തിരുവനന്തപുരത്ത് കെഎസ്ആർടിസി ഇന്നലെ നടത്തിയ മിന്നൽ സമരത്തിനിടെ കുഴഞ്ഞു വീണ യാത്രക്കാരനു സിപിആർ നൽകിയ നഴ്സിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ) ആദരിക്കുന്നു. രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ച് നേമത്ത് ഐഎംഎയുടെ വുമൺ ഡോക്ടേഴ്സ് വിങ്(ഡബ്ലിയുഡിഡബ്ലിയു) സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിലേയ്ക്ക്

തിരുവനന്തപുരത്ത് കെഎസ്ആർടിസി ഇന്നലെ നടത്തിയ മിന്നൽ സമരത്തിനിടെ കുഴഞ്ഞു വീണ യാത്രക്കാരനു സിപിആർ നൽകിയ നഴ്സിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ) ആദരിക്കുന്നു. രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ച് നേമത്ത് ഐഎംഎയുടെ വുമൺ ഡോക്ടേഴ്സ് വിങ്(ഡബ്ലിയുഡിഡബ്ലിയു) സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിലേയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരത്ത് കെഎസ്ആർടിസി ഇന്നലെ നടത്തിയ മിന്നൽ സമരത്തിനിടെ കുഴഞ്ഞു വീണ യാത്രക്കാരനു സിപിആർ നൽകിയ നഴ്സിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ) ആദരിക്കുന്നു. രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ച് നേമത്ത് ഐഎംഎയുടെ വുമൺ ഡോക്ടേഴ്സ് വിങ്(ഡബ്ലിയുഡിഡബ്ലിയു) സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിലേയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരത്ത് കെഎസ്ആർടിസി ഇന്നലെ നടത്തിയ മിന്നൽ സമരത്തിനിടെ കുഴഞ്ഞു വീണ യാത്രക്കാരനു സിപിആർ നൽകിയ നഴ്സിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ) ആദരിക്കുന്നു. രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ച് നേമത്ത് ഐഎംഎയുടെ വുമൺ ഡോക്ടേഴ്സ് വിങ്(ഡബ്ലിയുഡിഡബ്ലിയു) സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിലേയ്ക്ക് ക്ഷണിച്ചായിരിക്കും ആദരവ് നൽകുക. ഒരു അടിയന്തര സാഹചര്യത്തിൽ എല്ലാവരും നോക്കി നിൽക്കെ സ്വയം മുന്നോട്ടു വന്ന് ഒരാളുടെ ജീവൻ രക്ഷിക്കുന്നതിന് നടത്തിയ ഇടപെടൽ പരിഗണിച്ചാണ് ഇവരെ ആദരിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നതെന്ന് ഡോ. മോഹൻ നായർ, ഐഎംഎ പ്രസിഡന്റ് ഡോ. ഏബ്രഹാം വർഗീസ്, നേമം ബ്രാഞ്ച് പ്രസിഡന്റ് ഡോ. കെ. മഹാദേവൻ എന്നിവർ പറഞ്ഞു.

കെഎസ്ആർടിസി ഡിടിഒയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്തിനെ തുടർന്നാണ് ഇന്നലെ ജീവനക്കാർ അടിയന്തര പണിമുടക്ക് നടത്തിയത്. ഇതിനിടെ  കിഴക്കേകോട്ട ബസ് സ്റ്റാൻഡിൽ‌ കുഴഞ്ഞുവീണ യാത്രക്കാരനു ഹൃദയാഘാതം സംഭവിച്ചത് തിരിച്ചറിഞ്ഞ് പിആർഎസ് എന്ന സ്വകാര്യ ആശുപത്രിയിലെ നഴ്സ് രഞ്ജു സഹായവുമായി മുന്നോട്ടു വരികയായിരുന്നു. നൈറ്റ് ഡ്യൂട്ടിക്ക് ആശുപത്രിയിലേയ്ക്ക് പോകുന്നതിനിടെയാണ് സംഭവം ഇവരുടെ ശ്രദ്ധയിൽ പെടുന്നത്. രഞ്ജു നടത്തിയ ജീവൻരക്ഷാ ശ്രമത്തിൽ അഭിമാനിക്കുന്നതായി ആശുപത്രി അധികൃതരും വ്യക്തമാക്കിയിരുന്നു. കുമാരപുരം ചെന്നിലോട് പാറുവിള വീട്ടിൽ ടി.സുരേന്ദ്രന് രഞ്ജു പ്രഥമശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ ചാനലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പുറത്തു വന്നിരുന്നു.

ADVERTISEMENT

ഹൃദയം നിലച്ച് പോകുന്ന ആദ്യ നിമിഷങ്ങളില്‍ ഹൃദയത്തുടിപ്പ് തിരികെയെത്തിക്കാനുളള മാര്‍ഗമാണ് കാര്‍‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ അഥവാ സിപിആര്‍. കൈകൊണ്ട് കുറഞ്ഞത് മുപ്പത് തവണയെങ്കിലും നെഞ്ചില്‍ ശക്തമായി  അമര്‍ത്തി തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം നിലനിര്‍ത്തുന്നതാണ് രീതി. ആര്‍ക്കും പെട്ടെന്ന് പ്രയോഗിക്കാന്‍ സാധിക്കുന്ന ഈ ജീവന്‍രക്ഷാവിദ്യ സമൂഹത്തിൽ എല്ലാവരും പരിശീലിച്ചിട്ടുണ്ടാകണമെന്നാണ് വിദഗ്ധരുടെ നിർദേശം. ഹൃദയാഘാതത്തിനുള്ള പ്രഥമശുശ്രൂഷയായ സിപിആര്‍ എങ്ങനെ നൽകണം അതിന്റെ പ്രാധാന്യം എന്ത് എന്ന കാര്യത്തിൽ ഐഎംഎ കൊച്ചി ഘടകവും എറണാകുളം ജില്ലാ ഭരണകൂടവും എയ്ഞ്ചല്‍സ് ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷനും സംയുക്തമായി കഴിഞ്ഞ വർഷം ഹാര്‍ട്ട്് ബീറ്റ്്സ് എന്ന പേരില്‍ സിപിആര്‍ പരിശീലന പരിപാടി സംഘടിപ്പിരുന്നു. ഹൃദയസ്തംഭനമുണ്ടാകുന്നവരില്‍ എണ്‍പത് ശതമാനം പേരേയും ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സിപിആര്‍ എന്ന  പ്രഥമശുശ്രൂഷകൊണ്ടാകുമെന്നാണ് പഠനം.

സിപിആർ കൊടുക്കുന്നത് എങ്ങനെ? ഐഎംഎ കൊച്ചി ഘടകം പ്രസിഡന്റ് ഡോ. രാജീവ് ജയദേവന്റെ കുറിപ്പ്. 

സിപിആർ എന്നത് ഒരു കടത്തു തോണി പോലെയാണ്: ഇടയ്ക്കു വച്ചു നിന്നു പോകരുത്. കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽ ഇന്നലെ കുഴഞ്ഞു വീണ വ്യക്തിക്ക് ചെയ്യാൻ മുന്നോട്ടു വന്നവരെ അഭിനന്ദിക്കുന്നു, പ്രത്യേകിച്ചും ഒരാൾക്കൂട്ടത്തിനിടയിൽ വച്ച് ഒറ്റയ്ക്ക് ഒരു രോഗിയെ രക്ഷപെടുത്താൻ സധൈര്യം മുൻപോട്ടു വന്ന രഞ്ജു എന്ന നഴ്‌സിനെ. ഇന്നും സിപിആർനെ പറ്റി വലിയ ധാരണയില്ലാത്ത സമൂഹത്തിൽ രഞ്ജുവിന്റെ ഈ മാതൃക ഒരു നല്ല തുടക്കമാവട്ടെ. എന്നാൽ, സിപിആർ പ്രയോജനപ്രദമാകണമെങ്കിൽ ചില കാര്യങ്ങൾ കൂടി എല്ലാവരും അറിഞ്ഞിരിക്കണം. 

∙ എന്താണ് സിപിആർ?

ADVERTISEMENT

ഹൃദയ സ്തംഭനം സംഭവിച്ച് കുഴഞ്ഞു വീഴുന്ന ആളെ ഔദ്യോഗിക ചികിത്സ ലഭിക്കുന്നതു വരെ താങ്ങി നിർത്തുകയാണ് സിപിആർ കൊണ്ട് ഉദ്ദേശിക്കുന്നത്. നെഞ്ചിൽ ശക്തമായി മിനിറ്റിൽ 100 തവണയിൽ കുറയാതെ തുടർച്ചയായി ആഴത്തിൽ അമർത്തുക വഴി താൽകാലികമായി ഹൃദയമിടിപ്പ് നിലനിർത്തുകയാണ് ഇവിടെ സാധ്യമാവുന്നത്. 

∙ സിപിആർ ഇടയ്ക്ക് നിർത്തിയാൽ?

പുഴയിൽ മുങ്ങിത്താഴുന്ന ഒരാളെ യാദൃച്ഛികമായി കാണുന്ന തോണിക്കാരൻ അയാളെ പൊക്കിയെടുത്ത് തോണിയിൽ കിടത്തി അക്കരെ എത്തിക്കുന്നതു പോലെയാണ് സിപിആർനെ കാണേണ്ടത്. അക്കരെ എന്നതു കൊണ്ടുദ്ദേശിക്കുന്നത് കാഷ്വാലിറ്റി അഥവാ ഔദ്യോഗിക ചികിത്സ ലഭിക്കുന്ന സ്ഥലം എന്നാണ്. ഒരാൾ തുടങ്ങി വച്ച സിപിആർ ഒരു റിലേ പോലെ മറ്റുള്ളവർ ചെയ്യേണ്ടതാണ്, ആശുപത്രി എത്തുന്നതു വരെ, ഇടതടവില്ലാതെ. സിപിആർ ഇടയ്ക്കു വച്ചു നിർത്തിക്കളയുക എന്നത്, അക്കരെയെത്തുന്നതിനു മുൻപ്‌ ആളെ തോണിയിൽ നിന്നു പുഴയിലേക്കു തിരികെ തള്ളി ഇടുന്നതു പോലെയാണ്. മരണം ഉറപ്പാണ്. 

∙ സിപിആർ- ന്റെ പ്രയോജനമെന്ത്?

ADVERTISEMENT

തലച്ചോറിലേക്കും മറ്റവയവങ്ങളിലേക്കും ‌ രക്തം എത്തിച്ചു കൊടുക്കാൻ സിപിആർ മൂലം സാധിക്കുന്നു. സിപിആർ ചെയ്യുന്ന അത്രയും സമയം മാത്രം രക്ത ഓട്ടം സാധ്യമാവുന്നു. ആശുപത്രിയിൽ എത്തിയ ശേഷം വിദഗ്‌ധ ചികിത്സ കൊണ്ട് ഹൃദയം വീണ്ടും സ്റ്റാർട്ടായാൽ പിന്നെ സിപിആർന്റെ ആവശ്യമില്ല. 

∙ആംബുലൻസ് വന്നാൽ സിപിആർ നിർത്തിക്കൂടേ? 

നമ്മുടെ നാട്ടിലെ ആംബുലൻസുകളിൽ അഡ്വാൻസ്ഡ് കാർഡിയാക് care സൗകര്യങ്ങൾ ഉണ്ടാവണമെന്നില്ല. പലതും രോഗിയെ ട്രാൻസ്‌പോർട് ചെയ്യാൻ മാത്രം സൗകര്യമുള്ളവയാണ്. അപ്രകാരം ഒരു വാഹനമാണെങ്കിൽ സിപിആർ ഒരിക്കലും നിർത്തരുത്, വണ്ടി ആശുപത്രിയിൽ എത്തുന്നതു വരെ തുടർന്നാലേ പ്രയോജനമുള്ളൂ. 

∙ ആംബുലൻസ് വന്നില്ലെങ്കിൽ?

അര മണിക്കൂർ സിപിആർ ചെയ്തിട്ടും ജീവന്റെ ലക്ഷണമില്ലെങ്കിൽ നിർത്താവുന്നതാണ്. 

∙ സിപിആർ ഫലവത്താണോ?

ഹൃദയാഘാതം ഉണ്ടായാൽ സിപിആർ ചെയ്തില്ലെങ്കിൽ മരണം സുനിശ്ചിതം. തക്ക സമയത്തു സിപിആർ കൃത്യമായി ചെയ്താൽ മരണസാധ്യത നൂറിൽ നിന്നും ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന്, ലോകമെമ്പാടും ഇന്നു ജീവനോടെയിരിക്കുന്ന ആയിരക്കണക്കിനാളുകൾ നന്ദിപൂർവം സാക്ഷ്യപ്പെടുത്തുന്നു.

English Summary: How to Perform CPR