കോവിഡ് -19 വ്യാപനം തടയാൻ ലോക്ഡൗണ്‌ പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആരോഗ്യ രംഗത്തിന് വെന്റിലേറ്ററുകൾ സംഭാവന നൽകി യുഎഇ മലയാളിയായ ഡോ. സോഹൻ റോയ് ചെയർമാനായ ഏരീസ് ഗ്രൂപ്പ്. സാധാരണ ഒരു സാമൂഹ്യ ക്ഷേമപദ്ധതി എന്നതിലുപരി ഇപ്പോഴത്തെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കേരളത്തിലെ പത്ത് ജില്ലകൾക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് -19 വ്യാപനം തടയാൻ ലോക്ഡൗണ്‌ പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആരോഗ്യ രംഗത്തിന് വെന്റിലേറ്ററുകൾ സംഭാവന നൽകി യുഎഇ മലയാളിയായ ഡോ. സോഹൻ റോയ് ചെയർമാനായ ഏരീസ് ഗ്രൂപ്പ്. സാധാരണ ഒരു സാമൂഹ്യ ക്ഷേമപദ്ധതി എന്നതിലുപരി ഇപ്പോഴത്തെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കേരളത്തിലെ പത്ത് ജില്ലകൾക്കും ഓരോ വെന്റിലേറ്ററുകൾ വീതം സംഭാവന നൽകാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. രണ്ട് വെന്റിലേറ്ററുകൾ ഇതിനകം തന്നെ കേരളത്തിൽ എത്തിക്കുകയും അതിൽ ഒരെണ്ണം ആലപ്പുഴ ജില്ലാ കളക്ടർക്ക് കൈമാറി. രണ്ടാമത്തേത് പുനലൂരിന് കൈമാറും. കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് ഇവ സംഭാവന നൽകുന്ന ആദ്യ സ്വകാര്യ ഗ്രൂപ്പ് ആയി മാറുകയാണ് ഏരീസ് ഗ്രൂപ്പ്. 

ADVERTISEMENT

‘‘ലോക്ഡൗണിൽ പെട്ട് പോയവർക്ക് ഭക്ഷണം വിതരണം ചെയ്യുക എന്നതിനേക്കാൾ ഗുരുതരാവസ്ഥയിൽ കിടക്കുന്ന രോഗികൾക്ക് വെന്റിലേറ്ററുകൾ സംഭാവന നൽകുക എന്നതിന് പ്രാധാന്യം നൽകേണ്ടത്. കേരളത്തിലെ ആരോഗ്യമേഖല വളരെ സ്തുത്യർഹമായ സേവനമാണ് കാഴ്ച്ച വയ്ക്കുന്നതെങ്കിലും രോഗികളുടെ എണ്ണം അഭൂതപൂർവ്വമായി വർദ്ധിക്കുന്ന സാഹചര്യം സംജാതമായാൽ വെന്റിലെറ്ററുകൾക്ക് കടുത്ത ദൗർലഭ്യം അനുഭവപ്പെടും. ഇത് കണക്കിലെടുത്താണ് വെന്റിലേറ്ററുകൾ സംഭാവന നൽകാൻ ഏരീസ് ഗ്രൂപ്പ്‌ തീരുമാനിച്ചത്. മറ്റുള്ള കമ്പനികളും ഇതേ മാതൃക പിന്തുടർന്നാൽ ആരോഗ്യ വകുപ്പ് നേരിട്ടേക്കാവുന്ന പ്രതിസന്ധിക്ക് വലിയൊരളവിൽ പരിഹാരമാകും’’  സോഹൻ റോയ് പറഞ്ഞു 

ADVERTISEMENT

ലോക്ഡൗൺ‌ കാലത്ത് രണ്ടായിരം പാവപ്പെട്ട കുടുംബങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാൻ സ്ഥാപനത്തിലെ ജീവനക്കാരോടും സോഹൻ റോയ് ആവശ്യപ്പെട്ടിരുന്നു. സ്ഥാപനത്തിലെ ഓരോ ജീവനക്കാരനും, നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന ഒരു പാവപ്പെട്ട കുടുംബത്തെ കണ്ടെത്തി സംരക്ഷിക്കുകയും അവരുടെ ജീവിതാവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുകയും ചെയ്യാവുന്നതാണ്. ദിവസവേതനം കൊണ്ട് ജീവിതം തള്ളി നീക്കുന്ന തൊഴിലാളികൾക്ക് ഈ സമ്പൂർണ്ണ ലോക്ഡൗൺ വരുത്തിവയ്ക്കുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഇത്തരമൊരു പദ്ധതിക്കും സോഹൻ റോയ് രൂപം നൽകിയത്.

ADVERTISEMENT

ദുരന്തങ്ങൾ ഉണ്ടായപ്പോഴൊക്കെ കൃത്യമായ സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഏരീസ് ഗ്രൂപ്പ്‌ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. 

2015–ൽ നേപ്പാൾ ദുരന്തത്തെത്തുടർന്ന് വീട് നഷ്ടപ്പെട്ടവർക്കായി ഇരുനൂറിലധികം പാർപ്പിടങ്ങൾ നിർമ്മിക്കാൻ ഏരീസ് ഗ്രൂപ്പ്‌ മുൻകൈ എടുത്തിരുന്നു. കേരളത്തിൽ പ്രളയകാലത്ത് രക്ഷാപ്രവർത്തങ്ങളിലും പുനരധിവാസ പദ്ധതികളിലും ഏരീസ് ടീം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധ നേടിയിരുന്നു. പ്രളയ ബാധിത പ്രദേശങ്ങളിൽ ഏകദേശം അൻപതോളം വീടുകളും ഏരീസ് ഗ്രൂപ്പ്‌ നിർമ്മിച്ചു നൽകിയിട്ടുണ്ട്. ഇൻഡിവുഡ് ബില്ല്യണേഴ്സ് ക്ലബ്ബിന്റെ സ്ഥാപക ചെയർമാൻ എന്ന നിലയിൽ മുൻകയ്യെടുത്ത് നടപ്പാക്കുന്ന ഇത്തരം പദ്ധതിക. മറ്റ് ബില്യനേഴ്‌സിനും ഇതുപോലെയുള്ള സാമൂഹിക സുരക്ഷാ പദ്ധതികളിൽ സജീവമായി പങ്കെടുക്കാനുള്ള ഒരു പ്രേരണ നൽകുമെന്നതാണ് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട്.

English Summary: Sohan Roy's Aries Group contributed 10 ventilators and support 2,000 families in Kerala