കൊച്ചി∙ ആളുകളിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഗോൾഡൻ ടെർമറിക് ഹെൽത് ഡ്രിങ്കുമായി കിച്ചൻ ട്രഷേഴ്സ്. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് മസാല ഉൽപന്നങ്ങളുടെ നിർമാതാക്കളിൽ നിന്ന് വ്യത്യസ്ഥമായൊരു ഉൽപന്നം എത്തുന്നത്. പ്രമുഖ കുർകുമിൻ ഉത്പാദകരായ സിന്തൈറ്റ് ആണ് കിച്ചൺ ട്രഷേഴ്സിന് വേണ്ടി ഈ ഉൽപ്പന്നം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ആളുകളിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഗോൾഡൻ ടെർമറിക് ഹെൽത് ഡ്രിങ്കുമായി കിച്ചൻ ട്രഷേഴ്സ്. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് മസാല ഉൽപന്നങ്ങളുടെ നിർമാതാക്കളിൽ നിന്ന് വ്യത്യസ്ഥമായൊരു ഉൽപന്നം എത്തുന്നത്. പ്രമുഖ കുർകുമിൻ ഉത്പാദകരായ സിന്തൈറ്റ് ആണ് കിച്ചൺ ട്രഷേഴ്സിന് വേണ്ടി ഈ ഉൽപ്പന്നം ഒരുക്കിയിരിക്കുന്നത്. മഞ്ഞളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന കുർകുമിനാണ് ഇതിലെ പ്രധാന ഘടകങ്ങളിലൊന്ന്. കിച്ചൺ ട്രെഷേഴ്സിന്റെ  ബ്രാൻഡ് അംബാസിഡറായ നടി മഞ്ജുവാര്യർ സമൂഹമാധ്യമങ്ങളിലെ ഹാൻഡിലുകൾ വഴിയാണ് ഉൽപ്പന്നം പുറത്തിറക്കിയത്. 

മാസ്കും സാനിറ്റൈസറും ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നതിനൊപ്പം ഒരാളുടെ രോഗപ്രതിരോധശേഷി ഉയർന്നു നിൽക്കുന്നത് കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കും. കുർകുമിനും ത്രികടുവും സമ്പുഷ്ടമായുള്ള ഗോൾഡൻ ടർമറിക് ഹെൽത്ത് ഡ്രിങ്ക് മിക്സ് നിലവിലെ സാഹചര്യത്തിൽ തീർത്തും മികച്ച പാനീയങ്ങളിൽ ഒന്നാകുന്നത് ഈ സാഹചര്യത്തിലാണ്. മഞ്ഞളിന്റെ പ്രധാന ബയോ ആക്റ്റീവ് ഘടകമായ കുർക്കുമിന് ആൻറി ഇൻഫ്ളമേറ്ററി   ആന്റിഓക്‌സിഡന്റ്,  ഇമ്യൂണോമോഡുലേറ്ററി ഗുണങ്ങളുമുണ്ട്. രോഗപ്രതിരോധ കോശങ്ങളുടെ വളർച്ചയെയും പ്രവർത്തനങ്ങളെയും സ്വാധീനിക്കുന്ന ഈ ഘടകത്തിന് രോഗപ്രതിരോധവ്യവസ്ഥയുടെ പ്രവർത്തനം നിയന്ത്രിക്കാനും വൈറൽ, പകർച്ചവ്യാധികൾക്കെതിരെ പോരാടാനും സാധിക്കും. കുരുമുളക്, തിപ്പലി , ഇഞ്ചി എന്നിവയുടെ മിശ്രിതമായ മറ്റൊരു പ്രധാന ഘടകമായ ത്രികടു കുർക്കുമിന്റെ രോഗം ഭേദമാക്കാനുള്ള  ഗുണങ്ങളെ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു.

ADVERTISEMENT

ഗുണസമ്പുഷ്ടമായ കുർകുമിന്റെ സാന്നിധ്യമാണ് കിച്ചൻ ട്രെഷേർസ് ഗോൾഡൻ ടർമറിക് മിൽക്കിനെ രോഗപ്രതിരോധശേഷിക്ക് സഹായിക്കുന്നത്. മഞ്ഞളിൽ നിന്ന് തയ്യാറാക്കുന്ന കുർകുമിൻ മഞ്ഞളി നേക്കാൾ 50 ഇരട്ടി ശക്തി ഉള്ളതും പ്രതിരോധശേഷി കൂട്ടുന്നതുമാണ്. 50 കിലോഗ്രാം മഞ്ഞളിൽ നിന്ന് 1 കിലോ കുർകുമിൻ മാത്രമാണ് വേർതിരിച്ചെടുക്കുവാൻ സാധിക്കുക. സാധാരണ മഞ്ഞളിന്റേതിൽ നിന്ന് വ്യത്യസ്ഥമായ രുചിയാണ് ഇതിനു്ള്ളതെന്നും കിച്ചൺ ട്രെഷേഴ്സ് സിഇഒ അശോക് മാണി പറഞ്ഞു.

ADVERTISEMENT

ഉൽപ്പന്നത്തിന് 250 ഗ്രാമിന് 249 രൂപയാണ് വില. പുതിയ ഉൽപ്പന്നം അവതരിപ്പിക്കുന്നതിന്റെ  ഭാഗമായി 199 രൂപയ്ക്ക്  ലഭ്യമാണ്. ഓൺലൈനിലും കേരളത്തിലുടനീളമുള്ള ഷോപ്പുകളിലും സംസ്ഥാനത്തിന് പുറത്തുള്ള പ്രധാന മെട്രോകളിലും ലഭ്യമാണ്. മുതിർന്നവർക്കും കുട്ടികൾക്കും എല്ലാ ദിവസവും ഈ ഹെൽത്ത് ഡ്രിങ്ക് ഉപയോഗിക്കാം.

English Summary : Kitchen Treasures launches Golden Turmeric Health Drink