ഇന്ത്യയിൽ ഇന്ന് 7.70 കോടിയിലധികമാണു പ്രമേഹബാധിതർ. 25 വർഷങ്ങൾക്കകം ഇത് 13.4 കോടിയായി വർധിക്കുമെന്നാണു കണക്ക്. ഇപ്പോഴുള്ള പ്രമേഹരോഗികളിൽ 50 ശതമാനത്തിലധികം പേർക്കും രോഗമുണ്ടെന്നു പോലും അറിയില്ല. അറിയുന്ന പലരുമാകട്ടെ, കൃത്യമായി രോഗനിയന്ത്രണം ഉറപ്പാക്കുന്നുമില്ല. അന്ധത, വൃക്കതകരാറ്, പാദരോഗം, പക്ഷാഘാതം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ ഇന്ന് 7.70 കോടിയിലധികമാണു പ്രമേഹബാധിതർ. 25 വർഷങ്ങൾക്കകം ഇത് 13.4 കോടിയായി വർധിക്കുമെന്നാണു കണക്ക്. ഇപ്പോഴുള്ള പ്രമേഹരോഗികളിൽ 50 ശതമാനത്തിലധികം പേർക്കും രോഗമുണ്ടെന്നു പോലും അറിയില്ല. അറിയുന്ന പലരുമാകട്ടെ, കൃത്യമായി രോഗനിയന്ത്രണം ഉറപ്പാക്കുന്നുമില്ല. അന്ധത, വൃക്കതകരാറ്, പാദരോഗം, പക്ഷാഘാതം, തീവ്ര അണുബാധ തുടങ്ങിയ ഒട്ടേറെ ഗുരുതര രോഗാവസ്ഥകളാണു പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ ഉണ്ടാകുക. ലളിതമായ ചില മാർഗങ്ങളിലൂടെ തന്നെ പ്രമേഹത്തെ വരുതിയിൽ നിർത്താനും ഗുരുതരാവസ്ഥകളെ ഒഴിവാക്കാനുമാകുമെന്ന് തിരുവനന്തപുരം ഡയബറ്റിസ് കെയർ സെന്ററിലെ ഡോ.ശ്രീജിത്ത് എൻ.കുമാർ പറയുന്നു. 

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർന്നു നിൽക്കുന്ന അവസ്ഥയാണല്ലോ പ്രമേഹം. രക്തത്തിലെ ഗ്ലൂക്കോസ് ഭണത്തിനു മുൻപ് 100ൽ താഴെയാണു നോർമൽ അളവ്. പ്രമേഹമുള്ളവർക്ക് ഇത് നൂറ്റിയിരുപത്തിയാറോ അതിൽ കൂടുതലോ ആകാം. പ്രീ ഡയബറ്റിസ് അഥവാ പ്രമേഹ സാധ്യതയുള്ളവരിൽ ഇത് 100നും 125നും ഇടയ്ക്കാകും. 

ADVERTISEMENT

ഭക്ഷണശേഷമുള്ള നോർമൽ ഗ്ലൂക്കോസ് അളവ് 140ൽ താഴെയാണ്. പ്രമേഹമുള്ളവരിൽ ഇത് ഇരുനൂറോ അതിൽ കൂടുതലോ ആകാം. പ്രീ ഡയബറ്റിസുകാരിൽ 140–199 എന്ന അളവിലും. 

പ്രമേഹ നിയന്ത്രണം ഇങ്ങനെ

ADVERTISEMENT

∙ പ്രമേഹം മാറ്റാനും വരാതിരിക്കാനുമുള്ള ഏറ്റവും മികച്ച മാർഗം ശരീരഭാരം നിയന്ത്രിക്കുകയാണ്. ഉദര ചുറ്റളവ് (പൊക്കിളിന്റെ സ്ഥാനത്ത്) പുരുഷന്മാരിൽ 90ലും സ്ത്രീകളിൽ 80 സെന്റീമീറ്ററിലും താഴെയായിരിക്കണം. ഇതുറപ്പാക്കുമ്പോൾ കൊഴുപ്പ് കുറയുന്നതു മൂലം പ്രമേഹം കുറഞ്ഞുവരുന്നതായി കാണാം. ഇതിനായി ‘നല്ല ഭക്ഷണ’ ശീലവും കൃത്യമായ വ്യായാമവുമാണു വേണ്ടത്.

∙ നല്ല ഭക്ഷണം എന്നാൽ പച്ചക്കറികളും പഴവർഗങ്ങവും കൂടുതൽ കഴിക്കുക, ധാന്യവും കിഴങ്ങും കുറയ്ക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഭക്ഷണം കഴിക്കുമ്പോൾ പ്ലേറ്റിൽ പകുതി പച്ചക്കറികളും പഴങ്ങളും (പ്രമേഹ രോഗികൾ ആപ്പിൾ, പേരയ്ക്ക, ഓറഞ്ച്, സബർജലി തുടങ്ങിയ മധുരം കുറഞ്ഞവ) ആകണം. മറു പകുതിയുടെ പകുതി പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും ശേഷിക്കുന്ന കാൽ ഭാഗം മാത്രം ധാന്യവും അടങ്ങുന്നതാകട്ടെ ഫുഡ് പ്ലേറ്റ്. 

ADVERTISEMENT

∙ നിത്യവും 30–45 മിനിറ്റ് വ്യായാമം ചെയ്യാനും മറ്റു സമയങ്ങളിൽ ശരീരം നന്നായി അനങ്ങാനും ശ്രദ്ധിക്കണം. 30 മിനിറ്റിലധികം ഒരേ ഇരിപ്പ് ഇരിക്കുന്നതു പ്രമേഹസാധ്യത കൂട്ടുമത്രേ. 

∙ പ്രമേഹം മാത്രമല്ല രക്തസമ്മർദവും കൊളസ്ട്രോളും ഉണ്ടെങ്കിൽ അവയും നിർബന്ധമായും നിയന്ത്രണവിധേയമായിരിക്കണം. 

∙ഇതിനൊപ്പം കണ്ണ്, വൃക്ക, ഞരമ്പ്, ഹൃദയ പരിശോധനകൾ വർഷത്തിലൊരിക്കലെങ്കിലും നടത്തുകയും വേണം. 

∙ പ്രമേഹത്തിന്റെ തുടക്കകാലത്തു തന്നെ രോഗം കണ്ടെത്താനായാൽ നല്ല ഭക്ഷണരീതിയും മികച്ച ജീവിതശൈലിയും കൊണ്ട് രോഗത്തെ മാറ്റിയെടുക്കാനാകും. റിവേഴ്സ് ഡയബറ്റിസ്, ഡയബറ്റിസ് റെമിഷൻ എന്നും ഒക്കെ വിളിക്കുന്ന ഈ രീതിക്ക് ഇന്നു പ്രചാരമേറി വരുന്നു.

∙ പ്രമേഹത്തിനെതിരെയുള്ള പോരാട്ടം ഒരു വ്യക്തിയുടെ മാത്രമായി മാറരുത്. അതു കുടുംബത്തിന്റെയും സമൂഹത്തിന്റെ ഒന്നാകെയുമുള്ള പോരാട്ടമായി വളരണം. 

English Summary : Diabetes care