ദിനംപ്രതി സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ആശങ്കയുളവാക്കി വർധിച്ചുകൊണ്ടിരിക്കുമ്പോൾ എല്ലാവരും ഭയക്കുന്നത് സമൂഹവ്യാപനമാണ്. സമൂഹവ്യാപന സാധ്യതയും സൂചനകളുമൊക്കെ നൽകുമ്പോഴും അങ്ങനെ ഒന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറയുന്നു. എന്നാൽ സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ പോക്ക് നൽകുന്നത് സമൂഹവ്യാപനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിനംപ്രതി സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ആശങ്കയുളവാക്കി വർധിച്ചുകൊണ്ടിരിക്കുമ്പോൾ എല്ലാവരും ഭയക്കുന്നത് സമൂഹവ്യാപനമാണ്. സമൂഹവ്യാപന സാധ്യതയും സൂചനകളുമൊക്കെ നൽകുമ്പോഴും അങ്ങനെ ഒന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറയുന്നു. എന്നാൽ സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ പോക്ക് നൽകുന്നത് സമൂഹവ്യാപനം സംഭവിച്ചു എന്ന സൂചനയാണോ? കേസുകളുടെ എണ്ണം ഇങ്ങനെ കൂടിക്കൊണ്ടിരുന്നാൽ എന്താകും ഇനി സംഭവിക്കാൻ പോകുന്നത്?

നമ്മൾ സമൂഹവ്യാപനത്തിന്റെ തുടക്കത്തിൽതന്നെയാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഉറവിടം അറിയാത്ത 23 ഓളം കേസുകളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായി എന്നു പറയുമ്പോഴും എവിടെനിന്ന്, ആരിൽനിന്ന് എന്നതിനു വ്യക്തമായ ഉത്തരമില്ല. മാത്രമല്ല കേരളത്തിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കു പോയ ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽനിന്നു പോയി ക്വാറന്റീനിൽ കഴിയവേയാണ് രോഗം സ്ഥിരീകരിച്ചതെന്നതിനാൽ ഇവിടെ നിന്നാണ് രോഗബാധയുണ്ടായതെന്നു കരുതേണ്ടി വരും.

ADVERTISEMENT

സമൂഹവ്യാപനം ഉണ്ടായെന്നു കരുതി ഭയക്കേണ്ടതില്ല. മറിച്ച് നമ്മൾ കൂടുതൽ ജാഗരൂകരാകണമെന്നു മാത്രം. അമേരിക്കയേയും യൂറോപ്യൻ രാജ്യങ്ങളെയുംമറ്റും വച്ചു നോക്കുമ്പോൾ ഇവിടെ അതിനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ സംഭവിച്ചെന്നു കരുതി രോഗം പിടിപെടുന്നവരെല്ലാം  മരിച്ചുപോകുമെന്ന മിഥ്യാധാരണയും വേണ്ട. മറ്റു രാജ്യങ്ങളിൽ സമൂഹവ്യാപനം ഉണ്ടായപ്പോൾ അവർ കൂടുതൽ ആളുകൾക്ക് കോവിഡ് പരിശോധന നടത്തുകയും മറ്റു ഗുരുതര രോഗാവസ്ഥകളുള്ളവരെ ആശുപത്രിയിൽ ചികിത്സിക്കുകയും അല്ലാത്തവരെ വീട്ടിൽതന്നെ ക്വാറന്റീനിൽ കഴിയാൻ നിർദേശിക്കുകയുമാണ് ചെയ്തത്. ആ നടപടി നമുക്കും പിന്തുടരേണ്ടി വരും. 

ഭൂരിഭാഗം പേരിലും ചെറിയ രോഗലക്ഷണങ്ങളോടെ രോഗം പിടിപെട്ട് ഭേദമായി പോകാറുണ്ട്. വളരെ ചെറിയൊരു ശതമാനം മാത്രമാണ് ഗുരുതരാവസ്ഥയിലേക്കു നീങ്ങുന്നത്. സമൂഹവ്യാപനം സംഭവിച്ച് കേസുകളുടെ എണ്ണം കണക്കിലധികമായി വർധിക്കുമ്പോൾ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുക എന്നത് പ്രായോഗികമല്ലാതാവും. പകരം, വിദഗ്ധ ചികിത്സ വേണമെന്നു ഡോക്ടർമാർ നിശ്ചയിക്കുന്നവരെ മാത്രം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്ന സ്ഥിതിയിലേക്കു മാറും. 

ADVERTISEMENT

പ്രവാസികൾ ഇനിയും വരാനിരിക്കുന്നതേയുള്ളു. ആഭ്യന്തര വിമാന സർവീസും ട്രെയിൻ ഗതാഗതവുമെല്ലാം പുനഃസ്ഥാപിക്കപ്പെടുമ്പോൾ തീർച്ചയായും നാം ഓരോരുത്തരും പ്രത്യേകം കരുതലെടുക്കണം. രോഗലക്ഷണം ഉള്ളവരെ മാത്രം പരിശോധിക്കുന്ന രീതി മാറ്റേണ്ടി വരും. കാരണം രോഗലക്ഷണങ്ങളൊന്നും പ്രകടമാകാത്ത ആളുകളിലും കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ഒരു കോവിഡ് രോഗി നമ്മുടെയടുത്തുണ്ടെന്നു കരുതി നാംതന്നെ മുൻകരുതലെടുത്ത്, സർക്കാരും ആരോഗ്യപ്രവർത്തകരും നൽകുന്ന നിര്‍ദേശങ്ങൾ പാലിച്ച് വൈറസിനെ അകറ്റി നിർത്താൻ ശ്രമിക്കുകയാണ് വേണ്ടത്. ചുരുക്കിപ്പറഞ്ഞാൽ, നാം തീർക്കുന്ന സ്വയം പ്രതിരോധത്തിലൂടെയേ വൈറസിനെ അകറ്റി നർത്തി സുരക്ഷിതരാകാൻ കഴിയൂ.

English Summary: Kerala's COVID- 19 current situation, Community spread