നിങ്ങളുടെ വീട്ടിലെ പ്രായം ചെന്നവർ ഒരു ദിവസം എത്ര ഗ്ലാസ് വെള്ളം കുടിക്കുന്നുണ്ടെന്ന് തിരക്കാറുണ്ടോ? ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ പ്രായം ചെന്നവർക്ക് ഓർമശക്തിയ‌ുൾപ്പെടെയുള്ള ശേഷികൾ നഷ്ടപ്പെട്ടേക്കാമെന്നാണ് പുതിയ പഠനം അവകാശപ്പെടുന്നത്. ശരീരത്തിന് വേണ്ട വെള്ളം ലഭിക്കാത്ത അവസ്ഥയാണ് ഡിഹൈഡ്രേഷൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങളുടെ വീട്ടിലെ പ്രായം ചെന്നവർ ഒരു ദിവസം എത്ര ഗ്ലാസ് വെള്ളം കുടിക്കുന്നുണ്ടെന്ന് തിരക്കാറുണ്ടോ? ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ പ്രായം ചെന്നവർക്ക് ഓർമശക്തിയ‌ുൾപ്പെടെയുള്ള ശേഷികൾ നഷ്ടപ്പെട്ടേക്കാമെന്നാണ് പുതിയ പഠനം അവകാശപ്പെടുന്നത്. ശരീരത്തിന് വേണ്ട വെള്ളം ലഭിക്കാത്ത അവസ്ഥയാണ് ഡിഹൈഡ്രേഷൻ. ഇതുമൂലം തലവേദന, ക്ഷീണം, തലകറക്കം, മന്ദത തുടങ്ങിയ പ്രശ്നങ്ങൾ വന്നേക്കാമെന്ന് നേരത്തെ കണ്ടെത്തിയതാണ്. എന്നാൽ പുതിയ പഠനങ്ങൾ പറയുന്നത് ഡിഹൈഡ്രേഷൻ മൂലം ഒരാളുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളും മന്ദീഭവിക്കുന്നു എന്നതാണ്.

പ്രായം ചെന്നവർക്ക് ശാരീരിക അധ്വാനം കുറവായതിനാൽ ദാഹം തോന്നണമെന്നു നിർബന്ധമില്ല. പക്ഷേ വിയർപ്പിലൂടെയും മറ്റും അവരുടെ ശരീരത്തിൽനിന്ന് വെള്ളം നഷ്ടപ്പെടുന്നുണ്ട്. മാത്രമല്ല പലവിധമായ രോഗങ്ങൾക്ക് മരുന്നുകൾ കഴിക്കുന്നവരാണ് മിക്കവരും. ഈ മരുന്നിന്റെയൊക്കെ സത്ത വലിച്ചെടുത്ത ശേഷം മൂത്രത്തിലൂടെയാണ് അവശിഷ്ടം ശരീരം പുറന്തള്ളുന്നത്. അതുകൊണ്ടും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. യൂറോപ്യൻ ജേണൽ ഓഫ് ന്യൂട്രീഷനിൽ ആണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചുവന്നത്. 

ADVERTISEMENT

വാർധക്യത്തിൽ കിഡ്നിയുടെ പ്രവർത്തനം മന്ദീഭവിക്കുന്നു. ഹോർമോൺ വ്യതിയാനം സംഭവിക്കുന്നു. ഇതിനൊക്കെ പുറമേ ഓർമശക്തിയുൾപ്പെടെ തലച്ചോറിന്റെ സജീവ മേഖലകൾ ദുർബലമാകുന്നു. 2500ൽ ഏറെ ആളുകളിൽ നടത്തിയ പഠനത്തിൽനിന്നാണ് ശരീരത്തിലെ ജലാംശവും അവരുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന നിഗമനത്തിൽ എത്തിയത്. ഇവരുടെ രക്തസാംപിൾ പരിശോധിച്ചായിരുന്നു പഠനം. ഇവർ ഓരോ ദിവസവും കുടിക്കുന്ന വെള്ളത്തിന്റെ അളവും പഠനത്തിൽ നിരീക്ഷിച്ചു. രക്തത്തിലെ സോഡിയം, പൊട്ടാസ്യം, ഗ്ലൂക്കോസ് നിലവാരവും പരിശോധനയിൽ കണ്ടെത്തി. ഇവരുടെ ചിന്താശേഷി, ഓർമ ശക്തി, തീരുമാനമെടുക്കുന്നതിനുള്ള കഴിവും വേഗതയും ഇതോടൊപ്പം പരീക്ഷിച്ചറിഞ്ഞു. ഈ പഠനത്തിൽനിന്നാണ് ഡീഹൈഡ്രേഷൻ വാർധക്യത്തിലെത്തിയവരുടെ ഓർമശക്തിയും മറ്റും ക്ഷയിപ്പിക്കുന്നതായി കണ്ടെത്തിയത്. 

വെള്ളം കുടിക്കുന്ന കാര്യത്തിൽ നമ്മളിൽ പലരും മടിയന്മാരാണ്. ദാഹിക്കുന്നില്ല എന്നതാണ് പലരും കണ്ടെത്തുന്ന ന്യായം. വെള്ളം കുടിച്ചില്ലെങ്കിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള അജ്ഞയാണ് പ്രധാന കാരണം. പ്രായം ചെന്നവരെ ഇതു പറഞ്ഞ് മനസ്സിലാക്കുകയാണ് പ്രധാനമായും വേണ്ടത്. 

ADVERTISEMENT

English Summary: Dehydration is an often overlooked health risk for seniors