ഇന്ത്യയിലെ ആദ്യത്തെ കോവിഡ് വാക്‌സിനാകാന്‍ തയാറെടുക്കുന്ന കൊവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം പട്‌ന എയിംസില്‍ ആരംഭിച്ചു. ആശുപത്രി അധികൃതര്‍ തിരഞ്ഞെടുത്ത 10 സന്നദ്ധ പ്രവര്‍ത്തകരിലാണ് കൊവാക്‌സിന്‍ പരീക്ഷണാര്‍ത്ഥം കുത്തിവച്ചത്. 14 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇവര്‍ക്ക് വാക്‌സിന്‍ രണ്ടാം ഡോസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ആദ്യത്തെ കോവിഡ് വാക്‌സിനാകാന്‍ തയാറെടുക്കുന്ന കൊവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം പട്‌ന എയിംസില്‍ ആരംഭിച്ചു. ആശുപത്രി അധികൃതര്‍ തിരഞ്ഞെടുത്ത 10 സന്നദ്ധ പ്രവര്‍ത്തകരിലാണ് കൊവാക്‌സിന്‍ പരീക്ഷണാര്‍ത്ഥം കുത്തിവച്ചത്. 14 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇവര്‍ക്ക് വാക്‌സിന്‍ രണ്ടാം ഡോസ് നല്‍കും. 

ഹൈദരാബാദ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് എന്ന കമ്പനി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്. 

ADVERTISEMENT

നിശ്ചിത കാലയളവിന് ശേഷം വാക്‌സിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിന്  സന്നദ്ധ പ്രവര്‍ത്തകരെ പരിശോധനയ്ക്ക് വിധേയരാക്കും. കൊവാക്‌സിന്‍ പരീക്ഷണം നടത്താന്‍ ഐസിഎംആര്‍ തിരഞ്ഞെടുത്ത 12 കേന്ദ്രങ്ങളില്‍ ഒന്നാണ് പട്‌ന എയിംസ്. 22 നും 50നും ഇടയില്‍ പ്രായമുള്ള പൂര്‍ണാരോഗ്യവാന്മാരായ വ്യക്തികളിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയതെന്ന് എയിംസ് സൂപ്രണ്ട് ഡോ. സി. എം. സിങ്ങ് പറഞ്ഞു. നിരവധി പേര്‍ വാക്‌സിന്‍ പരീക്ഷണത്തിന് സന്നദ്ധരായി മുന്നോട്ട് വന്നിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മനുഷ്യരിലെ വാക്‌സിന്‍ പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ക്കാണ് ഭാരത് ബയോടെക്കിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്ന് അനുമതി ലഭിച്ചിട്ടുള്ളത്.