ഭക്ഷണത്തിൽ ചുവന്ന മുളക് ഉൾപ്പെടുത്തുന്നതും ദീർഘായുസ്സുമായി വല്ല ബന്ധവും ഉണ്ടോ? ഉണ്ടെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA) നടത്തിയ ഒരു പഠനം പറയുന്നത്. 'സയന്റിഫിക് സെഷൻസ് 2020' എന്ന ഒരു വിർച്വൽ കോൺഫറൻസിലാണ് മുളകിന്റെ ഉപയോഗം ദീർഘായുസ്സായിരിക്കാൻ സഹായിക്കും എന്ന് കണ്ടത്. സാധാരണയായി ദിവസവും നമ്മൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷണത്തിൽ ചുവന്ന മുളക് ഉൾപ്പെടുത്തുന്നതും ദീർഘായുസ്സുമായി വല്ല ബന്ധവും ഉണ്ടോ? ഉണ്ടെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ  (AHA) നടത്തിയ ഒരു പഠനം പറയുന്നത്.

'സയന്റിഫിക് സെഷൻസ് 2020' എന്ന ഒരു വിർച്വൽ കോൺഫറൻസിലാണ്  മുളകിന്റെ ഉപയോഗം ദീർഘായുസ്സായിരിക്കാൻ സഹായിക്കും എന്ന് കണ്ടത്.

ADVERTISEMENT

സാധാരണയായി ദിവസവും നമ്മൾ പാചകത്തിനുപയോഗിക്കുന്ന ചുവന്ന മുളകിന് എരിവ് മാത്രമല്ല ആരോഗ്യഗുണങ്ങളും ഏറെയുണ്ട്.

മുളകിന് ആന്റിഇൻഫ്ളമേറ്ററി, ആന്റിഓക്സിഡന്റ്, ആന്റി കാൻസർ  ഗുണങ്ങളുണ്ട്. കൂടാതെ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കാനും സാധിക്കും. ഈ  ഘടകങ്ങൾ ഒരു വ്യക്തിക്ക് ഹൃദയസംബന്ധമായ അസുഖങ്ങളോ കാൻസറോ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് AHA പറയുന്നു. 

ADVERTISEMENT

യു എസ്, ഇറ്റലി, ചൈന, ഇറാൻ എന്നിവിടങ്ങളിലെ 5,70,000  പേരുടെ ആരോഗ്യ വിവരങ്ങൾ പഠനത്തിനായി ഉൾപ്പെടുത്തി. പതിവായി ചുവന്ന മുളക് കഴിച്ചവർക്ക് ഹൃദ്രോഗം മൂലമുള്ള മരണ സാധ്യത 26 ശതമാനം കുറവാണെന്ന് കണ്ടു. കാൻസർ മരണത്തിനുള്ള സാധ്യത 23 ശതമാനവും മറ്റു കാരണങ്ങൾ കൊണ്ടുള്ള മരണ സാധ്യത 25 ശതമാനവും കുറവാണെന്നും ഫോക്‌സ്  ന്യൂസിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

ഈ  പ്രാഥമിക കണ്ടെത്തൽ ശരിവയ്ക്കാനായി കൂടുതൽ പഠനങ്ങൾ ഈ  മേഖലയിൽ ആവശ്യമാണെന്ന് പഠനത്തിനു നേതൃത്വം നൽകിയ ഡോ. ബോഷു പറയുന്നു.

ADVERTISEMENT

English Summary : Chillies health benefits