പ്രായമായ പുരുഷന്മാരുടെ ആരോഗ്യാവസ്ഥ മനസ്സിലാക്കാൻ രക്തത്തിലെ വൈറ്റമിൻ ഡിയുടെ അളവ് സഹായിക്കും. ഭാവിയിൽ ഉണ്ടായേക്കാവുന്ന രോഗങ്ങളും ആരോഗ്യപ്രശനങ്ങളും എല്ലാം പ്രവചിക്കാൻ രക്തപ്രവാഹത്തിൽ സ്വതന്ത്രമായി ചുറ്റിത്തിരിയുന്ന വൈറ്റമിൻ ഡിയ്ക്ക് കഴിയും എന്ന് പഠനം. പ്രായം കൂടുന്തോറും ഉണ്ടാകുന്ന പലവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായമായ പുരുഷന്മാരുടെ ആരോഗ്യാവസ്ഥ മനസ്സിലാക്കാൻ രക്തത്തിലെ വൈറ്റമിൻ ഡിയുടെ അളവ് സഹായിക്കും. ഭാവിയിൽ ഉണ്ടായേക്കാവുന്ന രോഗങ്ങളും ആരോഗ്യപ്രശനങ്ങളും എല്ലാം പ്രവചിക്കാൻ രക്തപ്രവാഹത്തിൽ സ്വതന്ത്രമായി ചുറ്റിത്തിരിയുന്ന വൈറ്റമിൻ ഡിയ്ക്ക് കഴിയും എന്ന് പഠനം.

പ്രായം കൂടുന്തോറും ഉണ്ടാകുന്ന പലവിധ രോഗാവസ്ഥകൾക്കും – ഹൃദയസംബന്ധമായ രോഗങ്ങൾ, കാൻസർ, ഓസ്റ്റിയോപോറോസിസ് തുടങ്ങിയവയ്ക്ക്– വൈറ്റമിൻ ഡിയുടെ അഭാവം കാരണമാകാറുണ്ട്. അതുകൊണ്ട് വൈറ്റമിൻ ഡിയുടെ അളവും അനാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് ഈ പഠനം പറയുന്നു. 

ADVERTISEMENT

ശരീരത്തിൽ ഉപാപചയത്തിന് കാരണമാകുന്ന അല്ലെങ്കിൽ ഉപാപചയ പ്രവർത്തനത്തിലൂടെ ഉണ്ടാകുന്ന വൈറ്റമിൻ ഡിയുടെ നിരവധി രൂപങ്ങൾ (metabolites) ഉണ്ട്. ഇവയുടെ എല്ലാം ആകെത്തുകയാണ് ഒരാളിലെ വൈറ്റമിൻ ഡിയുടെ നിലയായി കണക്കാക്കുന്നത്. 

പ്രോഹോർമോൺ, 25 -ഡീ ഹൈഡ്രോക്‌സി വൈറ്റമിൻ ഡി ആയി മാറ്റപ്പെടുന്നു. ഇതാണ് നമ്മുടെ ശരീരത്തിലെ വൈറ്റമിൻ ഡിയുടെ ആക്റ്റീവ് ഫോം.

ADVERTISEMENT

രക്തത്തിലെ വൈറ്റമിൻ ഡി മെറ്റാബോളൈറ്റുകളിൽ 99 ശതമാനത്തിലധികം പ്രോട്ടീനുകളുമായി ചേർന്നിരിക്കുന്നു. ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ജീവശാസ്ത്രപരമായി ആക്റ്റീവ് ആയി സ്വതന്ത്രമായിരിക്കുന്നത്. അതുകൊണ്ട്, ഈ സ്വതന്ത്ര -ആക്റ്റീവ് രൂപം ആണ് ഇപ്പോഴത്തെയും ഭാവിയിലെയും ആരോഗ്യം പ്രവചിക്കുന്നത്. 

2003 മുതൽ 2005 വരെയുള്ള കാലയളവിൽ, 40 നും 79 നും ഇടയിൽ പ്രായമുള്ള 1970 പുരുഷന്മാരിൽ യൂറോപ്യൻ മെയ്ൽ ഏജിങ് സ്റ്റഡി നടത്തിയ പഠനത്തിന്റെ വിവരങ്ങൾ, ബെൽജിയത്തിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോ. ലീൻ അന്റോണിയോയും സംഘവും പരിശോധിച്ചു. അവരുടെ ഇപ്പോഴത്തെ ആരോഗ്യനിലയും വൈറ്റമിൻ ഡിയുടെ ആകെയുള്ളതും സ്വതന്ത്ര ആക്റ്റീവ് മെറ്റാബോളൈറ്റുകൾ ആയിട്ടുള്ളവയുടെയും നിലയും തമ്മിൽ താരതമ്യപ്പെടുത്തി പ്രായം, ബി എം ഐ, പുകവലി ശീലം എന്നിവയും കണക്കാക്കി.

ADVERTISEMENT

വൈറ്റമിൻ ഡിയുടെ അകെ അളവ് മരണ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു കണ്ടെത്തി. സ്വതന്ത്രമായ 25 - ഹൈഡ്രോക്‌സി വൈറ്റമിൻ ഡി മാത്രമാണ് ഭാവിയിലെ ആരോഗ്യ പ്രശ്നങ്ങൾ പ്രവചിക്കുന്നതെന്നും സ്വതന്ത്രമായ 1,25 - ഡി ഹൈഡ്രോക്‌സി വൈറ്റമിൻ ഡിയ്ക്ക് ഭാവിയിലെ രോഗാവസ്ഥകൾ പ്രവചിക്കാനാവില്ലെന്നും കണ്ടു.

വൈറ്റമിൻ ഡി യുടെ അഭാവം ആരോഗ്യത്തെ ബാധിക്കുന്നു എന്ന് ഈ പഠനവിവരങ്ങൾ കൂടുതൽ വ്യക്തത നൽകുന്നു.

English Summary: Vitamin D levels in blood can predict future health risks