മൂന്നോ നാലോ മാസങ്ങള്‍ക്കകം കോവിഡിനെതിരെ ഫലപ്രദമായൊരു വാക്‌സീന്‍ രാജ്യത്ത് തയാറാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. വാക്‌സീന്‍ വിതരണത്തിനുള്ള മുന്‍ഗണനാ പട്ടിക ശാസ്ത്രീയമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലത്തും കോവിഡ് അനന്തര കാലത്തുമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നോ നാലോ മാസങ്ങള്‍ക്കകം കോവിഡിനെതിരെ ഫലപ്രദമായൊരു വാക്‌സീന്‍ രാജ്യത്ത് തയാറാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. വാക്‌സീന്‍ വിതരണത്തിനുള്ള മുന്‍ഗണനാ പട്ടിക ശാസ്ത്രീയമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് കാലത്തും കോവിഡ് അനന്തര കാലത്തുമുള്ള ആരോഗ്യപരിചരണത്തിലെ മാറ്റം എന്ന വിഷയത്തില്‍  ഫിക്കി സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുക്കവേയാണ് വാക്‌സീന്‍ സംബന്ധിച്ച് ആരോഗ്യ മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. 

ADVERTISEMENT

വാക്‌സീന്‍ വിതരണത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ പോരാളികള്‍ക്കും ആദ്യ പരിഗണലഭിക്കുമെന്നും പിന്നീട് മുതിര്‍ന്നവര്‍ക്കും സഹരോഗാവസ്ഥകളുള്ളവര്‍ക്കും മുന്‍ഗണന നല്‍കുമെന്നും ആരോഗ്യ മന്ത്രി സൂചിപ്പിച്ചു. ഇതിനായി വിശദമായ രൂപരേഖ തയാറാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. 

വാക്‌സീന്‍ വിതരണ രൂപരേഖ തയാറാക്കുന്നതിന് ഇ-വാക്‌സീന്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തുമെന്നും ഡോ. ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. വാക്‌സീന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായി കഴിഞ്ഞാല്‍ ട്രാക്കിങ്ങും ട്രേസിങ്ങും കൃത്യമായി നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ADVERTISEMENT

2020 നവംബര്‍ 20 വരെയുള്ള കണക്കുകള്‍ പ്രകാരം 4,43,794 പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 84,28,409 പേര്‍ രാജ്യത്ത് കോവിഡ് മുക്തരായി. തദ്ദേശീയമായി നിര്‍മിക്കുന്ന കോവാക്‌സീന്‍ ഉള്‍പ്പെടെ നിരവധി വാക്‌സീനുകളാണ് ഇന്ത്യയില്‍ വിതരണത്തിനായി ഒരുങ്ങുന്നത്. 

English Summary : COVID-19 vaccine will be ready in three-four months