രാജ്യാന്തര ആംഗ്യ ഭാഷാ ദിനമായ സെപ്റ്റംബര്‍ 23ന് തിരുവനന്തപുരത്തെ ഓട്ടിസം സ്‌കൂളായ സെന്റര്‍ ഫോര്‍ ഓട്ടിസം ആന്‍ഡ് അദര്‍ ഡിസെബിലിറ്റീസ് റീഹാബിലിറ്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷന്‍ (CADRRE )ഇന്ത്യന്‍ ആംഗ്യഭാഷകളെക്കുറിച്ചു തയാറാക്കിയ വിഡിയോ ട്യൂട്ടോറിയല്‍ പരമ്പര പുറത്തിറക്കി. ആംഗ്യ ഭാഷയുടെ

രാജ്യാന്തര ആംഗ്യ ഭാഷാ ദിനമായ സെപ്റ്റംബര്‍ 23ന് തിരുവനന്തപുരത്തെ ഓട്ടിസം സ്‌കൂളായ സെന്റര്‍ ഫോര്‍ ഓട്ടിസം ആന്‍ഡ് അദര്‍ ഡിസെബിലിറ്റീസ് റീഹാബിലിറ്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷന്‍ (CADRRE )ഇന്ത്യന്‍ ആംഗ്യഭാഷകളെക്കുറിച്ചു തയാറാക്കിയ വിഡിയോ ട്യൂട്ടോറിയല്‍ പരമ്പര പുറത്തിറക്കി. ആംഗ്യ ഭാഷയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര ആംഗ്യ ഭാഷാ ദിനമായ സെപ്റ്റംബര്‍ 23ന് തിരുവനന്തപുരത്തെ ഓട്ടിസം സ്‌കൂളായ സെന്റര്‍ ഫോര്‍ ഓട്ടിസം ആന്‍ഡ് അദര്‍ ഡിസെബിലിറ്റീസ് റീഹാബിലിറ്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷന്‍ (CADRRE )ഇന്ത്യന്‍ ആംഗ്യഭാഷകളെക്കുറിച്ചു തയാറാക്കിയ വിഡിയോ ട്യൂട്ടോറിയല്‍ പരമ്പര പുറത്തിറക്കി. ആംഗ്യ ഭാഷയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര ആംഗ്യ ഭാഷാ ദിനമായ സെപ്റ്റംബര്‍ 23ന് തിരുവനന്തപുരത്തെ ഓട്ടിസം സ്‌കൂളായ സെന്റര്‍ ഫോര്‍ ഓട്ടിസം ആന്‍ഡ് അദര്‍ ഡിസെബിലിറ്റീസ് റീഹാബിലിറ്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷന്‍ (CADRRE )ഇന്ത്യന്‍ ആംഗ്യഭാഷകളെക്കുറിച്ചു തയാറാക്കിയ വിഡിയോ ട്യൂട്ടോറിയല്‍ പരമ്പര പുറത്തിറക്കി. ആംഗ്യ ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചും കേൾവിപ്രശ്നങ്ങളുള്ളവരുടെ മനുഷ്യാവകാശങ്ങളെ കുറിച്ചും അവബോധമുണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണിത്.

. ഓട്ടിസമുള്ള കുട്ടികളെ ഇന്ത്യന്‍ ആംഗ്യ ഭാഷ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്ക് പ്രയോജനപ്പെടുന്നതാണ് ഈ വിഡിയോകള്‍. ഓഡിയോയും സബ്‌ടൈറ്റിലുകളും വാക്കുകളുടെ വിശദീകരണവും അടങ്ങുന്ന 10 മിനിറ്റ് നീളുന്ന വിഡിയോകള്‍ ഇന്ത്യന്‍ ആംഗ്യ ഭാഷയുടെ അടിസ്ഥാന പാഠങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഉപകാരപ്രദമാവും. 

ADVERTISEMENT

ചലിക്കാത്ത ഗ്രാഫിക് ചിഹ്നങ്ങളേക്കാള്‍ ചലിക്കുന്ന ഗ്രാഫിക്ക് ചിഹ്നങ്ങള്‍ക്ക്, ഓട്ടിസമുള്ള കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിക്കുമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ ട്യൂട്ടോറിയലുകള്‍ ഒരു പടി കൂടി കടന്ന്, പഠിപ്പിക്കുന്ന ആംഗ്യങ്ങള്‍ വിശദീകരിച്ചു കാണിക്കുന്ന കുട്ടികളുടെ വിഡിയോകള്‍ പങ്കുവയ്ക്കുന്നു. 

ആംഗ്യ ഭാഷ വിദഗ്ധയും ഫ്രീലാന്‍സ് ഇന്റര്‍പ്രറ്ററുമായ ഡോ. രേണുക വി. എന്നിന്റെ നിർദേശങ്ങള്‍ക്കനുസരിച്ചാണ് ഈ വിഡിയോകള്‍ ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ വര്‍ക്കില്‍ ഡോക്ടറേറ്റും ലിംഗ്വിസ്റ്റിക്‌സില്‍ എംഎയും സൈന്‍ ലാംഗ്വിജ് ഇന്റര്‍പ്രറ്റിങില്‍ ഡിപ്ലോമയുമുള്ള ഡോ. രേണുക ഇന്ത്യയിലെ കേൾവിപ്രശ്നങ്ങളുള്ളവരുടെ സമൂഹത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ 20 വര്‍ഷമായി പങ്കാളിയാണ്. 

ADVERTISEMENT

ഗ്രഹണ ശക്തിയെയും പെരുമാറ്റത്തെയും ആശയവിനിമയ ശേഷിയെയുമെല്ലാം ബാധിക്കുന്ന വളര്‍ച്ചാ സംബന്ധിയായ പ്രശ്നങ്ങൾക്കു നല്‍കുന്ന പൊതുവായ പദമാണ് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍. വിവിധ തരത്തിലുള്ള ലക്ഷണങ്ങളും ശേഷികളും വിവിധ തലങ്ങളിലെ പ്രശ്നങ്ങളുമെല്ലാം ഓട്ടിസത്തിന്റെ പരിധിയില്‍ വരും. കേൾവിപ്രശ്നങ്ങൾ പോലെ തന്നെ അദൃശ്യമായ ഒരു പ്രശ്നമാണ് ഓട്ടിസമെന്ന് പറയാം. എന്നാല്‍ ഓട്ടിസം ബാധിച്ചവര്‍ ആശയവിനിമയം നടത്തുന്നതിനും  സമൂഹത്തില്‍ ഇടപെടുന്നതിനും വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. വാക്കുകളിലൂടെ ആശയവിനിമയം നടത്താനുള്ള ശേഷി ഓട്ടിസം ബാധിച്ച കുട്ടികളില്‍ പലരും പൂര്‍ണ്ണമായും കൈവരിച്ചു എന്നു വരില്ല. 

ഓട്ടിസമുള്ള വ്യക്തികള്‍ക്ക് ഇതിനാല്‍ ആംഗ്യഭാഷ ആശയവിനിമയത്തിന് വളരെ ഫലപ്രദമാണ്. ഒരു ആംഗ്യം കാണിച്ച് അതിനൊപ്പം വാക്കും ഉച്ചരിക്കുമ്പോള്‍ ദീര്‍ഘകാല ഓര്‍മ ആ വാക്കിനെ കുറിച്ച് സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിക്കും. ആംഗ്യ ഭാഷയും സംസാര ഭാഷയും ഓട്ടിസമുള്ള കുട്ടികളെ ഒരുമിച്ച് അഭ്യസിപ്പിക്കുന്നത് അവരുടെ ആശയവിനിമയ ശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നതായി കണ്ടു വരുന്നു. കരയുകയോ വഴക്കുണ്ടാക്കുകയോ ഒന്നും ചെയ്യാതെ തങ്ങളുടെ ആവശ്യങ്ങള്‍ പ്രകടിപ്പിക്കാനും ആംഗ്യ ഭാഷ അഭ്യസിപ്പിക്കുന്നതിലൂടെ ആ കുട്ടികള്‍ക്ക് സാധിക്കും. അവര്‍ക്ക് സമ്മർദമുണ്ടാക്കുന്ന പ്രതികരണങ്ങള്‍ പതിയെ ഒഴിവാക്കി മെച്ചപ്പെട്ട രീതിയിലുള്ള ആശയവിനിമയശേഷി കൈവരിക്കാനും ആംഗ്യ ഭാഷ സഹായിക്കും. 

ADVERTISEMENT

28 ദേശീയ ഭാഷകളും ആയിരക്കണക്കിന് പ്രാദേശിക ഭാഷാ വകഭേദങ്ങളുമുള്ള രാജ്യത്ത് ഒരു ദേശീയ ആംഗ്യ ഭാഷയുടെ പ്രാധാന്യം കൂടി അംഗീകരിക്കേണ്ടത് നമ്മുടെ സമൂഹത്തിന് പരമപ്രധാനമാണ്. സംസാര ശേഷി കൈവരിക്കാന്‍ ബുദ്ധിമുട്ടുന്ന ഓരോരുത്തരുടെയും വളര്‍ച്ചയും പുരോഗതിയും ഉറപ്പാക്കാന്‍ ഇത് സഹായിക്കും. 

ഇന്ത്യന്‍ ജനസംഖ്യയുടെ ഒരു ശതമാനം അഥവാ 18 ദശലക്ഷം പേരെ കേൾവിപ്രശ്നങ്ങൾ അലട്ടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരിൽ പലരും നിത്യജീവിതത്തില്‍ പലപ്പോഴും ഒറ്റപ്പെടല്‍ നേരിടുന്നു. ആശയവിനിമയം കടമ്പയാകുന്നു. ഇതു കടക്കാനുള്ള ആദ്യ പടി ആംഗ്യ ഭാഷ പ്രോത്സാഹിപ്പിക്കലാണ്. അവരെ ചെറുതും വലുതുമായ നമ്മുടെ സംഭാഷണങ്ങളില്‍ ഉള്‍പ്പെടുത്തി അവര്‍ക്കും തുല്യനീതി ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.

English Summary: Sign language day, The Centre for Autism and other Disabilities Rehabilitation Research and Education (CADRRE)