ലോകം കൊറോണ ഭീതിയിലായതോടെ മിക്ക രാജ്യങ്ങളും വിമാനസര്‍വീസുകള്‍ നിര്‍ത്തി വച്ചിരുന്നു. വൈറസ് വ്യാപനം തടയുകയാണ് ലക്ഷ്യം. അടുത്തിടെയാണ് പല രാജ്യങ്ങളും സർവീസ് ഭാഗികമായി തുടങ്ങിയത്. ഇങ്ങനെ യാത്ര ചെയ്യുന്നവര്‍ പതിനാലു ദിവസം നിര്‍ബന്ധിത ഐസലെഷനില്‍ പോകണമെന്നും നിബന്ധനയുണ്ട്. വിമാനയാത്രയ്ക്കിടെ കൊറോണ വൈറസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം  കൊറോണ ഭീതിയിലായതോടെ മിക്ക രാജ്യങ്ങളും വിമാനസര്‍വീസുകള്‍ നിര്‍ത്തി വച്ചിരുന്നു. വൈറസ് വ്യാപനം തടയുകയാണ് ലക്ഷ്യം.  അടുത്തിടെയാണ് പല രാജ്യങ്ങളും സർവീസ് ഭാഗികമായി തുടങ്ങിയത്. ഇങ്ങനെ യാത്ര ചെയ്യുന്നവര്‍ പതിനാലു ദിവസം നിര്‍ബന്ധിത ഐസലെഷനില്‍ പോകണമെന്നും നിബന്ധനയുണ്ട്.

വിമാനയാത്രയ്ക്കിടെ കൊറോണ വൈറസ് പടരുമോ എന്നത് ഇപ്പോള്‍ എല്ലാവർക്കും ആശങ്കയുള്ള കാര്യമാണ്. വിമാനങ്ങള്‍ കൊറോണ വാഹകരല്ല. എന്നാല്‍ പോലും അടച്ചു പൂട്ടി, എസി പ്രവർത്തിപ്പിക്കുന്ന അന്തരീക്ഷത്തിൽ ഒരുപാടു പേര്‍ ഒരേസമയം യാത്ര ചെയ്യുമ്പോള്‍ രോഗവ്യാപന സാധ്യത ഏറുക തന്നെയാണ് ചെയ്യുന്നത്. 

ADVERTISEMENT

എന്നാല്‍ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) റിപ്പോര്‍ട്ട്‌ പറയുന്നത് ട്ടുമിക്ക വൈറസുകളും വിമാനയാത്രയിലൂടെ പകരില്ല എന്നാണ്. ഇതിനു കാരണം വിമാനത്തിനുള്ളിലെ വായു ഫില്‍ട്ടര്‍ ചെയ്യപ്പെടുന്നതാണത്രേ. എങ്കിലും വിമാനയാത്രകള്‍ റിസ്ക്‌ ഫ്രീ ആണെന്ന് സിഡിസിയും പറയുന്നില്ല. 

വിമാനത്തിനുള്ളില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കിലും മറ്റ് യാത്രാരീതികളെ അപേക്ഷിച്ച് വ്യോമഗതാഗതം സുരക്ഷിതമാണെന്ന് വ്യോമയാന വിദഗ്ധര്‍ പറയുന്നുണ്ട്. 2003 ല്‍ ആദ്യമായി സാര്‍സ് റിപ്പോര്‍ട്ട് ചെയ്ത ശേഷം വിമാന നിര്‍മാതാക്കള്‍ കാബിന്‍ എയര്‍ സംവിധാനം നവീകരിച്ചിരുന്നു എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വിമാനത്തിനുള്ളില്‍ ഓരോ രണ്ട് - മൂന്ന് മിനിറ്റിലും കാബിന്‍ എയര്‍ പൂര്‍ണമായും ശുദ്ധീകരിക്കുകയും പുതുക്കുകയും ചെയ്യുന്നുണ്ട്. 

ADVERTISEMENT

വിമാനത്തില്‍ കയറുമ്പോള്‍ കഴിവതും മറ്റു സ്ഥലങ്ങളില്‍ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കയറുന്നതിനു മുന്‍പ് കൈ സാനിറ്റെസ് ചെയ്യുക. സീറ്റിന്റെ ഹാൻഡ് റെസ്റ്റും ഫുഡ് ട്രേയും സാനിറ്റൈസറും ടിഷ്യുവും വച്ചു തുടയ്ക്കുക. എയര്‍ ബ്ലോവര്‍ വിന്റും ഇതു പോലെ തുടയ്ക്കുക. ഇതെല്ലാം വിമാന ജീവനക്കാര്‍ ചെയ്യേണ്ടതാണെങ്കിലും ഇതു നാം ചെയ്യുന്നത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കും. വിമാന യാത്ര കഴിയുന്നതു വരെ മാസ്‌ക് മാറ്റരുത്. മാസ്‌കിന്റെ മുന്‍ഭാഗത്തു സ്പര്‍ശിക്കരുത്. അര മണിക്കൂര്‍ വീതം കഴിയുമ്പോൾ കൈ സാനിറ്റൈസ് ചെയ്യണം.

English Summary: COVID-19: Most viruses, other germs do not spread easily on flights, says CDC