ജനറൽ സർജറി ഉൾപ്പെടെ നിർവഹിക്കുന്നതിന് സപെഷലൈസ്ഡ് ആയുർവേദ ഡോക്ടർമാർക്ക് കേന്ദ്ര അനുമതി നൽകി. പൈൽസ്, മൂത്രക്കല്ല്, ഹെർണിയ, വെരിക്കോസ് വെയിൻ, ഇഎൻടി, ദന്തചികിത്സ തുടങ്ങി 34 ശസ്ത്രക്രിയകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായി ഐഎംഎ കേരള ചാപ്റ്റർ വൈസ്പ്രസിഡന്റും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനറൽ സർജറി ഉൾപ്പെടെ നിർവഹിക്കുന്നതിന് സപെഷലൈസ്ഡ് ആയുർവേദ ഡോക്ടർമാർക്ക് കേന്ദ്ര അനുമതി നൽകി. പൈൽസ്, മൂത്രക്കല്ല്, ഹെർണിയ, വെരിക്കോസ് വെയിൻ, ഇഎൻടി, ദന്തചികിത്സ തുടങ്ങി 34 ശസ്ത്രക്രിയകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്.

എന്നാൽ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായി ഐഎംഎ കേന്ദ്ര കമ്മിറ്റി അംഗവും ഇഎന്‍ടി വിദഗ്ധനുമായ ഡോ. സുൽഫി നൂഹു മനോരമ ഓൺലൈനോടു പറഞ്ഞു. 

ADVERTISEMENT

ബിഎഎംഎസിൽ ശസ്ത്രക്രിയയെക്കുറിച്ച് യാതൊരു പരിശീലനവും നൽകുന്നില്ല എന്നതു തന്നെയാണ് പ്രധാന കാരണം. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം ഒരു പരിശീലനം നൽകുന്ന തിനെ 20–25 വർഷമായി കോടതി നടപടികളിലും നിയമക്കുരുക്കുകളിലും എതിർപ്പിലും പെട്ട് കിടക്കുന്നതാണ്. Nmc നിയമപ്രകാരം ക്വാളിഫൈഡ് അല്ലാത്ത ഒരാളെ പരിശീലിപ്പിക്കാൻ പാടില്ല. ഇവർക്ക് ബിഎഎംഎസിനു പോലും പരിശീലനം നൽകുന്നില്ല.

ഇത്തരം ആൾക്കാർക്ക് സ്പെഷലിസ്റ്റ് ആക്കാനുള്ള പെർമിഷൻ കൊടുക്കാൻ സാധിക്കില്ല.  ഇത് ആൾക്കാരുടെ ജീവനെ വെല്ലുവിളിക്കുന്ന ഒന്നാണ്. മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

എംബിബിഎസ് കഴിഞ്ഞ് മോഡേൺ മെഡിസിനിൽ പിജിയും  കഴിഞ്ഞ് നല്ല രീതിയിൽ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള ഡോക്ടർമാർക്കു പോലും എല്ലാ ശസ്ത്രക്രിയയും ചെയ്യാൻ സാധിക്കില്ല. ഇതിനു ഒരുപാട് സ്കിൽ ആവശ്യമാണ്. എംബിബിഎസിന്റെ അടിസ്ഥാന പാഠങ്ങൾ പോലും പഠിക്കാതെ ഇവരെ പരിശീലിപ്പിക്കുവാൻ  സാധിക്കില്ല. 

കേന്ദ്രസർക്കാര്‍ ഇങ്ങനെ ഒരു തീരുമാനമെടുക്കുന്നതിനു കാരണം ഉത്തർപ്രദേശ്, ബിഹാര്‍ തുടങ്ങി പല സംസ്ഥാനങ്ങളിലും ഡോക്ടർമാർ കുറവാണ്. കേരളത്തിൽ ഇതൊരിക്കലും നടപ്പിലാവില്ലെന്നും ഇതിനെതിരെ ഐഎംഎയുടെ ഭാഗത്തുനിന്ന് അതിശക്തമായ നടപടികളുണ്ടാകുമെന്നും ഡോ. സുൽഫി പറഞ്ഞു. ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തിലുള്ള ഒരു വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ഇത് പൊതുജനങ്ങൾ ഏറ്റെടുക്കേണ്ട വിഷയമാണ്. നാഷണൽ ലെവലിൽ ഐഎംഎ മെമ്മോറാണ്ടം നൽകിയിട്ടുണ്ട്. കേരളത്തിലും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് ഡോ. സുൽഫി പറഞ്ഞു.

ADVERTISEMENT

English Summary : Ayurveda doctors surgery ; IMA's Opinion