പ്രമേഹരോഗികൾക്കും ഹൃദ്രോഗികൾക്കും മറ്റുള്ളവരെക്കാൾ സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹഫലമായി ശരീരത്തിലെ വിവധ രക്തക്കുഴലുകൾക്ക് ക്ഷതം സംഭവിക്കുന്നു. ഇത്തരം ക്ഷതമുള്ള രക്തക്കുഴലുകളാണ് ഭാവിയിൽ അടഞ്ഞു പോകുന്നതും സ്ട്രോക്ക് ഉണ്ടാക്കുന്നതും. പ്രമേഹരോഗികളുടെ രക്തത്തിൽ കാണപ്പെടുന്ന അനിയന്ത്രിതമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമേഹരോഗികൾക്കും ഹൃദ്രോഗികൾക്കും മറ്റുള്ളവരെക്കാൾ സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹഫലമായി ശരീരത്തിലെ വിവധ രക്തക്കുഴലുകൾക്ക് ക്ഷതം സംഭവിക്കുന്നു. ഇത്തരം ക്ഷതമുള്ള രക്തക്കുഴലുകളാണ് ഭാവിയിൽ അടഞ്ഞു പോകുന്നതും സ്ട്രോക്ക് ഉണ്ടാക്കുന്നതും.

പ്രമേഹരോഗികളുടെ രക്തത്തിൽ കാണപ്പെടുന്ന അനിയന്ത്രിതമായ പഞ്ചസാരയുടെ അളവിനൊപ്പം ഉയർന്ന കൊളസ്ട്രോൾ നിലയും സ്ട്രോക്കിലേക്കു നയിക്കുന്നു.

ADVERTISEMENT

പ്രമേഹരോഗികളിൽ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുക, ഇടയ്ക്കിടയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവു പരിശോധിക്കുക എന്നിവയാണ് സ്ട്രോക്ക് നിയന്ത്രിക്കാനായി പാലിക്കേണ്ടത്. ഉയർന്ന രക്തസമ്മർദവും ഉയർന്ന കൊളസ്ട്രോളിന്റെ അളവും കൃത്യമായി പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യണം. ചില പ്രമേഹ രോഗികളിൽ രക്തം കട്ടപിടിക്കുന്നതു തടയുന്ന ആന്റി പ്ലേറ്റ്‌ലെറ്റുകൾ എന്ന മരുന്നും സ്ട്രോക്ക് തടയാൻ ഒരു പരിധിവരെ സഹായകമാണ്.

രക്തത്തിൽ അമിതമായി പഞ്ചസാരയുടെ അളവു പെട്ടെന്നു കൂടിയാൽ സ്ട്രോക്ക് വരാനിടയുണ്ട്. അപ്പോൾ പ‍ഞ്ചസാരയുടെ അളവ് 200 മില്ലിഗ്രാമിന് താഴെയായെങ്കിലും ക്രമപ്പെടുത്തി വയ്ക്കാൻ ശ്രദ്ധിക്കണം.

ADVERTISEMENT

ഹൃദയരക്തക്കുഴലുകൾക്കുണ്ടായ അതേ രോഗങ്ങൾ തലച്ചോറിലെ രക്തക്കുഴലുകൾക്കും അതേ വ്യക്തിക്ക് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടു ഹൃദ്രോഗം വന്നവർക്ക് തലച്ചോറിൽ സ്ട്രോക്ക് സാധ്യത കൂടുതലാണ്. ഹൃദയത്തിൽ അണുബാധ ഉണ്ടാകുന്ന ഒരു പ്രത്യേക രോഗത്തിന്റെ അനന്തരഫലമായും സ്ട്രോക്ക് ഉണ്ടാകാം. ഹൃദയത്തിലുണ്ടാകുന്ന പഴുപ്പ് തലച്ചോറിനുള്ളിലെ രക്തക്കുഴലുകളെ ബാധിച്ച് അവ പൊട്ടിയൊലിച്ച് രക്തസ്രാവം വന്നുണ്ടാകുന്ന സ്ട്രോക്കാണിത്.

ഹൃദ്രോഗികൾക്കു കൊടുക്കുന്ന മരുന്ന് കൃത്യമായി കഴിക്കുന്നതുവഴി സ്ട്രോക്ക് സാധ്യത തടയാൻ കഴിയും. ചുരുക്കം ചില സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് ഹൃദയവാൽവിന്റെ രോഗവും ഹൃദയതാളം തെറ്റിമിടിക്കുന്ന ഏട്രിയൽ ഫീബ്രില്ലേഷനും ഉള്ളപ്പോൾ സ്ട്രോക്ക് തടയാൻ ശക്തമായ മരുന്നുകൾ ആവശ്യമായി വരുന്നു.

ADVERTISEMENT

English Summary: Stroke: Care for Diabetes and Heart Disease Patients