കാൻസർ ചികിത്സയിൽ വളരെ പ്രാധാന്യം ഉള്ള ഒരു കാര്യമാണ് ആണ് കാൻസറിനെ സ്റ്റേജ് ചെയ്യുക എന്നത്. സ്റ്റേജിങ് കൊണ്ട് ഉദ്ദേശിക്കുന്നത് കാൻസർ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടർന്നിട്ടുണ്ടോ എന്നു നോക്കുന്നതിനെയാണ്. കാൻസർ രോഗത്തിന്റെ പ്രത്യേകത അത് ഒരു അവയവത്തിൽ തുടങ്ങി ശരീരത്തിന്റെ ഏതവയവത്തിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൻസർ  ചികിത്സയിൽ വളരെ പ്രാധാന്യം ഉള്ള ഒരു കാര്യമാണ്  ആണ് കാൻസറിനെ സ്റ്റേജ് ചെയ്യുക എന്നത്. സ്റ്റേജിങ് കൊണ്ട് ഉദ്ദേശിക്കുന്നത് കാൻസർ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടർന്നിട്ടുണ്ടോ എന്നു നോക്കുന്നതിനെയാണ്. കാൻസർ രോഗത്തിന്റെ പ്രത്യേകത അത്  ഒരു അവയവത്തിൽ  തുടങ്ങി ശരീരത്തിന്റെ ഏതവയവത്തിലേക്ക് വേണമെങ്കിലും പടരാം എന്നുള്ളതാണ്. രോഗനിർണയ ശേഷം ചികിത്സിക്കുന്നതിനു മുൻപ് കാൻസറിനെ സ്റ്റേജ് ചെയ്യേണ്ടതാണ്. ഇതിന് പല രീതിയിൽ ഉള്ള സ്റ്റേജിങ് ഉണ്ട്. 

1. ക്ലിനിക്കൽ സ്റ്റേജിങ് 

ADVERTISEMENT

2. റേഡിയോളോജിക്കൽ സ്റ്റേജിങ്

3. പതളോജിക്കൽ സ്റ്റേജിങ്   

കാൻസർ ചികിത്സയ്ക്കു മുൻപ് എല്ലാ രോഗികളേയും ഒരു  റേഡിയോളോജിക്കൽ സ്റ്റേജിങ്ങിനു വിധേയരാക്കാറുണ്ട്. ഇതിനായി പെറ്റ് സ്കാൻ ആണ് സാധാരണയായി ചെയ്യപ്പെടുന്നത്. പെറ്റ്  സ്കാൻ ഉപയോഗിച്ചു ‌ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക്  കാൻസർ പടർന്നിട്ടുണ്ടോ എന്ന്  മനസ്സിലാക്കുവാൻ സാധിക്കും. 

എല്ലാ കാൻസറിനെയും പോലെ തന്നെ ബ്രെസ്റ്റ് കാൻസറിനും നാല് സ്റ്റേജുകളാണുള്ളത്. സ്റ്റേജ് 1, സ്റ്റേജ് 2, സ്റ്റേജ് 3, സ്റ്റേജ് 4. എന്നാൽ പ്രായോഗികമായി  നമുക്ക് കാൻസറിനെ മൂന്നായിട്ട്  തിരിക്കുവാൻ  സാധിക്കും. 

ADVERTISEMENT

സ്റ്റേജ് 1 അഥവാ ലോക്കലൈസ്ഡ് കാൻസർ 

സ്റ്റേജ്  2 ലോക്കലി അഡ്വാൻസ്ഡ് കാൻസർ  

സ്റ്റേജ് 3  അഡ്വാൻസ്ഡ് കാൻസർ 

കാൻസർ  ഒരു അവയവത്തിൽ  തുടങ്ങി ആ  അവയവത്തിൽ  തന്നെ നിൽക്കുന്നതിനെയാണ് നമ്മൾ ലോക്കലൈസ്ഡ് സ്റ്റേജ്  എന്ന് പറയുന്നത്. ഉദാഹരണമായി ബ്രെസ്റ്റിൽ തുടങ്ങി ബ്രെസ്റ്റിൽതന്നെ നിൽക്കുന്ന അവസ്ഥ. ബ്രെസ്റ്റിൽ നിന്ന് കക്ഷത്തിലേക്ക് വ്യാപിച്ച അവസ്ഥയാണ് ലോക്കലി അഡ്വാൻസ്ഡ് കാൻസർ. ശരീരത്തിന്റെ മറ്റഷ ഭാഗങ്ങളിലേക്ക്, ലങ്സിലേക്കോ ലിവറിലേക്കോ ബോണിലേക്കോ ബ്രെയിനിലേക്കോ കാൻസർ  പടരുന്ന അവസ്ഥയ്ക്ക് അഡ്വാൻസ്ഡ് കാൻസർ എന്നു  പറയും. 

ADVERTISEMENT

ലോക്കലൈസ്ഡ് സ്റ്റേജിൽ നമുക്ക് കാൻസറിനെ  ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. ലോക്കലി അഡ്വാൻസ്ഡ് സ്റ്റേജിൽ ഒരു പരിധി വരെ കാൻസറിനെ  ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. എന്നാൽ  അഡ്വാൻസ്ഡ് സ്റ്റേജിൽ കാൻസറിനെ  ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുകയില്ല. മറിച്ച്  നിയന്ത്രിച്ച് നിർത്തുവാൻ മാത്രമേ സാധിക്കൂ. സ്റ്റേജ് ചെയ്തതിനു ശേഷമായിരിക്കും കാൻസറിൽ  ഏത് രീതിയിലുള്ള ചികിത്സ വേണമെന്ന് നമ്മൾ തീരുമാനിക്കുന്നത്.

(#pinkmaskchallenge #BCFC എന്ന ടാഗ് ലൈനോടെ ഡോ. ബോബൻ തോമസ് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്ന വിഡിയോയിൽ നിന്ന്) 

English Summary : Breast cancer stagings