം അത്യാവശ്യമാണ്. ശരീരത്തിന് വിശ്രമം കൊടുക്കുന്നില്ലെങ്കിൽ അത് സ്ട്രെസ് ഹോർമോണുകളെ പുറപ്പെടുവിക്കാനും കാരണമാകും. 

∙ വിളർച്ച, സന്ധിവാതം, ഡെർമാറ്റോമയോസൈറ്റിസ്, ഫൈബ്രോമയാൾജിയ, ലൂപ്പസ് ലൈം ഡിസീസ് ഇവയും പേശികളെ ബാധിക്കാം. പേശീവേദന നീണ്ടു നിൽക്കുകയാണെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടാൻ മടിക്കരുത്. 

ADVERTISEMENT

English Summary: Reasons for unexplained muscle pain