തീവ്രത കുറഞ്ഞ കോവിഡുമായി ബന്ധപ്പെട്ട് ഏഴ് തരത്തിലുള്ള രോഗങ്ങള്‍ പിടിപെടാമെന്ന് ഗവേഷകര്‍ കണ്ടെത്തി. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 10 ആഴ്ചകള്‍ക്ക് ശേഷവും ഈ രോഗങ്ങള്‍ക്ക് പ്രതിരോധ സംവിധാനത്തില്‍ ഗണ്യമായ മാറ്റങ്ങള്‍ അവശേഷിപ്പിക്കാന്‍ കഴിയുമെന്ന് ഓസ്ട്രിയയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് വിയന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തീവ്രത കുറഞ്ഞ കോവിഡുമായി ബന്ധപ്പെട്ട് ഏഴ് തരത്തിലുള്ള രോഗങ്ങള്‍ പിടിപെടാമെന്ന് ഗവേഷകര്‍ കണ്ടെത്തി. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 10 ആഴ്ചകള്‍ക്ക് ശേഷവും ഈ രോഗങ്ങള്‍ക്ക് പ്രതിരോധ സംവിധാനത്തില്‍ ഗണ്യമായ മാറ്റങ്ങള്‍ അവശേഷിപ്പിക്കാന്‍ കഴിയുമെന്ന് ഓസ്ട്രിയയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് വിയന്ന നടത്തിയ പഠനത്തില്‍ പറയുന്നു. 

പകര്‍ച്ച പനി അനുബന്ധ ലക്ഷണങ്ങളാണ് ഇതില്‍ ആദ്യത്തേത്. പനി, വിറയല്‍, ക്ഷീണം, ചുമ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ജലദോഷവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ് അടുത്ത വിഭാഗം. റൈനിറ്റിസ്, തുമ്മല്‍, തൊണ്ട വരള്‍ച്ച, മൂക്കടപ്പ് എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. സന്ധികള്‍ക്കും പേശികള്‍ക്കുമുള്ള വേദനയാണ് അടുത്ത വിഭാഗം. കണ്ണുകളിലെ അണുബാധയും നീര്‍ക്കെട്ടുമാണ് മറ്റൊരു വിഭാഗം. 

ADVERTISEMENT

ന്യുമോണിയയും ശ്വാസംമുട്ടലും അടക്കമുള്ള ശ്വാസകോശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് അഞ്ചാമത്തെ വിഭാഗം രോഗങ്ങള്‍. അതിസാരം, തലവേദന, ഛര്‍ദ്ദി എന്നിവയടങ്ങുന്ന ഗാസ്‌ട്രോഇന്റസ്‌റ്റൈനല്‍ പ്രശ്‌നങ്ങളാണ് മറ്റൊരു വിഭാഗം. മണവും രുചിയും നഷ്ടമാകലും മറ്റ് ലക്ഷണങ്ങളും അവസാന വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. 

കോവിഡ് രോഗികളുടെ ചികിത്സയിലും കാര്യക്ഷമമായ വാക്‌സീന്‍ വികസനത്തിലും ഈ കണ്ടെത്തല്‍ പ്രധാന പങ്ക് വഹിക്കുമെന്ന് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് വിയന്നയിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. 

ADVERTISEMENT

കോവിഡ് രോഗമുക്തി നേടിക്കൊണ്ടിരിക്കുന്നവരും ആരോഗ്യവാന്മാരായ വ്യക്തികളും അടങ്ങുന്ന 98 പേരില്‍ പഠനം നടത്തിയാണ് രോഗലക്ഷണങ്ങളെ ഇത്തരത്തില്‍ വിവിധ വിഭാഗങ്ങളായി തിരിച്ചത്. അലര്‍ജി ജേണലിലാണ് ഇത് സംബന്ധിച്ച കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്. 

ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്നതും നിരീക്ഷിക്കാവുന്നതുമായ മാറ്റങ്ങള്‍ രോഗമുക്തരുടെ രക്തത്തില്‍ കോവിഡ്19 അവശേഷിപ്പിക്കുന്നുണ്ടെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. 

ADVERTISEMENT

English Summary : COVID- 19 related diseases