കേസുകളുടെ എണ്ണത്തിൽ ചൈനയെ പിന്തള്ളി അമേരിക്ക. അമേരിക്കയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 17,000 ലധികം കേസുകൾ, 250 ലധികം മരണങ്ങൾ. ഇതുവരെ ആകെ 85,000 ലധികം കേസുകളിൽ നിന്ന് 1,200 ലധികം മരണങ്ങൾ. ഏറ്റവും കൂടുതൽ പരിശോധനകൾ നടത്തുന്ന രാജ്യം അമേരിക്കയാവും. അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

കേസുകളുടെ എണ്ണത്തിൽ ചൈനയെ പിന്തള്ളി അമേരിക്ക. അമേരിക്കയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 17,000 ലധികം കേസുകൾ, 250 ലധികം മരണങ്ങൾ. ഇതുവരെ ആകെ 85,000 ലധികം കേസുകളിൽ നിന്ന് 1,200 ലധികം മരണങ്ങൾ. ഏറ്റവും കൂടുതൽ പരിശോധനകൾ നടത്തുന്ന രാജ്യം അമേരിക്കയാവും. അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേസുകളുടെ എണ്ണത്തിൽ ചൈനയെ പിന്തള്ളി അമേരിക്ക. അമേരിക്കയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 17,000 ലധികം കേസുകൾ, 250 ലധികം മരണങ്ങൾ. ഇതുവരെ ആകെ 85,000 ലധികം കേസുകളിൽ നിന്ന് 1,200 ലധികം മരണങ്ങൾ. ഏറ്റവും കൂടുതൽ പരിശോധനകൾ നടത്തുന്ന രാജ്യം അമേരിക്കയാവും. അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേസുകളുടെ എണ്ണത്തിൽ ചൈനയെ പിന്തള്ളി അമേരിക്ക. അമേരിക്കയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 17,000 ലധികം കേസുകൾ, 250 ലധികം മരണങ്ങൾ. ഇതുവരെ ആകെ 85,000 ലധികം കേസുകളിൽ നിന്ന് 1,200 ലധികം മരണങ്ങൾ. ഏറ്റവും കൂടുതൽ പരിശോധനകൾ നടത്തുന്ന രാജ്യം അമേരിക്കയാവും. അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അവിടെ അഞ്ചു ലക്ഷത്തിലധികം പരിശോധനകൾ നടന്നു കഴിഞ്ഞു എന്നാണ്. പക്ഷേ പരിശോധന ആരംഭിക്കാൻ ഒരല്പം വൈകിയോ എന്ന് സംശയം. ഇത്രയധികം വിഭവശേഷി ഉള്ള ഒരു രാജ്യം കുറച്ചുകൂടി നേരത്തെ പരിശോധകൾ ആരംഭിച്ചിരുന്നെങ്കിൽ ! ഒരു ഭരണാധികാരിയുടെ തെറ്റായ നയങ്ങൾക്ക് ഒരു രാജ്യം കൊടുക്കേണ്ടി വന്ന വില ! ഈ സാഹചര്യം പരിഗണിച്ചാൽ അമേരിക്കയിൽ ഇനിയും കൂടുതൽ പരിശോധനകൾ ആവശ്യമാണ് എന്ന് വിലയിരുത്താം.

കേരളത്തിൽ പലസ്ഥലങ്ങളിലും ലോക്ഡൗൺ നിയന്ത്രണം പാലിക്കാതെ ജനങ്ങൾ പുറത്തിറങ്ങുന്ന കാഴ്ച കാണാം. പൗരബോധവും സാമൂഹ്യബോധവും ഇല്ലാത്ത ഇത്തരക്കാർ സൃഷ്ടിക്കുന്ന അപകടം വളരെ വലുതാണ്. സമൂഹത്തിലെ ബഹുഭൂരിപക്ഷവും നിയന്ത്രണങ്ങൾ പാലിക്കുമ്പോൾ ചെറിയൊരു ശതമാനം ആൾക്കാരിൽ ഉണ്ടാകുന്ന പാളിച്ച മൂലം പരാജയപ്പെടുന്നത് സമൂഹം ഒന്നടങ്കം ആയിരിക്കും.

ADVERTISEMENT

ഇത്രയും കെടുതികൾ ഉണ്ടായ ഇറ്റലിയിൽ ഇപ്പോഴും നിയന്ത്രണങ്ങൾ പാലിക്കാത്തവർ ഉണ്ട്. അതുകൊണ്ട് ഇറ്റലി പിഴശിക്ഷ ഉയർത്തി, മൂവായിരം യൂറോ വരെ ആക്കി ഉയർത്തി. അതായത് ഏതാണ്ട് രണ്ടര ലക്ഷം രൂപ.

കേരളത്തിൽ ആയിരത്തിലധികം പേർ പൊലീസ് അറസ്റ്റിലായി. നിയമ നടപടി സ്വീകരിക്കുന്നതിന് ഒപ്പം പിഴ ശിക്ഷ വർധിപ്പിക്കാൻ കൂടി തയാറാവണം.

ADVERTISEMENT

ഇതിനിടയിൽ ന്യായമായ ആവശ്യങ്ങൾക്കുവേണ്ടി പോയ ആരോഗ്യ പ്രവർത്തകരോടടക്കം പൊലീസ് മോശമായി പെരുമാറിയതായി വാർത്ത. ഇത് അഭിലഷണീയമല്ല. സമൂഹമെന്ന നിലയിൽ നമ്മൾ ഒറ്റക്കെട്ടായി ഒരസുഖത്തിന് എതിരെ പൊരുതുകയാണ്. പരിമിതമായ സൗകര്യങ്ങൾക്ക് ഉള്ളിൽ നിന്നുകൊണ്ട് ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകരും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വീട്ടിൽ കഴിയുന്ന ജനങ്ങളും നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും ഒരുമിച്ച് നിന്ന് പൊരുതുകയാണ്. അത് ഏവരും മനസ്സിലാക്കണം. അവശ്യ സർവീസുകൾക്ക് പോകുന്നവരെ തടയുന്നത് ഒരു രീതിയിലും അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള നടപടികൾ ഉണ്ടാവരുത് എന്ന് കർശന നിർദ്ദേശം നൽകി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പാലിക്കപ്പെടും എന്ന് കരുതുന്നു.

ബലപ്രയോഗം ഒന്നിനും ഒരു പരിഹാരമല്ല. പകരം നിയമ നടപടി സ്വീകരിക്കുക. ലാത്തി കൊണ്ടുള്ള ചെറിയ അടിയും മറ്റും ജനങ്ങൾ പെട്ടെന്ന് മറക്കും. അതുപോലെ പ്രഹരം ഗുരുതരമായാൽ ജീവന് അപകടം പോലും ഉണ്ടാകാം എന്നതും മറക്കരുത്. അതുകൊണ്ട് നിയന്ത്രണങ്ങൾ പാലിക്കാത്തവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുക, കേസെടുക്കുക, ശക്തമായ പിഴശിക്ഷ ഏർപ്പെടുത്തുക. 10,000 - 20,000 റേഞ്ചിലുള്ള പിഴശിക്ഷ ഉണ്ടായാൽ നിയന്ത്രണങ്ങൾ പാലിക്കാത്തവർ അത്രപെട്ടെന്ന് മറക്കില്ല.

ADVERTISEMENT

99% പേരും നിയന്ത്രണങ്ങൾ പാലിക്കുന്നവരാണ് എന്നത് മറക്കരുത്. അതുകൊണ്ട് അടച്ചാക്ഷേപങ്ങളും ആക്രോശങ്ങളും നമുക്ക് ഒഴിവാക്കാം. പകരം നിയന്ത്രണങ്ങൾ പാലിക്കാത്തവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാം.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയുടെ കാര്യമാണ്. മറ്റേവരെയും പോലെതന്നെ നിങ്ങളുടെ ജീവനും ആരോഗ്യവും വളരെ പ്രധാനമാണ്. പലപ്പോഴും പൊലീസുദ്യോഗസ്ഥർ വാഹനങ്ങളിൽ സ്പർശിക്കുന്നതും മറ്റും വിഡിയോകളിൽ കാണാൻ സാധിക്കുണ്ടായിരുന്നു. ഇത് ഒഴിവാക്കാൻ പരമാവധി ശ്രമിക്കണം.

മറ്റേവർക്കും എന്നതുപോലെ വ്യക്തിശുചിത്വം പൊലീസ് ഉദ്യോഗസ്ഥരും പ്രാധാന്യത്തോടെ എടുക്കണം. ഇടയ്ക്കിടെ കൈ കഴുകണം. കൈകൾ മുഖത്ത് സ്പർശിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം. ശരീരിക അകലം പാലിക്കുക എന്നത് നിങ്ങൾക്കും ആവശ്യമാണ്.

പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മാസ്ക് കഴുത്തിൽ താഴ്ത്തി ഇടുന്നതായി കാണുന്നു. ഇത് ഗുണത്തെക്കാൾ കൂടുതൽ ദോഷം ചെയ്യും. ധരിച്ച മാസ്ക്കിൽ സ്പർശിക്കുന്നതും മറ്റും ധാരാളം ശ്രദ്ധയിൽ പെടുന്നു. ഇതുകൊണ്ട് ഉപകാരം ഉണ്ടാവില്ല എന്ന് മാത്രമല്ല ചിലപ്പോൾ ഉപദ്രവം ഉണ്ടാവുകയും ചെയ്യാം.

രോഗികളും രോഗിയെ പരിചരിക്കുന്നവരും ആരോഗ്യ പ്രവർത്തകരും ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്നവരും മാത്രം മാസ്ക് ഉപയോഗിച്ചാൽ മതിയാകും. അതും കൃത്യമായ രീതിയിൽ ഉപയോഗിക്കുകയും ശരിയായ രീതിയിൽ ഡിസ്പോസ് ചെയ്യുകയും വേണം. അല്ലെങ്കിൽ വിപരീതഫലം ആകും ഉണ്ടാവുക.