സ്ത്രീകളിൽ അപൂർവമായി കണ്ടുവരുന്ന ഒരവസ്ഥയാണ് വജൈനിസ്മസ് (Vaginismus). ലൈംഗികബന്ധത്തിനു ശ്രമിക്കുമ്പോള്‍ യോനീപേശികള്‍ സങ്കോചിക്കുന്ന അവസ്ഥയാണ് ഇത്. അതിനെപ്പറ്റി മുന്നറിയിപ്പു നൽകുകയാണ് ന്യൂയോർക്ക് സ്വദേശിയായ 23 കാരി സ്റ്റെഫാനി മുള്ളർ. 2013 ലാണ് സ്റ്റെഫാനി കാമുകന്‍ ആൻഡ്രുവിനെ കണ്ടെത്തിയത്. ഇരുവരുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളിൽ അപൂർവമായി കണ്ടുവരുന്ന ഒരവസ്ഥയാണ് വജൈനിസ്മസ് (Vaginismus). ലൈംഗികബന്ധത്തിനു ശ്രമിക്കുമ്പോള്‍ യോനീപേശികള്‍ സങ്കോചിക്കുന്ന അവസ്ഥയാണ് ഇത്. അതിനെപ്പറ്റി മുന്നറിയിപ്പു നൽകുകയാണ് ന്യൂയോർക്ക് സ്വദേശിയായ 23 കാരി സ്റ്റെഫാനി മുള്ളർ.

2013 ലാണ് സ്റ്റെഫാനി കാമുകന്‍ ആൻഡ്രുവിനെ കണ്ടെത്തിയത്. ഇരുവരുടെയും പരിചയം പ്രണയമായതോടെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. 

ADVERTISEMENT

2017 ൽ ഇവർ വിവാഹിതരായി. വിവാഹശേഷമാണ് സ്റ്റെഫാനിക്ക് വജൈനിസ്മസ്‌ ആണെന്നു കണ്ടെത്തിയത്. ഹണിമൂണ്‍ സമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചപ്പോള്‍ കഠിനമായ വേദന ആരംഭിച്ചതോടെയാണ് എന്തോ കുഴപ്പം ഉണ്ടെന്നു മനസ്സിലായത്. ആ സമയത്ത് സ്റ്റെഫാനിക്ക് യീസ്റ്റ് ഇന്‍ഫെക്‌ഷന്‍ കൂടി ഉണ്ടായതോടെ, അതു മൂലമാകാം വേദനയെന്ന് അവര്‍ കരുതി. എന്നാല്‍ ഇൻഫെക്‌ഷൻ മാറിയിട്ടും വേദന തുടര്‍ന്നതോടെയാണ് തന്റെ അവസ്ഥ വജൈനിസ്മസ്‌ ആണെന്ന് സ്റ്റെഫാനി  തിരിച്ചറിഞ്ഞത്.

ഇത് തന്റെ ജീവിതം തന്നെ മാറ്റിയെന്ന് സ്റ്റെഫാനി പറയുന്നു. മാസങ്ങളോളം ഭര്‍ത്താവും താനും പരസ്പരം ആശ്വസിപ്പിച്ചു കഴിഞ്ഞു. അദ്ദേഹം വലിയ പിന്തുണയാണ് തനിക്കു നല്‍കിയതെന്ന് സ്റ്റെഫാനി പറയുന്നു.

ADVERTISEMENT

വജൈനിസ്മസിന് ആശ്വാസം ലഭിക്കാന്‍ നിരവധി വ്യായാമങ്ങള്‍ ചെയ്തു നോക്കിയെങ്കിലും ഫലം ലഭിച്ചില്ല. പിന്നീടാണ് മറ്റു കുടുംബാംഗങ്ങളോട് സ്റ്റെഫാനി തന്റെ അവസ്ഥ പറഞ്ഞത്. ഇപ്പോള്‍ ഇതിനുള്ള ചികിത്സയില്‍ ആണ്. ഏറെനാള്‍ ഇതേക്കുറിച്ച് ആരോടും പറയാതെ വിഷമത്തോടെ കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഈ അവസ്ഥ അനുഭവിക്കുന്ന പലര്‍ക്കും തന്റെ കഥ പ്രചോദനമാകണമെന്ന് സ്റ്റെഫാനി പറയുന്നു. 

English Summary: Woman shares her sexual problem Vaginismus