പ്രമേഹം ഉള്ളവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആഹാരശേഷവും ഷുഗര്‍ നില ക്രമപ്പെടുത്തി നിര്‍ത്തുക എന്നതാണ്. ഇവര്‍ എത്ര കഴിക്കുന്നു, എന്ത് കഴിക്കുന്നു എന്നതെല്ലാം പ്രധാനമാണ്. പല പ്രമേഹരോഗികളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ‘postprandial’ spikes. ആഹാരം കഴിച്ച ശേഷം പെട്ടെന്ന് ഷുഗര്‍ നില ഉയരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമേഹം ഉള്ളവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആഹാരശേഷവും ഷുഗര്‍ നില ക്രമപ്പെടുത്തി നിര്‍ത്തുക എന്നതാണ്. ഇവര്‍ എത്ര കഴിക്കുന്നു, എന്ത് കഴിക്കുന്നു എന്നതെല്ലാം പ്രധാനമാണ്. പല പ്രമേഹരോഗികളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ‘postprandial’ spikes. ആഹാരം കഴിച്ച ശേഷം പെട്ടെന്ന് ഷുഗര്‍ നില ഉയരുന്ന പ്രശ്നമാണിത്. ആഹാരം കഴിച്ച ശേഷം ഷുഗര്‍ നില അല്‍പ്പം കൂടുന്നത് സ്വാഭാവികമാണ്. എന്നാൽ ‘postprandial’ ഉള്ളവര്‍ക്ക് ഇത് വളരെ കൂടുതലാകും. ഫലമായി ഇവര്‍ക്ക് പല രോഗങ്ങളും പിടിപെടാം. എന്നാല്‍ ഷുഗര്‍ നില ബാലന്‍സ് ചെയ്യാന്‍ നമുക്ക് ചെയ്യാന്‍ സാധിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

പ്രോട്ടീനില്‍ തുടങ്ങാം - നമ്മുടെ ശരീരത്തിന് ധാരാളം പ്രോട്ടീന്‍ ആവശ്യമാണ്. ഹൈ പ്രോട്ടീന്‍ ഡയറ്റ് ശീലിക്കുന്നതു വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. ജേണല്‍ ഓഫ് ന്യൂട്രിഷന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് ദിവസവും പ്രാതലില്‍ 25 മുതല്‍ 30 ഗ്രാം പ്രോട്ടീന്‍ കഴിക്കുന്നത്‌ ഷുഗര്‍ നില ക്രമപ്പെടുത്താന്‍ സഹായിക്കുമെന്നാണ്.

ADVERTISEMENT

ഫൈബര്‍ - ധാരാളം ഫൈബര്‍ അടങ്ങിയ ആഹാരം കഴിക്കുന്നത് ഷുഗര്‍ നില ക്രമപ്പെടുത്തും. ഇതില്‍ ഡയറ്ററി ഫൈബര്‍ ആണ് ഏറ്റവും ഗുണകരം.  20 മുതല്‍  35 ഗ്രാം വരെ ഫൈബര്‍ ആണ് ഒരാള്‍ ദിവസവും കഴിക്കേണ്ടത്‌.

മീല്‍ പ്ലാനിങ് - ആരോഗ്യകരവും സമീകൃതവുമായ മീല്‍ പ്ലാനിങ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും. നല്ലൊരു മീല്‍ പ്ലാനിങ് അതിനാല്‍ ഏറ്റവും അത്യാവശ്യമാണ്.

ADVERTISEMENT

ധാരാളം വെള്ളം കുടിക്കാം - ധാരാളം വെള്ളം കുടിക്കുമ്പോള്‍ നിങ്ങളുടെ ശരീരം vasopressin എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കും. ഇത് ഷുഗര്‍ നില ക്രമപ്പെടുത്തുന്നതാണ്. ആഹാരത്തിനു മുമ്പായി വെള്ളം കുടിക്കുന്നത് അമിതമായി ആഹാരം കഴിക്കാതെ നോക്കുകയും ചെയ്യും. ഷുഗര്‍ അടങ്ങിയ പാനീയങ്ങളും സോഡയും കുടിക്കാതെ നല്ല വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.

English Summary: Follow these mealtime tips to prevent blood sugar spikes after eating