നല്ല ഉറക്ക ശീലങ്ങളും ഉറക്ക ക്രമവുമുള്ള മുതിര്‍ന്ന വ്യക്തികളില്‍ ഹൃദ്രോഗ സാധ്യത 42 ശതമാനം കുറവായിരിക്കുമെന്ന് പഠനം. രാവിലെ ഉറക്കമുണരുക, പ്രതിദിനം ഏഴു മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുക, നിരന്തരം ഉറക്കമില്ലായ്മ ഉണ്ടാകാതിരിക്കുക, കൂര്‍ക്കം വലിയോ, അമിതമായ പകലുറക്കമോ ഉണ്ടാകാതിരിക്കുക എന്നിവയെല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല ഉറക്ക ശീലങ്ങളും ഉറക്ക ക്രമവുമുള്ള മുതിര്‍ന്ന വ്യക്തികളില്‍ ഹൃദ്രോഗ സാധ്യത 42 ശതമാനം കുറവായിരിക്കുമെന്ന് പഠനം. രാവിലെ ഉറക്കമുണരുക, പ്രതിദിനം ഏഴു മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുക, നിരന്തരം ഉറക്കമില്ലായ്മ ഉണ്ടാകാതിരിക്കുക, കൂര്‍ക്കം വലിയോ, അമിതമായ പകലുറക്കമോ ഉണ്ടാകാതിരിക്കുക എന്നിവയെല്ലാം ആരോഗ്യകരമായ ഉറക്കക്രമത്തിന്റെ ലക്ഷണങ്ങളാണ്. 

അമേരിക്കയിലെ ടുലാനെ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കുലേഷന്‍ ജേണലിലാണ് പ്രസിദ്ധീകരിച്ചത്. ഉറക്കക്രമം മെച്ചപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തെ സഹായിക്കുമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. 

ADVERTISEMENT

37നും 73നും ഇടയില്‍ പ്രായമുള്ള 408802 പേരില്‍ 2016 മുതല്‍ 2020 വരെ നാലു വര്‍ഷത്തോളമാണ് പഠനം നടത്തിയത്. 2019 ഏപ്രില്‍ 1 വരെ ഇവരിലുണ്ടായ ഹൃദയാഘാതസംഭവങ്ങള്‍ രേഖപ്പെടുത്തി. ഹൃദയസ്തംഭനമുണ്ടായ 5221 കേസുകള്‍ ഉണ്ടായി. പഠനത്തിന് വിധേയരാക്കിയ വ്യക്തികളുടെ ഉറക്കത്തിന്റെ നിലവാരവും ക്രമവുമാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. 

ഉറക്കത്തിന്റെ ദൈര്‍ഘ്യം, ഉറക്കമില്ലായ്മ, കൂര്‍ക്കംവലി, പകലുറക്കം, നേരത്തെയാണോ വൈകിയാണോ ഉണരുന്നത് തുടങ്ങിയ ഘടകങ്ങളാണ് ഉറക്കത്തിന്റെ നിലവാരം നിര്‍ണയിക്കാന്‍ ഉപയോഗിച്ചത്. 

ADVERTISEMENT

ഏഴ് മണിക്കൂറില്‍ താഴെയുള്ള ഉറക്കം ഹ്രസ്വകാലയളവായും എട്ട് മണിക്കൂര്‍ വരെയുള്ളത് സാധാരണ കാലയളവായും ഒന്‍പത് മണിക്കൂറോ അതിലധികമോ ഉള്ള ഉറക്കം ദീര്‍ഘ കാലയളവായും പഠനത്തില്‍ കണക്കാക്കി. 

അതിരാവിലെ എഴുന്നേക്കുന്നവരില്‍ ഹൃദയാഘാത സാധ്യത എട്ട് ശതമാനം കുറവാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. ഏഴു മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നവരില്‍ ഇത് 12 ശതമാനമാണ്. ഇടയ്ക്കിടെ ഉറക്കമില്ലായ്മ അനുഭവിക്കാത്തവരില്‍ ഹൃദയാഘാത സാധ്യത 17 ശതമാനം കുറവാണ്. പകല്‍ ഉറക്കം തൂങ്ങാത്തവരില്‍ ഇത് 34 ശതമാനവും കുറവാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. 

ADVERTISEMENT

English Summary : Healthy sleep habits help lower risk of heart failure