2020 ജനുവരി 30 മുതൽ മേയ് 27 വരെ ഓരോ ദിവസവും കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതെങ്ങനെ? കേരളം എങ്ങനെയാണ് കോവിഡിനോട് പോരാടി രോഗം ഭേദമായവരുടെ എണ്ണം വർധിപ്പിക്കുന്നത്? കേരളം അയയ്ക്കുന്ന സാംപിളുകളുടെ എണ്ണത്തിൽ... Covid Graphics Kerala | Coronavirus Kerala Graphics | Manorama Online | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1088 ആയി. മേയ് 28ന് 84 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് എണ്ണം 1003ൽ എത്തിയത്. 370ഓളം കേസുകള്‍ മാത്രമാണ് കേരളത്തിൽ സമ്പർക്കത്തിലൂടെയുള്ളത്, ബാക്കിയെല്ലാം വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുമാണ്. ആറു ശതമാനമാണ് കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണത്തിലെ വളർച്ചാനിരക്ക്.

നിലവിൽ 445 പേർക്കാണ് കേരളത്തിൽ കോവിഡ് ബാധിച്ചിരിക്കുന്നത്. 552 പേർക്ക് ഭേദമായി. എട്ടു പേർ മരിച്ചു. ഏപ്രിൽ 11ന് പരിയാരം മെഡി. കോളജിൽ അന്തരിച്ച മാഹി സ്വദേശിയെ കേരളം കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല, എന്നാൽ കേന്ദ്രം ഉൾപ്പെടുത്തിയിരിക്കുന്നത് കേരളത്തിന്റെ കണക്കിലാണ്.

ADVERTISEMENT

കണ്ണൂരാണ് ഏറ്റവുമധികം കോവിഡ് ബാധിതർ–184. രണ്ടാമത് മലപ്പുറം–153. 

2020 ജനുവരി 30 മുതൽ മേയ് 27 വരെ ഓരോ ദിവസവും കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതെങ്ങനെ? കേരളം എങ്ങനെയാണ് കോവിഡിനോട് പോരാടി രോഗം ഭേദമായവരുടെ എണ്ണം വർധിപ്പിക്കുന്നത്? കേരളം അയയ്ക്കുന്ന സാംപിളുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടോ? കേരളത്തിൽ എപ്രകാരമാണ് കോവിഡ് പടരുന്നത്? വിശദമാക്കുന്ന ഗ്രാഫിക്‌സ് ചുവടെ.

ADVERTISEMENT

ലോകത്ത് കോവിഡ് രോഗികളിൽ ഏറ്റവുമധികം പുരുഷന്മാരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ  കണക്കുകൾ. കേരളത്തിലും സമാന സാഹചര്യമാണ്. മേയ് 26 വരെയുള്ള കണക്ക് പ്രകാരം ആകെ രോഗികളിൽ 75.91 ശതമാനവും പുരുഷന്മാരാണ്. 24.09% സ്ത്രീകളും.

കേരളത്തിൽ 30–39 പ്രായത്തിനിടയ്ക്കുള്ള പുരുഷന്മാരെയാണ് കോവിഡ് ഏറ്റവുമധികം ബാധിച്ചത്. സ്ത്രീകളിലാകട്ടെ 20–29 പ്രായത്തിനിടയിലുള്ളവരാണ് കോവിഡ് ബാധിതരിലേറെയും.

ADVERTISEMENT

3.51 കോടിയാണ് നിലവിൽ കേരളത്തിലെ ജനസംഖ്യ. 10 ലക്ഷം പേരെയെടുത്താൽ അതിൽ 28 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണു കണക്ക്. ഇതുവരെ ആകെ രോഗം ബാധിച്ച 1004 പേരെയെടുത്താൽ അതിൽ 44.32% പേർക്ക് ഇപ്പോഴും രോഗമുണ്ട്. അതായത് രോഗം ബാധിച്ച 100ൽ 44 പേർ ഇപ്പോഴും രോഗബാധിതരാണ്. 

കേരളത്തിൽ കോവിഡ് ഭേദമാകുന്നതിന്റെ നിരക്ക് 54.98 ശതമാനമാണ്. രോഗം ബാധിച്ച ഓരോ 100 പേരിൽ 56 പേരും നിലവിൽ രോഗമുക്തരാണെന്നു ചുരുക്കം.

0.60 ശതമാനമാണ് കേരളത്തിലെ കോവിഡ് ബാധിച്ചുള്ള മരണനിരക്ക്.

ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തിലെ 10 ലക്ഷം ജനങ്ങളില്‍ 1676 എന്ന കണക്കിന് സാംപിൾ പരിശോധന നടത്തുന്നുണ്ട്.

English Summary: Kerala Cross 100 Covid19 Patients; Graphics Explantion, Statistics