കോവിഡിനെതിരെ ഫലപ്രദവും സുരക്ഷിതവുമായി ഒരു വാക്‌സീനിലേക്ക് ഓരോ ചുവടും അടുക്കുകയാണ് ലോകം. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ കാര്യക്ഷമമായ ഒരു വാക്‌സീന്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ജൂലൈ മാസത്തോടെ പൊതുജനങ്ങള്‍ക്ക് വാക്‌സീന്‍ നല്‍കി തുടങ്ങാമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിനെതിരെ ഫലപ്രദവും സുരക്ഷിതവുമായി ഒരു വാക്‌സീനിലേക്ക് ഓരോ ചുവടും അടുക്കുകയാണ് ലോകം. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ കാര്യക്ഷമമായ ഒരു വാക്‌സീന്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ജൂലൈ മാസത്തോടെ പൊതുജനങ്ങള്‍ക്ക് വാക്‌സീന്‍ നല്‍കി തുടങ്ങാമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും പറയുന്നു.

എന്നാല്‍ ഇതിനിടയിലും ചില ശാസ്ത്രജ്ഞരെങ്കിലും ആശങ്കപ്പെട്ട ഒരു കാര്യമുണ്ട്. കൊറോണ വൈറസിനുണ്ടാകുന്ന ജനിതക വ്യതിയാനമാണ് ഇത്. നിരന്തരം വ്യതിയാനം സംഭവിക്കുന്ന വൈറസിന് നിലവില്‍ വികസനത്തിലിരിക്കുന്ന വാക്‌സീന്‍ മതിയാകുമോ എന്ന സംശയമാണ് ചില കോണുകളില്‍ നിന്ന് ഉയര്‍ന്നത്. എന്നാല്‍ അത്തരം ആശങ്കകള്‍ അസ്ഥാനത്താണെന്നും വികസനത്തിലിരിക്കുന്ന കോവിഡ് വാക്‌സീനുകളെ വൈറസിന്റെ ജനിതക വ്യതിയാനം ബാധിക്കില്ലെന്നും ഓസ്‌ട്രേലിയയില്‍ നടത്തിയ പഠനം സ്ഥിരീകരിച്ചു. 

ADVERTISEMENT

ഓസ്‌ട്രേലിയയിലെ ദേശീയ ശാസ്ത്ര ഏജന്‍സിയായ കോമണ്‍വെല്‍ത്ത് സയന്റിഫിക്ക് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ആണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ജനിത വ്യതിയാനം വാക്‌സീന്‍ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്നതിനെ സംബന്ധിച്ച് തെളിവുകളൊന്നും ഏജന്‍സി നടത്തിയ പഠനത്തില്‍ ലഭിച്ചില്ല. ഒരു തരം കീരികളില്‍ നടത്തിയ ഗവേഷണമാണ് ഇത് തെളിയിച്ചത്. എന്‍പിജെ വാക്‌സീന്‍സ് എന്ന ജേണലിലാണ് ഗവേഷണ പഠന ഫലം പ്രസിദ്ധീകരിച്ചത്. 

ലോകത്ത് ഇന്ന് വികസനത്തിലിരിക്കുന്ന വാക്‌സീനുകള്‍ മാതൃകയാക്കിയിരിക്കുന്നത് വൈറസിന്റെ യഥാര്‍ത്ഥ ഡി-വകഭേദത്തെയാണ്. എന്നാല്‍ വൈറസിന് പിന്നീട് പരിവര്‍ത്തനം സംഭവിച്ചത് മൂലം ഇന്ന് ലോകമെമ്പാടും പടരുന്നത് ജി-വകഭേദമാണ്. 

ADVERTISEMENT

D614G വകഭേദമാണ് ഇന്ന് പ്രബലമെങ്കിലും അവയ്‌ക്കെതിരെയും വാക്‌സീനുകള്‍ ഫലപ്രദമാണെന്ന് ഗവേഷകര്‍  ഉറപ്പിക്കുന്നു. ഇന്‍ഫ്‌ളുവന്‍സ വാക്‌സീന്‍ പോലെ ഓരോ സീസണിലേക്കും  പ്രത്യേകം വാക്‌സീനുകള്‍ കോവിഡിന് വേണ്ടി വരില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്. 

English Summary : Potential Covid-19 vaccines not affected by recent mutations