കാൻസർ ഭേദപ്പെടുത്തുന്നതിൽ നിർണായക സ്ഥാനം ആണ് കീമോതെറാപ്പിക്ക് ഉള്ളത്. ശസ്ത്രക്രിയയ്ക്കു ശേഷം പല കാൻസർ രോഗങ്ങൾക്കും പതിവായി കീമോ നൽകാറുണ്ട്. ഉദാ: സ്തനാർബുദം, വൻകുടൽ കാൻസർ തുടങ്ങിയവ. എന്നാൽ കീമോതെറാപ്പി ചെയ്താൽ വരാവുന്ന പാർശ്വഫലങ്ങളെ പറ്റിയുള്ള ചിന്ത പലരെയും അലട്ടുന്നു. എനിക്ക് ഇതൊന്ന് ഒഴിവാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൻസർ ഭേദപ്പെടുത്തുന്നതിൽ നിർണായക സ്ഥാനം ആണ് കീമോതെറാപ്പിക്ക് ഉള്ളത്. ശസ്ത്രക്രിയയ്ക്കു ശേഷം പല കാൻസർ രോഗങ്ങൾക്കും പതിവായി കീമോ നൽകാറുണ്ട്. ഉദാ: സ്തനാർബുദം, വൻകുടൽ കാൻസർ തുടങ്ങിയവ. എന്നാൽ കീമോതെറാപ്പി ചെയ്താൽ വരാവുന്ന പാർശ്വഫലങ്ങളെ പറ്റിയുള്ള ചിന്ത പലരെയും അലട്ടുന്നു. 

എനിക്ക് ഇതൊന്ന് ഒഴിവാക്കി തരാമോ?

ADVERTISEMENT

വേറെ ഒരിടത്തും രോഗം ഇല്ലല്ലോ? പിന്നെ എന്തിനാണ് കീമോതെറാപ്പി?

എത്രയോ പുതിയ തരം മരുന്നുകളെ പറ്റി ഞങ്ങൾ കേൾക്കുന്നു? പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്ന് ഇല്ലേ?

ഇങ്ങനെ എല്ലാം പോകുന്നു ചിന്തകൾ!

എന്തിനാണ് ഓപ്പറേഷനു ശേഷം കീമോതെറാപ്പി കൊടുക്കുന്നത്?

ADVERTISEMENT

ഉത്തരം ലളിതം. രോഗത്തിന്റെ പുനരാഗമനം അഥവാ രോഗം വീണ്ടും വരുന്നത് തടയുക, അങ്ങനെ രോഗത്തെ അതിജീവിക്കാൻ ഉള്ള സാധ്യത വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം.

രോഗം വേറെ ഭാഗത്ത് ഇല്ല എന്ന് വിശദ പരിശോധനയിൽ, PET സ്കാൻ ഉൾപ്പെടെ, തെളിഞ്ഞതാണല്ലോ ? പിന്നെ എങ്ങനെയാണ് വീണ്ടും വരുന്നത്?

ഇവിടെയാണ് ചികിത്സയുടെ ശാസ്ത്രീയ വശം വരുന്നത്. കീമോതെറാപ്പി മരുന്നുകൾ സ്തനാർബുദത്തിന് ഉപയോഗിച്ചു തുടങ്ങിയത് 1970 ന് ശേഷമാണ്. അതിന് മുൻപ് മാറിടം നീക്കം ചെയ്ത് രോഗികൾക്ക് റേഡിയേഷൻ നൽകുന്നതായിരുന്നു ചികിത്സാ രീതി. രോഗം ആരംഭ ഘട്ടത്തിൽ ആണ് എങ്കിൽ പോലും എഴുപത് ശതമാനം രോഗികളിലും രോഗം തിരികെ വരുന്നതായിരുന്നു പതിവ്. അങ്ങനെ ആണ് കീമോ മരുന്നുകൾ ഉപയോഗിച്ചു തുടങ്ങുന്നത്. അങ്ങനെ ചെയ്തപ്പോൾ രോഗം തിരികെ വരാനുള്ള സാധ്യത പത്തോ ഇരുപതോ ശതമാനത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. ഇത് സാധ്യമായത് വർഷങ്ങൾ കൊണ്ട് പലവിധ മരുന്നുകൾ പല രീതിയിൽ കൊടുത്തു കൊണ്ട് ആണ് എന്ന് ഓർക്കുക.

സർജറിക്ക് ശേഷം ശരീരത്തിൽ എവിടെയെങ്കിലും കാണാൻ കഴിയാത്ത രീതിയിൽ (microscopic) കാൻസർ കോശങ്ങൾ അവശേഷിക്കുന്നു എങ്കിൽ അവയെ ഉന്മൂലനം ചെയ്യുക എന്നതാണ് ഇതിന്റെ ശരിയായ ശാസ്ത്രീയ വശം.

ADVERTISEMENT

സ്തനാർബുദത്തിന് പുറമേ വൻകുടൽ കാൻസറിലും കീമോ കൊണ്ടുള്ള പ്രയോജനം ഇത്രമേൽ ഉയർന്നു നിൽക്കുന്നു.

ചികിത്സ കൊണ്ട് നൂറു ശതമാനം രോഗമുക്തി എന്നതാണ് നിങ്ങളുടെ മാത്രമല്ല ഞങ്ങളുടെയും ആഗ്രഹം എങ്കിലും ഓരോ രോഗവും രോഗിയും വ്യത്യസ്തമാണ് എന്ന സത്യം നമ്മൾ മനസ്സിലാക്കണം. 

ഇനി ഒരു കാര്യം, കാൻസർ വന്നാൽ കീമോതെറാപ്പി നിർബന്ധമാണ് എന്നൊന്നും ഇല്ല. ഉദാ: ഒന്നാം സ്റ്റേജ് കുടൽ കാൻസർ, ഒന്നാം സ്റ്റേജ് ഗർഭാശയ കാൻസർ തുടങ്ങിയ ഒരു വലിയ നിര തന്നെയുണ്ട്. രോഗത്തിന്റെ തരം, രോഗിയുടെ ആരോഗ്യം, രോഗത്തിന്റെ സ്റ്റേജ്, ചികിത്സ ചെയ്യുന്നത് കൊണ്ടുള്ള മെച്ചം ഇവയെല്ലാം വിലയിരുത്തിയ ശേഷം ആവശ്യമുണ്ടെങ്കിൽ മാത്രം കീമോ കൊടുത്താൽ മതിയാകും.

ചില സന്ദർഭങ്ങളിൽ ചികിത്സകൊണ്ട് എത്ര പ്രയോജനം ഉണ്ടെങ്കിലും കൊടുക്കാൻ സാധിക്കില്ല. ഉദാ: വളരെ പ്രായംചെന്ന രോഗി, അല്ലെങ്കിൽ മറ്റ് രോഗാവസ്ഥകൾ മൂലം അവശനായ രോഗി. ഇത്തരം അവസരങ്ങളിൽ ചികിത്സകൊണ്ടുള്ള മെച്ചവും ചികിത്സകൊണ്ടുള്ള പാർശ്വഫലങ്ങളും വിലയിരുത്തിയ ശേഷം ഉചിതമായ തീരുമാനങ്ങൾ എടുക്കണം.

രോഗം തിരികെ വരാനുള്ള സാധ്യത കൃത്യമായി പ്രവചിക്കുന്നതിന് ചിലപ്പോൾ ജനിതക പരിശോധനകൾ ചില ട്യൂമറിൽ നടത്താറുണ്ട്. ഉദാ: സ്തനാർബുദം. വ്യാപകമായി അവ ഉപയോഗിക്കുന്നതിന് ഉള്ള തടസ്സം ടെസ്റ്റിനുള്ള ചെലവാണ്.

അപ്പോൾ, എന്തിനാണ് കീമോതെറാപ്പി കൊടുക്കുന്നത് എന്ന് മനസ്സിലായില്ലേ ?

English Summary : Breast cancer and chemotherapy