ഹൃദയാഘാതത്തിന്റെയും സ്ട്രോക്കിന്റെയും പ്രധാന കാരണം ഉയർന്ന ബിപിയാണ്. ഇന്ത്യയിൽ ഇവ രണ്ടും വളരെ കൂടുതലാണെന്നു മാത്രമല്ല മരണകാരണമാവുന്ന രോഗങ്ങളിൽ മുന്‍പന്തിയിലുമാണ്. ഏറ്റവും നിർഭാഗ്യകരം, രോഗികളിൽ പകുതിയിലധികംപേരും ഉയർന്ന ബിപി ഉണ്ട് എന്നു മനസ്സിലാക്കുന്നില്ല എന്നതാണ്. രോഗം കണ്ടുപിടിച്ചവരിൽ പലരും അതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൃദയാഘാതത്തിന്റെയും സ്ട്രോക്കിന്റെയും പ്രധാന കാരണം ഉയർന്ന ബിപിയാണ്. ഇന്ത്യയിൽ ഇവ രണ്ടും വളരെ കൂടുതലാണെന്നു മാത്രമല്ല മരണകാരണമാവുന്ന രോഗങ്ങളിൽ മുന്‍പന്തിയിലുമാണ്. ഏറ്റവും നിർഭാഗ്യകരം, രോഗികളിൽ പകുതിയിലധികംപേരും ഉയർന്ന ബിപി ഉണ്ട് എന്നു മനസ്സിലാക്കുന്നില്ല എന്നതാണ്. രോഗം കണ്ടുപിടിച്ചവരിൽ പലരും അതു നിയന്ത്രിക്കുന്നില്ല എന്നതാണ് രണ്ടാമത്തെ കാര്യം. രോഗം നിയന്ത്രണ വിധേയമാക്കണമെങ്കിൽ, അത് എന്തുകൊണ്ട് ഉണ്ടായി എന്നു കണ്ടെത്തി പരിഹാരമാർഗങ്ങൾ സ്വീകരിക്കണം. 

രോഗം വരുന്ന വഴികൾ

ADVERTISEMENT

ഉയർന്ന ബിപി ഉള്ളവരിൽ തൊണ്ണൂറു ശതമാനം ആള്‍ക്കാരിലും വ്യക്തമായ ഒരു കാരണവും കണ്ടെത്തുവാൻ സാധിക്കുകയില്ല. ഇതിനെ എസൻഷ്യൽ ഹൈപ്പർ ടെൻഷൻ എന്നു വിളിക്കുന്നു. ഒന്നോ അതിൽ കൂടുതലോ അപകടഘട്ടങ്ങളുടെ സമ്മിശ്രപ്രവർത്തനങ്ങളാണ് ബിപി ഉയരാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. അവയിൽ പ്രധാനപ്പെട്ടവ.

∙ ജനിതക സ്വാധീനം. ഇതിനു വ്യക്തമായ തെളിവുകളുണ്ട്. മാതാപിതാക്കൾ രണ്ടുപേർക്കും ഉയർന്ന ബിപി ഉണ്ടെങ്കിൽ രോഗസാധ്യത കൂടുതലാണ്. 

∙ പ്രായം– പ്രായം കൂടുന്തോറും രോഗസാധ്യതയും വർധിക്കുന്നു. 

∙ അമിതവണ്ണം– ബിപി കൂടുന്നതിന്റെ ഒരു പ്രധാന കാരണം.

ADVERTISEMENT

∙ സ്ട്രെസ്– സ്ട്രെസ് കൂടെക്കൂടെ ഉണ്ടാവുമ്പോൾ സ്ട്രെസ് ഹോർമോണുകളുടെ അളവ് രക്തത്തിൽ കൂടുന്നത് ബിപി കൂടുന്നതിന്റെ പ്രധാന കാരണമാണ്. 

∙ ഉപ്പിന്റെ അമിത ഉപയോഗം– ഭക്ഷണത്തിൽ ഉപ്പിന്റെ ഉപയോഗം കൂടുന്നത് ബിപി കൂടാൻ കാരണമാകുന്നു. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, അച്ചാറുകൾ തുടങ്ങി ഉപ്പ് ധാരാളമുള ഭക്ഷ്യ വസ്തുക്കൾ ഇന്ന് സുലഭമാണ്. 

∙ പുകവലി

∙ ഉയർന്ന കൊളസ്ട്രോൾ

ADVERTISEMENT

∙ അമിത മദ്യപാനം.

പുതിയ അപകട ഘടകങ്ങൾ

ബിപി കൂടുന്നതിൽ ഉപ്പാണ് പ്രധാന വില്ലൻ എന്നാണ് ഇത്രയും നാൾ കരുതിയിരുന്നത്. എന്നാൽ ഉപ്പ് വളരെ കുറച്ച് ഉപയോഗിക്കുന്നവരിൽ പലരിലും ബിപി കൂടുന്നതായി അടുത്തകാലത്ത് നടത്തിയ ഗവേഷണങ്ങൾ കണ്ടെത്തി. അങ്ങനെയുള്ളവരിൽ ഫ്രക്ടോസ് എന്ന മധുരമാണ് വില്ലനാകുന്നത് എന്നും കണ്ടുപിടിക്കപ്പെട്ടു. കോള പോലുള്ള ശീതള പാനീയങ്ങൾ, റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ, പായ്ക്കറ്റ് ഭക്ഷണങ്ങൾ എന്നിവയിലെല്ലാം ഈ മധുരം അടങ്ങിയിരിക്കുന്നു. ഇവയുടെ അമിത ഉപയോഗം ബിപി കൂട്ടുമെന്നതിനാൽ ബിപി കൂടാതിരിക്കാൻ നോക്കുന്നവരും ബിപിയുള്ളവരും ഇവയുടെ ഉപയോഗത്തിൽ നിയന്ത്രണം പാലിക്കണം. 

സെക്കൻഡറി ഹൈപ്പർടെൻഷൻ

വ്യക്തമായ കാരണങ്ങൾ കൊണ്ട് ബിപി കൂടുന്ന അവസ്ഥയാണിത്. ഉയർന്ന ബിപി ഉള്ളവരിൽ 5–10 ശതമാനം ആൾക്കാർ ഈ കൂട്ടത്തിൽ പെടുന്നു. വൃക്കരോഗങ്ങളാണ് ഇതിൽ പ്രധാനം. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ബിപി കൂട്ടും. മറ്റൊന്ന് അഡ്രിനാൽ ഗ്രന്ഥികളിലുണ്ടാവുന്ന മുഴകളാണ്. ഇങ്ങനെയുള്ളവരിൽ ബിപിയ്ക്കു കാരണമായ രോഗാവസ്ഥകൾ ചികിത്സിച്ചു മാറ്റുന്നതോടെ ഉയർന്ന ബിപി അപ്രത്യക്ഷമാകുന്നു. 

English Summary: What causes high blood pressure