കാൻസർ ഇല്ലാത്ത ഒരു വ്യക്തിയിൽ കാൻസർ ഉണ്ടോ എന്ന് നോക്കുന്നതാണ് സ്ക്രീനിങ്. ഇത് വിമർശനവിധേയമായിട്ടുള്ള ഏരിയ ആണ്. കാരണം സ്‌ക്രീനിങ്ങിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉണ്ട്. വ്യക്തിപരമായി ഞാൻ സ്‌ക്രീനിങ്ങിനെ അനുകൂലിക്കുന്നു കാരണം ആരംഭ ഘട്ടത്തിൽ നമുക്ക് കാൻസസർ കണ്ടുപിടിക്കാൻ ഒരു പരിധി വരെ ഇതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൻസർ ഇല്ലാത്ത ഒരു വ്യക്തിയിൽ കാൻസർ ഉണ്ടോ എന്ന് നോക്കുന്നതാണ് സ്ക്രീനിങ്. ഇത് വിമർശനവിധേയമായിട്ടുള്ള ഏരിയ ആണ്. കാരണം സ്‌ക്രീനിങ്ങിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉണ്ട്. വ്യക്തിപരമായി ഞാൻ സ്‌ക്രീനിങ്ങിനെ അനുകൂലിക്കുന്നു കാരണം ആരംഭ ഘട്ടത്തിൽ നമുക്ക് കാൻസസർ കണ്ടുപിടിക്കാൻ  ഒരു പരിധി വരെ ഇതു സഹായിക്കും എന്നുള്ളതാണ്.  സ്തനാർബുദത്തിൽ സ്ക്രീനിങ് വളരെ പ്രയോജനകരമാണ്.  കാരണം ബ്രെസ്റ്റ് എന്ന അവയവം ശരീരത്തിനു പുറത്ത്  സ്ഥിതി ചെയ്യുന്നത് കൊണ്ട് ആരംഭ ഘട്ടത്തിൽതന്നെ അതിൽ ഉണ്ടാകുന്ന വ്യത്യാസം നമുക്ക് കണ്ടു പിടിക്കുവാൻ സാധിക്കും.

എന്തൊക്കെയാണ് സ്‌ക്രീനിങ്ങിനായി  ഉപയോഗിക്കുന്ന ടെക്‌നോളജികൾ?  ഏറ്റവും സിംപിൾ  ആയിട്ടുള്ളത് Breast Self Examination ആണ്. രണ്ടാമതായിട്ടുള്ളത് Clinical Examination Of The Breast. മൂന്നാമതായി മാമോഗ്രാം. പിന്നീടാണ് MR Mamogram. അതു പോലെതന്നെ പുതിയതായി വന്നിട്ടുള്ള ചില മോളിക്കുലാർ ടെസ്റ്റുകൾ.  ബ്രെസ്റ്റ്  സെൽഫ്  എക്‌സാമിനേഷൻ എന്നത് ഒരു വ്യക്തി സ്വയം അവരുടെ ബ്രെസ്റ്റ് പരിശോധിക്കുന്നതു തന്നെയാണ്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മറ്റുള്ളവരെക്കാളും ആരംഭ ഘട്ടത്തിൽ നമുക്ക്  മനസ്സിലാക്കുവാൻ സാധിക്കും എന്നതാണ് യാഥാർഥ്യം. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ വ്യത്യാസം  പോലും നമുക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.  നേരത്തെ സൂചിപ്പിച്ചിട്ടുള്ള ബ്രെസ്റ്റ് കാൻസറിന്റേതായിട്ടുള്ള ലക്ഷണങ്ങൾ  ഉണ്ടോ എന്ന്  പരിശോധിക്കുന്നതാണ്  ബ്രെസ്റ്റ് സെൽഫ്  എക്‌സാമിനേഷൻ. എല്ലാ സ്ത്രീകളും മാസത്തിൽ ഒരു പ്രാവശ്യം എങ്കിലും ബ്രെസ്റ്റ് എക്‌സാമിനേഷൻ നടത്തേണ്ടതായിട്ടുണ്ട്. അതെങ്ങനെ ചെയ്യണം എന്ന്  നോക്കാം.

ADVERTISEMENT

∙ കുളിച്ചതിനു ശേഷം വസ്ത്രം ധരിക്കുന്നതിനു മുൻപായി കണ്ണാടിയുടെ മുൻപിൽ നിന്ന് കൊണ്ട്  ബ്രെസ്റ്റിനെ ഒന്ന് നോക്കുക.  ബ്രെസ്റ്റിന്റെ ഷേപ്പിൽ  എന്തെങ്കിലും വ്യത്യാസം ഉണ്ടായിട്ടുണ്ടോ എന്ന്  പരിശോധിക്കുക.  

∙ അതിനു ശേഷം വിരലുകൾ ഉപയോഗിച്ച് ഒന്ന് palpate ചെയ്യുക. ഒന്നുകിൽ ക്ലോക്ക് വൈസ് അല്ലെങ്കിൽ ആന്റി ക്ലോക്ക് വൈസ് ഡയറക്‌ഷനിൽ ബ്രെസ്റ്റിലെ ഓരോ ഭാഗത്തെയും ഡീറ്റൈൽഡ് ആയിട്ട്  പരിശോധിക്കുക. അതിൽ നിന്ന് ബ്രെസ്റ്റിൽ എന്തെങ്കിലും മുഴയോ  എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. 

ADVERTISEMENT

∙ ഏറ്റവും അവസാനമായി ബ്രെസ്റ്റിലെ മുലഞെട്ടിനെ ഒന്ന് അമർത്തുകയും അതിൽ നിന്ന് എന്തെങ്കിലും ഡിസ്ചാർജ് വരുന്നുണ്ടോ എന്ന് നോക്കുകയും ചെയ്യുക.  ഇത് മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ചെയ്യുകയാണെങ്കിൽ  ഒരു പക്ഷേ വളരെ നേരത്തെ തന്നെ നമുക്ക് ബ്രെസ്റ്റ് കാൻസർ കണ്ടു പിടിക്കാൻ സാധിക്കും.   

ഒരു ഡോക്ടറുടെ സേവനത്തോട് കൂടിയോ അല്ലെങ്കിൽ പരിശീലനം നേടിയിട്ടുള്ള ഒരു നഴ്‌സിനെ കൊണ്ടോ  ബ്രെസ്റ്റ് പരിശോധിപ്പിക്കുന്നതിനെയാണ്  ക്ലിനിക്കൽ  എക്‌സാമിനേഷൻ ഓഫ് ദ് ബ്രെസ്റ്റ് എന്ന് പറയുന്നത്. അതുപോലെ തന്നെയുള്ള ഇൻവെസ്റ്റിഗേഷൻ ആണ്. മാമോഗ്രാം , എം.ആർ. മാമോഗ്രാം, പുതിയതായുള്ള ചില മോളിക്യൂലാർ  ടെസ്റ്റിങ്. ഏതു പരിശോധനകൾ ഉപയോഗിച്ചാലും നമുക്ക് ആരംഭ ഘട്ടത്തിൽ തന്നെ കണ്ടുപിടിക്കുവാൻ സാധിക്കുന്ന ഒരു കാൻസർ ആണ് ബ്രെസ്റ്റ് കാൻസർ. ആരംഭ ഘട്ടത്തിൽ കണ്ടു പിടിക്കുവാൻ സാധിക്കുകയാണെങ്കിൽ ചകിത്സിച്ചു ഭേദമാക്കുവാൻ സാധിക്കുന്ന ഒരു കാൻസറുമാണിത്.  

ADVERTISEMENT

(#pinkmaskchallenge #BCFC എന്ന ടാഗ് ലൈനോടെ ഡോ. ബോബൻ തോമസ് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്ന വിഡിയോയിൽ നിന്ന്)

English Summary : Breast cancer self examination and screening