വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിച്ചാൽ കോവിഡ് തടയാമെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. യൂറോപ്യൻ രാജ്യങ്ങളിലെ കോവിഡ് മരണങ്ങളും വൈറ്റമിൻ ഡിയുടെ അളവും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിലും വൈറ്റമിൻ ഡിയുടെ അളവ് ശ്വാസകോശ സംബന്ധമായ അണുബാധകൾക്കുള്ള സാധ്യത കുറയ്ക്കുമെന്നും പഠനഫലങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിച്ചാൽ കോവിഡ് തടയാമെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. യൂറോപ്യൻ രാജ്യങ്ങളിലെ കോവിഡ് മരണങ്ങളും വൈറ്റമിൻ ഡിയുടെ അളവും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിലും വൈറ്റമിൻ ഡിയുടെ അളവ് ശ്വാസകോശ സംബന്ധമായ അണുബാധകൾക്കുള്ള സാധ്യത കുറയ്ക്കുമെന്നും പഠനഫലങ്ങളും വന്നിരുന്നു. എന്നാല്‍ വൈറ്റമിന്‍ ഡിയ്ക്ക് കോവിഡിനെ ചെറുക്കാന്‍ സാധിക്കുമോ ?

എന്നാല്‍ കൂടിയ അളവില്‍ വൈറ്റമിന്‍ ഡി കഴിക്കുന്നതു കൊണ്ട് കൊറോണ വൈറസിനെ തടയാമെന്നതിന് തെളിവില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ, ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കാത്തവർ വൈറ്റമിൻ ഡി ലഭിക്കാനുള്ള ഗുളികകൾ കഴിക്കണമെന്ന നിർദേശം ചില രാജ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കോവിഡിനെ തടുക്കാന്‍ വൈറ്റമിന്‍ ഡി ക്ക് സാധിക്കും എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. 

ADVERTISEMENT

വൈറ്റമിന്‍ ഡി സപ്ലിമെന്റുമെന്റുകള്‍ ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെ അമിതമായി കഴിക്കാന്‍ പാടില്ലെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മനുഷ്യശരീരത്തിന് ആവശ്യമായ നിര്‍ണായകമായ പോഷകങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ഡി. ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ഡിയുടെ എണ്‍പത് ശതമാനവും സൂര്യപ്രകാശത്തില്‍ നിന്നാണ് ലഭിക്കുന്നതും. ശരീരത്തിനു സ്വന്തമായി ഉത്പാദിപ്പിക്കാൻ കഴിയുന്ന ഏക വൈറ്റമിനാണ് ഇത്.

അസ്ഥികള്‍ മുതല്‍ രോഗപ്രതിരോധശേഷി വരെയുള്ള ആരോഗ്യാവസ്ഥകളില്‍ ഡി വൈറ്റമിൻ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതുകൂടാതെ ശരീരത്തിലെ ഫോസ്ഫേറ്റിന്റെ അളവ് തുലനപ്പെടുത്താനും ശരീരഭാഗങ്ങളിൽ നീർവീക്കം ചെറുക്കാനും അത്യന്താപേക്ഷിതമാണ്. ടൈപ്പ് 1, ടൈപ്പ് 2, പ്രമേഹം, ഹൈപ്പർ ടെൻഷൻ, ഗ്ലൂക്കോസ് ഇൻടോളറൻസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് മുതലായ നിരവധി രോഗങ്ങളെ തടയാനും ചികിത്സയ്ക്കും വൈറ്റമിൻ ഡി പ്രധാന പങ്കു വഹിക്കുന്നു എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. സാല്‍മണ്‍ ഫിഷ്‌, കൂണുകള്‍, പാല്‍, ധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും, മുട്ട എന്നിവയിൽ ഡി വൈറ്റമിൻ അടങ്ങിയിട്ടുണ്ട്. രണ്ട് വലിയ മുട്ട കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ 70 ശതമാനം വൈറ്റമിന്‍ ഡി ലഭിക്കും.

ADVERTISEMENT

English Summary: High doses of vitamin D supplementation cannot prevent, treat coronavirus