കോവിഡ്–19 വീണ്ടും വരുമോയെന്നുള്ളതാണ് അടുത്തകാലത്തായി ശാസ്ത്രലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചർച്ചാവിഷയങ്ങളിലൊന്ന്. ഇത്രയധികം കേസുകൾ ലോകത്തെമ്പാടും ബാധിക്കുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ട റീഇൻഫെക്‌ഷൻ വളരെ കുറവെന്ന് പറയേണ്ടിവരും. അങ്ങനെ പറയുമ്പോഴും രോഗലക്ഷണം ഇല്ലാതെ പോലും രണ്ടാമത് വന്നവരുടെ കണക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ്–19 വീണ്ടും വരുമോയെന്നുള്ളതാണ് അടുത്തകാലത്തായി ശാസ്ത്രലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചർച്ചാവിഷയങ്ങളിലൊന്ന്. ഇത്രയധികം കേസുകൾ ലോകത്തെമ്പാടും ബാധിക്കുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ട  റീഇൻഫെക്‌ഷൻ വളരെ കുറവെന്ന് പറയേണ്ടിവരും.

അങ്ങനെ പറയുമ്പോഴും രോഗലക്ഷണം ഇല്ലാതെ പോലും രണ്ടാമത് വന്നവരുടെ കണക്ക് വീണ്ടും ലഭിക്കേണ്ടിയിരിക്കുന്നു. അമേരിക്കയിൽ  ആദ്യത്തെ ഇത്തരമൊരു കേസ് ലാൻസെറ്റ് റിപ്പോർട്ട് ചെയ്തത് മുതൽ ശാസ്ത്രലോകം ഇതിനെ വിശകലനം ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

ADVERTISEMENT

ഹോങ്കോങ്, ബെൽജിയം, ഇക്കഡോർ സ്ഥലങ്ങളിലും കൂടി  വൈറസ് ചില രോഗികൾക്ക് രണ്ടാമത് വന്നതോടെ  ഇതിനെക്കുറിച്ചുള്ള ത്വരിതഗതിയിലുള്ള ഗവേഷണങ്ങൾ നടന്നു വരികയാണ്.

കേരളത്തിലും ഭാരതത്തിലും അത്തരം രണ്ടാമത്തെ  അണുബാധ വിലയിരുത്തപ്പെട്ടു കൊണ്ടിരിക്കുന്നു. ഇത്തരുണത്തിൽ ആർ ടി പി സി ആർ തുടർച്ചയായി പോസിറ്റിവിറ്റി കാണിക്കുന്നത് രണ്ടാമത്തെ അണുബാധയല്ലയെന്നുറപ്പാണ്.

ADVERTISEMENT

ഒരിക്കൽ നെഗറ്റീവായി കഴിഞ്ഞാൽ വീണ്ടും പോസിറ്റീവ് ആകുന്ന രീതിയെ മാത്രമേ റീഇൻഫെക്‌ഷൻ എന്ന് പറയാൻ കഴിയുകയുള്ളൂ. അതുമാത്രമല്ല രണ്ടാമത് വരുന്ന അണുബാധ ആർ ടി പി സി ആർ ഫാൾസ് നെഗറ്റീവ് അതായത് തെറ്റായ രീതിയിൽ നെഗറ്റീവ് കാണിക്കുന്ന ടെസ്റ്റിലെ പരിമിതി മൂലമാണോയെന്നും വിലയിരുത്തപ്പെടേണ്ടതുണ്ട്.

ഇതുവരെ ലഭ്യമായ തെളിവുകൾ അനുസരിച്ച് രണ്ടാമത് വരുന്നവർക്ക്‌ കൂടുതൽ ഗുരുതരമായ രീതിയിൽ രോഗം  കാണപ്പെടുന്നു. ഓക്സിജൻ ചികിത്സയും ഐ സി യു ചികിത്സയുമൊക്കെ വേണ്ടിവരുന്നു അത്തരം ആൾക്കാരിൽ.

ADVERTISEMENT

എന്നാൽ ആദ്യത്തെ അണുബാധ കഴിഞ്ഞു  നടത്തിയ ആന്റിബോഡി ടെസ്റ്റുകളെ കുറിച്ചുള്ള വിവരങ്ങൾ പരിമിതമാണ്. മാത്രമല്ല ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കുന്ന ആന്റിബോഡി ടെസ്റ്റുകളുടെ നിലവാരം വിവിധതരത്തിലാണെന്നുള്ളത് പ്രാധാന്യമർഹിക്കുന്നു.

അത് മാത്രമല്ല ഹേർഡ് ഇമ്മ്യൂണിറ്റി അവകാശവാദങ്ങളുന്നയിച്ചവർ  ഇത്തരം കാര്യങ്ങളുടെ സാധ്യതയെക്കുറിച്ച്  തിരിച്ചറിഞ്ഞില്ലയെന്നുള്ളതാണ് സത്യം.

 വാക്സീനുകൾ വിലയിരുത്തുമ്പോൾ റീ ഇൻഫെക്‌ഷൻ സാധ്യത കൂടി കണക്കിലെടുത്തുവേണം ഫലപ്രാപ്തി വിലയിരുത്തുക. അതായത് കോവിഡ്-19  വന്നവർ തത്കാലം  കരുതലുകൾ തുടരണമെന്നർഥം.

English Summary : COVID- 19 and reinfection