ലോകമാകെ കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ താന്‍ കോവിഡ് 19 നെ പൊരുതി തോല്‍പ്പിച്ച കഥ പറയുകയാണ്‌ യുകെ സ്വദേശിനിയായ സാറാ ഹാള്‍ എന്ന ഇരുപത്തിയാറുകാരി. ടൈപ്പ് 1 ഡയബറ്റിസ്, കരളിനെയും ശ്വാസകോശത്തെയും ബാധിക്കുന്ന A1AT എന്നീ രോഗാവസ്ഥകള്‍ ഉണ്ടായിട്ടും താന്‍ കൊറോണയെ പൊരുതി തോല്‍പ്പിച്ച കഥയാണ്‌ സാറയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമാകെ കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ താന്‍ കോവിഡ് 19 നെ  പൊരുതി തോല്‍പ്പിച്ച കഥ പറയുകയാണ്‌ യുകെ സ്വദേശിനിയായ സാറാ ഹാള്‍ എന്ന ഇരുപത്തിയാറുകാരി. ടൈപ്പ്  1 ഡയബറ്റിസ്, കരളിനെയും ശ്വാസകോശത്തെയും ബാധിക്കുന്ന A1AT എന്നീ രോഗാവസ്ഥകള്‍ ഉണ്ടായിട്ടും താന്‍ കൊറോണയെ പൊരുതി തോല്‍പ്പിച്ച കഥയാണ്‌ സാറയ്ക്ക് പറയാനുള്ളത്.

അധ്യാപികയായ സാറായ്ക്ക് മാര്‍ച്ച്‌ ആദ്യവാരത്തിലാണ് കൊറോണ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. 

ADVERTISEMENT

ചുമയും ജലദോഷവും കൂടിയതോടെ 14 ദിവസം സെല്‍ഫ് ഐസോലേഷനില്‍ പോയി. രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കൂടി വന്നു. കടുത്ത പനി, തലകറക്കം, ചുമ എല്ലാം കൂടി. ഇതോടെ സാറതന്നെ രോഗം ഉണ്ടെന്നു സ്ഥിരീകരിച്ചു. 

തീരെ വയ്യാതായതോടെ NHS 111 വിളിച്ചു സഹായം അഭ്യര്‍ഥിച്ചു. ഒന്‍പതുമണിക്കൂര്‍ സമയം കാത്തിരിക്കാന്‍ ആണ് ലഭിച്ച ഉപദേശം. ആളുകളുമായി ഒരുതരത്തിലും ഇടപഴകരുത് എന്നും നിര്‍ദേശിച്ചു. 

ADVERTISEMENT

രാത്രി രണ്ടുമണിയോടെ വീണ്ടും  NHS 111 ലേക്ക് വിളിച്ചപ്പോള്‍ നിരാശപ്പെടുത്തുന്ന മറുപടിയാണ് സാറയ്ക്കും കൂട്ടുകാരനും ലഭിച്ചത്. രോഗം ഉറപ്പല്ല എങ്കില്‍ ആംബുലന്‍സ് സമയം പാഴാക്കി കളയരുത് എന്ന പോലെയാണ്  NHS 111 ലെ ഓപ്പറെറ്റര്‍ ഇവരോട് സംസാരിച്ചത്. ഇനിയും കാത്തിരിക്കാന്‍ വയ്യാതായതോടെ അഞ്ചു മണിക്ക് സാറായെ കൂട്ടുകാരൻ ആശുപത്രിയില്‍ എത്തിച്ചു. അടുത്ത ദിവസം കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. 

മരുന്നുകളും ആവശ്യത്തിനു ഫ്ലൂയിഡും നല്‍കിയ ശേഷം സാറയെ ആശുപത്രിയില്‍ നിന്നു വിട്ടയച്ചു. പിന്നെയും ഒരാഴ്ച രോഗാവസ്ഥയില്‍ തന്നെ കഴിഞ്ഞു. ഇപ്പോള്‍ പൂര്‍ണാരോഗ്യവതിയാണ് സാറ. പ്രമേഹവും കരള്‍ രോഗവും ഉണ്ടായിരുന്നിട്ടും താന്‍ കൊറോണയില്‍ നിന്നു രക്ഷ നേടിയതില്‍ ദൈവത്തിനോട് നന്ദി പറയുകയാണ്‌ ഇപ്പോള്‍ സാറ.

ADVERTISEMENT

English Summary: Corona virus, Covid survivor