നാടിനെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്ന കോവിഡ് 19 എന്ന വൈറസ് രോഗം നാട്ടിൽ പടർന്നു കൊണ്ടിരിക്കുന്നു. ഒത്തൊരുമയോടെ നമുക്കിതിന്റെ വ്യാപനം തടയണം. കോവിഡ് 19 രോഗത്തെക്കുറിച്ച് ഏറെ സംശയങ്ങളും ‘നല്ലപ്രായ’ത്തോട് ചോദിച്ചിരുന്നു. മുതിർന്ന പൗരന്മാരെയാണ് കോവിഡ് 19 രോഗം ഏറെ അപകടകരമായി ബാധിക്കുന്നതെന്നാണ് ആരോഗ്യ

നാടിനെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്ന കോവിഡ് 19 എന്ന വൈറസ് രോഗം നാട്ടിൽ പടർന്നു കൊണ്ടിരിക്കുന്നു. ഒത്തൊരുമയോടെ നമുക്കിതിന്റെ വ്യാപനം തടയണം. കോവിഡ് 19 രോഗത്തെക്കുറിച്ച് ഏറെ സംശയങ്ങളും ‘നല്ലപ്രായ’ത്തോട് ചോദിച്ചിരുന്നു. മുതിർന്ന പൗരന്മാരെയാണ് കോവിഡ് 19 രോഗം ഏറെ അപകടകരമായി ബാധിക്കുന്നതെന്നാണ് ആരോഗ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടിനെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്ന കോവിഡ് 19 എന്ന വൈറസ് രോഗം നാട്ടിൽ പടർന്നു കൊണ്ടിരിക്കുന്നു. ഒത്തൊരുമയോടെ നമുക്കിതിന്റെ വ്യാപനം തടയണം. കോവിഡ് 19 രോഗത്തെക്കുറിച്ച് ഏറെ സംശയങ്ങളും ‘നല്ലപ്രായ’ത്തോട് ചോദിച്ചിരുന്നു. മുതിർന്ന പൗരന്മാരെയാണ് കോവിഡ് 19 രോഗം ഏറെ അപകടകരമായി ബാധിക്കുന്നതെന്നാണ് ആരോഗ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടിനെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്ന കോവിഡ് 19 എന്ന വൈറസ് രോഗം നാട്ടിൽ പടർന്നു കൊണ്ടിരിക്കുന്നു. ഒത്തൊരുമയോടെ നമുക്കിതിന്റെ വ്യാപനം തടയണം. 

കോവിഡ് 19 രോഗത്തെക്കുറിച്ച് ഏറെ സംശയങ്ങളും ‘നല്ലപ്രായ’ത്തോട് ചോദിച്ചിരുന്നു. മുതിർന്ന പൗരന്മാരെയാണ് കോവിഡ് 19 രോഗം ഏറെ അപകടകരമായി ബാധിക്കുന്നതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്. 

ADVERTISEMENT

കൊറോണ ഭീഷണി കഴിയും വരെ മുതിർന്ന പൗരന്മാർ തൽക്കാലം സുഹൃത്ത്, ബന്ധു സന്ദർശനങ്ങൾ ഒഴിവാക്കുക. കൂടാതെ ഇവരെ സന്ദർശിക്കുന്നതും ഒഴിവാക്കുകയാണ് ഉചിതം. 

യാത്രകൾ വേണ്ടെന്നു വയ്ക്കുകയാണ് ഉചിതം. പനി, ജലദോഷം തുടങ്ങിയവ ഉള്ളവരിൽ നിന്നു നിർബന്ധമായും അകലം പാലിക്കണം. ഇക്കാര്യത്തിൽ ഭയം വേണ്ട, ജാഗ്രത മതിയെന്നാണ് ഡോക്ടർമാർ പറയുന്നത്. പനിയോ, ചൂടോ, തൊണ്ടവേദനയോ അനുഭവപ്പെട്ടു തുടങ്ങിയാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. 

വൈറസുകളെക്കുറിച്ചും അറിയണമല്ലോ

കൊറോണ വൈറസിനെക്കുറിച്ചു മാത്രമല്ല, കുറച്ചു വൈറസ് വിശേഷങ്ങളും കൂടി അറിയാം. സ്വന്തമായി കോശങ്ങളോ പ്രോട്ടീൻ നിർമാണ സാമഗ്രികളോ ഇല്ലാത്തവയാണ് വൈറസ്. ഇവയ്ക്കു സ്വന്തമായി നിലനിൽപില്ല, മറ്റൊരു ജീവിയുടെ കോശത്തിൽ കടന്നുകയറി, അതിന്റെ ജനിതക സംവിധാനത്തെ ഹൈജാക്ക് ചെയ്തു സ്വന്തം ജീനുകളും പ്രത്യുൽപാദനത്തിന് ആവശ്യമായ പ്രോട്ടീനുകളും നിർമിച്ചെടുക്കും. 

ADVERTISEMENT

20 മുതൽ 300 നാനോ മീറ്റർ (ഒരു മീറ്ററിന്റെ പത്തുകോടിയിൽ ഒരു ഭാഗം) വരെ ആണ് സാധാരണ വൈറസുകളുടെ ഏകദേശ വ്യാസം. ശക്തമായ ഇലക്ട്രോൺ മൈക്രോസ്കോപ്പുകൾ ഉപയോഗിച്ചു മാത്രമേ കാണാൻ കഴിയൂ. 

വൈറസുകൾ പലതരത്തിലാണ് മറ്റുള്ളയിലേക്കു പകരുന്നത്. വായു, ജലം പോലെ ഉള്ള മാധ്യമങ്ങളിലൂടെയും, ഹോസ്റ്റ് ജീവികളുടെ നേരിട്ടുള്ള ഇടപെടലുകളിലൂടെയും (സ്പർശനം, ശാരീരിക സ്രവങ്ങൾ) വിവിധ വാഹകരിലൂടെയും (കൊതുക്, വവ്വാൽ, നായ തുടങ്ങിയ ജീവികൾ) പകരും. 

വേണം നമുക്ക് ബിഎസ്എൽ – 4 ലാബ്

അത്യന്തം അപകടകാരികളായ വൈറസുകൾ പരിശോധിക്കാൻ ഏറ്റവും ഉയർന്ന രാജ്യാന്തര സുരക്ഷാ മാനദണ്ഡമായ ബയോ സേഫ്റ്റി ലെവൽ– 4 (ബിഎസ്എൽ– 4) സൗകര്യമുള്ള ലാബ് നമുക്കും വേണം. നിപ്പ, എബോള, എച്ച്5എൻ1 ഉൾപ്പെടെയുള്ള മാരകമായ വൈറസുകൾ ബിഎസ്എൽ– 4 ലാബിലാണു പരിശോധിക്കുന്നത്. 

ADVERTISEMENT

നിലവിൽ 54 ലാബുകൾ മാത്രമാണു ലോകമെങ്ങുമുള്ളത്. ഇതിൽ 13 എണ്ണവും യുഎസിലാണ്. ഇന്ത്യയിൽ പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഭോപാൽ ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലബോറട്ടറി എന്നിവിടങ്ങളിൽ മാത്രമാണു ബിഎസ്എൽ– 4 ലാബ് ഉള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രമേ ഇത്തരം ലാബുകൾ നിർമിക്കാനാകൂ. ഇത്തരം ലാബുകളിൽ മുറിക്കുള്ളിലെ വായുപോലും ഫിൽറ്റർ ചെയ്യാതെ വെന്റിലേഷൻ വഴി പുറത്തുവിടില്ല. 

ചിക്കൻപോക്സ് പിടിക്കാതെ നോക്കണേ...

അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതിനാൽ ചിക്കൻപോക്‌സിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്. ചൂടുകാലത്ത് സർവ സാധാരണമായി കണ്ടുവരുന്ന രോഗങ്ങളിലൊന്നാണ് ചിക്കൻപോക്‌സ്. വേരിസെല്ലസോസ്റ്റർ വൈറസാണ് ഇതു പടർത്തുന്നത്.

ലക്ഷണങ്ങൾ അറിയാം, രോഗത്തെ അകറ്റാം 

ശ്രദ്ധിക്കാതെ പോകുന്ന ഘട്ടമാണ് ചിക്കൻപോക്‌സിന്റെ ആദ്യഘട്ടം. കുമിളകൾ പൊങ്ങുന്നതിനു മുൻപുള്ള ഒന്നോ, രണ്ടോ ദിവസമാണിത്. ശരീരവേദന, കഠിനമായ ക്ഷീണം,നടുവേദന തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങളാണ്. കുമിളകൾ പ്രത്യക്ഷപ്പെടുന്നതാണ് മിക്കവരിലും ചിക്കൻപോക്‌സ് പ്രകടമാക്കുന്ന ആദ്യ ലക്ഷണം. 

ഏകദേശം 2 മുതൽ 6 ദിവസം വരെ ഈ ഘട്ടം നീളും. ചുവന്ന തടിപ്പ്, കുരു, കുമിള, പഴുപ്പ്, ഉണങ്ങൽ എന്നീ ക്രമത്തിലാണ് ഇവ രൂപാന്തരപ്പെടുന്നത്. ഒരേ സമയത്തുതന്നെ പലഘട്ടത്തിലുള്ള കുമിളകൾ ചിക്കൻപോക്‌സിൽ സാധാരണയാണ്. മിക്കവരിലും തലയിലും വായിലുമാണ് കുരുക്കൾ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീട് നെഞ്ചിലും പുറത്തും ഉണ്ടാകും. ചിക്കൻപോക്‌സിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ് ചൊറിച്ചിൽ. കുരുക്കളുള്ള ഭാഗത്ത് മാത്രമായോ, ശരീരം മുഴുവനുമായോ ചൊറിച്ചിൽ അനുഭവപ്പെടാം. ചൊറിഞ്ഞ് പൊട്ടിയാൽ പഴുക്കാൻ സാധ്യത കൂടുതലാണ്. 

രോഗം പകരുന്നത് എങ്ങനെ? 

രോഗിയുടെ വായ്, മൂക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക. കൂടാതെ, സ്പർശനം മൂലവും ചുമയ്ക്കുമ്പോൾ പുറത്തുവരുന്ന ജലകണങ്ങൾ വഴിയും രോഗം പടരും. കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന് 2 ദിവസം മുൻപും കുമിള പൊന്തി 6-10 ദിവസം വരെയും രോഗം പകരാൻ സാധ്യതയേറെയാണ്. സാധാരണ ഗതിയിൽ ഒരിക്കൽ രോഗം ബാധിച്ചാൽ ജീവിതകാലം മുഴുവൻ ഈ രോഗം വരാതെയിരിക്കാം. എന്നാൽ, പൊതു പ്രതിരോധം തകരാറിലായാൽ മാത്രം വീണ്ടും രോഗം വരാറുണ്ട്. 

പച്ചക്കറികൾ ധാരാളമടങ്ങിയ നാടൻ ഭക്ഷണങ്ങൾ ചിക്കൻപോക്‌സ് ബാധിച്ചവർക്ക് അനുയോജ്യമാണ്. ഒപ്പം ധാരാളം വെള്ളവും കുടിക്കണം. 

തിളപ്പിച്ചാറിയ വെള്ളം, ഇളനീർ, പഴച്ചാറുകൾ ഇവ പ്രയോജനപ്പെടുത്താം. പോഷകസമ്പൂർണമായ ഭക്ഷണം കഴിക്കണം. 

രോഗത്തെ പടിക്കു പുറത്ത് നിർത്താം 

ചിക്കൻപോക്‌സ് ബാധിതർ കുരുക്കൾ പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കുരുക്കൾ പൊട്ടി പഴുക്കുന്നവരിൽ അടയാളം കൂടുതൽ കാലം നിലനിൽക്കും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ചു വായും മൂക്കും പൊത്തിപിടിക്കുക. മറ്റുള്ളവരുമായി ഇടപഴകുന്നതു രോഗി പരമാവധി ഒഴിവാക്കണം. മൂക്കിലെയും വായിലെയും സ്രവങ്ങളും കുരുവിലെ സ്രവങ്ങളും രോഗം പകരാൻ കാരണമാകും 

ചികിത്സ എങ്ങനെ? 

ഫലപ്രദമായ ആന്റിവൈറൽ മരുന്നുകൾ രോഗ തീവ്രത കുറക്കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്. 

English Summary: COVID, Chickenpox symptoms, prevention tips