സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC), കോവിഡ് 19 ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ളവരുടെ പട്ടിക പുതുക്കി. അരിവാൾ (സിക്കിൾ സെൽ ഡിസീസ് )രോഗവും ഗർഭാവസ്ഥയും താരതമ്യേന രോഗസാധ്യത കൂട്ടുമെന്ന് പുതുക്കിയ പട്ടിക പറയുന്നു. പ്രായക്കൂടുതലിന്റെ പരിധിയിലും സംഘടന ചില മാറ്റങ്ങൾ കൊണ്ടുവന്നു. അറുപത്തഞ്ചോ അതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC),  കോവിഡ് 19 ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ളവരുടെ പട്ടിക പുതുക്കി. അരിവാൾ (സിക്കിൾ  സെൽ ഡിസീസ് )രോഗവും ഗർഭാവസ്ഥയും താരതമ്യേന രോഗസാധ്യത കൂട്ടുമെന്ന് പുതുക്കിയ പട്ടിക പറയുന്നു. പ്രായക്കൂടുതലിന്റെ പരിധിയിലും സംഘടന ചില മാറ്റങ്ങൾ കൊണ്ടുവന്നു. അറുപത്തഞ്ചോ അതിനു മുകളിലോ പ്രായമുള്ളവർ എന്നതിന് പകരം പ്രായം കൂടുന്തോറും രോഗം പിടിപെടാനുള്ള സാധ്യതയും കൂടുന്നു എന്നാക്കി. 

കോവിഡ് 19 ഏതു സമയത്തും വരാം. എന്നാൽ പ്രത്യേക രോഗാവസ്ഥകളുണ്ടെങ്കിൽ സാധാരണയിലും കൂടുതൽ ആയിരിക്കും രോഗ സാധ്യത. 

ADVERTISEMENT

കോവിഡ് 19 ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നു സിഡിസി കണക്കാക്കുന്ന രോഗാവസ്‌ഥകൾ ഇവയാണ്. 

∙ ഗുരുതരമായ വൃക്ക രോഗം 

∙ സി ഒ പി ഡി (Chronic Obstructive Pulmonary Disease)

∙ പൊണ്ണത്തടി ( ബി എം ഐ മുപ്പതോ അതിനു മുകളിലോ )

ADVERTISEMENT

∙ ഗുരുതരമായ ഹൃദ്രോഗം ( ഹൃദയത്തിന്റെ തകരാറ്, കൊറോണറി ആർട്ടറി ഡിസീസ്, കാർഡിയോ മയോപ്പതി )

∙ സിക്കിൾ  സെൽ ഡിസീസ് 

∙  ടൈപ് 2 പ്രമേഹം 

∙ അവയവം മാറ്റി വച്ചതിലൂടെ പ്രതിരോധ സംവിധാനം ദുർബലമായവർ 

ADVERTISEMENT

താഴെപ്പറയുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെയും കോവിഡ് 19 ഗുരുതരമായി ബാധിക്കാം എന്ന് സി ഡി സി പറയുന്നു. 

∙ ആസ്മ (സാധാരണ മുതൽ ഗുരുതരമായതുവരെ )

∙ സെറിബ്രോ വാസ്കുലർ  ഡിസീസ് 

∙ സിസ്റ്റിക് ഫൈബ്രോസിസ് 

∙ ഉയർന്ന രക്തസമ്മർദം 

∙ ഡിമെൻഷ്യ ഉൾപ്പെടെയുള്ള നാഡീസംബന്ധമായ രോഗങ്ങൾ 

∙ കരൾ രോഗം 

∙ ഗർഭാവസ്ഥ 

∙ പൾമണറി ഫൈബ്രോസിസ് ( ശ്വാസകോശ രോഗം )

∙ പുകവലി 

∙ തലാസീമിയ 

∙ ടൈപ് 1 പ്രമേഹം 

∙ ബ്ലഡ്‌ ബോൺ മാരോ ട്രാൻസ്‌പ്ലാന്റ്, പ്രതിരോധ ശക്തിക്കുറവ്,  എച്ച്ഐവി, കോർട്ടിക്കോ സ്റ്റിറോറോയ്ഡ്കളുടെ ഉപയോഗം 

എന്തു മാറ്റമാണ് വന്നത്? 

പ്രായം : പ്രായം കൂടുന്തോറും കോവിഡ് 19 ന്റെ ഗുരുതരാവസ്ഥയും കൂടുന്നു. മുൻപ് അറുപത്തഞ്ചു വയസോ അതിനു മുകളിലോ പ്രായമുള്ളവർക്കായിരുന്നു രോഗ സാധ്യത കൂടുതൽ.

എൺപത്തഞ്ചു വയസിനു മുകളിൽ പ്രായമുള്ളവർക്ക് രോഗം ബാധിക്കാൻ സാധ്യത വളരെ കൂടുതലാണ്. പ്രായം നാല്പതുകളിൽ ഉള്ളവരേക്കാൾ അൻപതുകളിലുള്ളവർക്ക് രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടും. അതുപോലെ തന്നെ പ്രായം അൻപതുകളിൽ ഉള്ളവരേക്കാൾ അറുപതുകളിൽ ഉള്ളവർക്ക് രോഗസാധ്യത കൂടും. 

ബി എം ഐ : മുൻപ് ബോഡി മാസ് ഇൻഡക്സ് 40 നു മുകളിൽ പ്രായമുള്ളവരായിരുന്നു ഹൈ റിസ്ക് എങ്കിൽ ഇപ്പോൾ  അത് ബിഎംഐ  30 നു മുകളിൽ എന്നായി. 

ഗർഭം : ഗർഭിണികളിൽ കോവിഡിന്റെ അപകട സാധ്യത കൂടുതൽ ആണെന്ന് പുതുക്കിയ മാർഗരേഖയിൽ പറയുന്നു. യു എസിലെ കോവിഡ് ബാധിച്ച എണ്ണായിരം ഗർഭിണികളിൽ നടത്തിയ പഠനത്തെ ആസ്ഥാന മാക്കിയാണ് ഗർഭാവസ്ഥ, രോഗം പിടിപെടാൻ സാധ്യത കൂട്ടുമെന്നു കണ്ടത്. മോർബിഡിറ്റി ആൻഡ് മോർട്ടാലിറ്റി വീക്ക്‌ റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ചാണിത്. ഗർഭിണികൾ അല്ലാത്ത രോഗം ബാധിക്കുന്നവരെ അപേക്ഷിച്ച്, ഗർഭിണികളിൽ കോവിഡ് ബാധിക്കാനുള്ള സാധ്യത അൻപതു ശതമാനം കൂടുതൽ ആണെന്ന് കണ്ടു. 

ഇതിൽ ഏതെങ്കിലും വിഭാഗത്തിൽ നിങ്ങൾ ഉണ്ടോ?  എങ്കിൽ ചെയ്യേണ്ടത് 

നിങ്ങൾ ഹൈ റിസ്ക് ഗ്രൂപ്പിൽ പെട്ട ആളാണെങ്കിൽ...

∙ എത്ര കൂടുതൽ ആളുകളോട് നിങ്ങൾ ഇടപെടുന്നുവോ രോഗസാധ്യത അത്രയും കൂടും എന്ന് ഓർക്കുക.

∙ പൊതു ഇടങ്ങളിലേക്ക് പോകുന്നുവെങ്കിൽ സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം മുഖം മറയ്ക്കാനും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകാനും ശ്രദ്ധിക്കുക. 

∙ തുണി കൊണ്ടുള്ള മാസ്ക് ധരിക്കുന്നതോടൊപ്പം 60 ശതമാനം ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസറും കയ്യിൽ കരുതുക. 

മുൻപ് പറഞ്ഞ രോഗങ്ങൾ ഉള്ളതു കൊണ്ട് കോവിഡ് വരും എന്നർത്ഥമില്ല. ആരോഗ്യ കരമായ ഭക്ഷണ ക്രമം, വ്യായാമം ഇവ ശീലിക്കുക. മരുന്നുകൾ മുടങ്ങാതെ കഴിക്കുക,  പരിശോധനകൾ ആവശ്യമെങ്കിൽ നടത്തുക. ഇതിനെല്ലാം ഉപരിയായി സാമൂഹിക അകലം പാലിക്കുക. മാസ്ക് ധരിക്കുക. 

English Summary: CDC expands list of groups at risk for COVID-19