ലോകത്ത് കോവിഡ്-19 മഹാമാരിയുടെ വ്യാപനം തീവ്രമായിരിക്കുന്ന സമയത്ത് ലോക കൈകഴുകല്‍ ദിനത്തിന് വളരെയേറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കഴിഞ്ഞിരിക്കുന്ന ഈ സമയത്ത് അതി ജാഗ്രതയാണ് വേണ്ടത്. ജനസാന്ദ്രത വളരെ കൂടുതലുളള നമ്മുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്ത് കോവിഡ്-19 മഹാമാരിയുടെ വ്യാപനം തീവ്രമായിരിക്കുന്ന സമയത്ത് ലോക കൈകഴുകല്‍ ദിനത്തിന് വളരെയേറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കഴിഞ്ഞിരിക്കുന്ന ഈ സമയത്ത് അതി ജാഗ്രതയാണ് വേണ്ടത്. ജനസാന്ദ്രത വളരെ കൂടുതലുളള നമ്മുടെ കേരളത്തില്‍ രോഗവ്യാപനവും മരണനിരക്കും കുറച്ചു കൊണ്ടുവരാന്‍ കഴിഞ്ഞത് ആരോഗ്യ സംവിധാനങ്ങളുടെ നേട്ടമാണ്. ഇതോടൊപ്പം ജനങ്ങള്‍ ബ്രേക്ക് ദ ചെയിന്‍ പ്രതിരോധ നടപടികള്‍ ശക്തമായി പാലിച്ചതും ഫലം കണ്ടു. ഈ ലോക കൈകഴുകള്‍ ദിനത്തിലും എല്ലാവരും ഫലപ്രദമായി കൈകഴുകുന്നതിന്റെ നല്ലവശം മറ്റുള്ളവരിലേക്ക് എത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ആദ്യ ഘട്ടത്തില്‍ കൈവിടാതിരിക്കൂ കൈ കഴുകൂ, പിന്നീട് സോപ്പ്, മാസ്‌ക്, സാമൂഹിക അകലം എന്നിവ പാലിക്കാന്‍ എസ്എംഎസ്, തുപ്പല്ലേ തോറ്റു പോകും എന്നീ സന്ദേശങ്ങള്‍ കൊണ്ടുവന്നു. വലിയ സ്വീകാര്യതയോടെയാണ് സ്ഥാപനങ്ങളും വ്യക്തികളും ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ ഏറ്റെടുത്തത്. എന്നാല്‍ ഒരു ഘട്ടം പിന്നിട്ടപ്പോള്‍ സാനിറ്റൈസര്‍ അല്ലങ്കില്‍ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുന്നതില്‍ ജാഗ്രതക്കുറവ് പലയിടങ്ങളിലും ഉണ്ടായിട്ടുണ്ട്. ത്വക്കില്‍ 9 മണിക്കൂര്‍ വരെ വൈറസ് നിലനില്‍ക്കുമെന്നും സ്പര്‍ശിക്കുന്ന ചില പ്രതലങ്ങളില്‍ ദീര്‍ഘ നാള്‍ വൈറസിന് ജീവനോടെയിരിക്കാനും രോഗം പകര്‍ത്താനും കഴിയുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ADVERTISEMENT

സോപ്പും വെള്ളവും കൊണ്ട് 20 സെക്കന്റ് കൊണ്ട് ഫലപ്രദമായി കൈകഴുകലിലൂടെ കോവിഡ്-19 ഉള്‍പ്പെടെയുള്ള വിവിധ പകര്‍ച്ച വ്യാധികളില്‍ നിന്നും മുക്തി നേടാവുന്നതാണ്. ഇങ്ങനെ സോപ്പുപയോഗിച്ച് കൈകഴുകുന്നതിലൂടെ അണുബാധ പകരുന്നത് വളരെയധികം നിയന്ത്രിക്കാന്‍ സാധിക്കും. ശ്വാസകേശം, ഉദരം, കണ്ണ്, ത്വക്ക് എന്നിവയിലുണ്ടാകുന്ന അണുബാധകള്‍ ഉദാഹരണമാണ്. ന്യൂമോണിയ, വയറിളക്കം, ചെങ്കണ്ണ് വിവിധതരം ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവ വളരെയധികം കുറയ്ക്കുവാന്‍ ഇതിലൂടെ സാധിക്കും. കൈകള്‍ കഴുകാതെ ഒരിക്കലും മുഖം, മൂക്ക്, വായ്, കണ്ണ് എന്നിവ സ്പര്‍ശിക്കരുത്.

വെള്ളം കൊണ്ട് മാത്രം കഴുകിയാല്‍ കൈകള്‍ ശുദ്ധമാകുകയില്ല. അതിനാല്‍ സോപ്പ് കൊണ്ട് കൈ കഴുകുന്നതാണ് ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗം. അഴുക്കിനേയും എണ്ണയേയും കഴുകിക്കളഞ്ഞ് രോഗാണുക്കളെ നശിപ്പിക്കാന്‍ ഇതിലൂടെ കഴിയുന്നു. കുട്ടികളെ ചെറിയ പ്രായം മുതല്‍ ഫലപ്രദമായി കൈകഴുകുന്ന വിധം പഠിപ്പിക്കേണ്ടതാണ്.

ഫലപ്രദമായി കൈ കഴുകാനുള്ള 8 മാര്‍ഗങ്ങള്‍

കടപ്പാട്: സമൂഹമാധ്യമം

1. ആദ്യം ഉള്ളംകൈ രണ്ടും സോപ്പുയോഗിച്ച് നന്നായി പതപ്പിച്ച് തേയ്ക്കുക

ADVERTISEMENT

2. പുറംകൈ രണ്ടും മാറിമാറി തേയ്ക്കുക

3. കൈ വിരലുകള്‍ക്കിടകള്‍ തേയ്ക്കുക

4. തള്ളവിരലുകള്‍ തേയ്ക്കുക

5. നഖങ്ങള്‍ ഉരയ്ക്കുക

ADVERTISEMENT

6. വിരലുകളുടെ പുറക് വശം തേയ്ക്കുക

7. കൈക്കുഴ ഉരയ്ക്കുക

8. നന്നായി വെള്ളം ഒഴിച്ച് കഴുകി വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക

English Summary : World handwash day